Slider

പൂവും അവളും:

1

പൂവും അവളും:
"""""""""""""""""""""""
ഞങ്ങൾ പരിചയപ്പെട്ട അന്നാണ്;
അവൾ ഇങ്ങോട്ട്
കയറി വന്ന് 
പരിചയപ്പെടുകയായിരുന്നു.
അവൾ ചോദിച്ചു:
"നിന്റെയീ തോട്ടത്തിലെ
നീ നട്ടുനനച്ച് വളർത്തിയ
ആ പനനീർ ചെടിയിലെ
ഇന്നുവിടർന്ന പൂവ്
ഞാൻ പറിച്ചെടുത്തോട്ടെ...
എന്റെയീ നീളമുള്ള മുടിയിൽ
ആ പൂവ്
കൂടുതൽ ഭംഗിയാവും..."
എനിക്കറിയാമായിരുന്നു
പൂവ് ചെടിയിലിരിക്കുന്നതു തന്നെയാണ്
കൂടുതൽ ഭംഗിയെന്ന്.
പിണങ്ങിയാൽ
അവളുടെ മുഖത്തിന്റെ
സൗന്ദര്യം നഷ്ടമാവും
ചെടിയിൽ ഇനിയും
പൂവിടരും
ഇവളെ പിണക്കണ്ട...
എന്റെ ചെടിയിൽ
എന്നും പൂവിരിഞ്ഞു.
എന്നും അവളുമെത്തി.
പൂവടർത്തുമ്പോഴുള്ള
വേദന
സഹിച്ച് സഹിച്ചായിരിക്കണം
എന്റെ ചെടി ഉണങ്ങിപ്പോയി.
"പൂവില്ലല്ലോ.. "
പിന്നെയുമെത്തിയ അവളോട്
ഞാൻ പറഞ്ഞു.
"എങ്കിൽ എനിക്ക്
നിങ്ങളുടെ പൂ പോലെയുള്ള
ആ ഹൃദയം മതി... "
നാണം വിരിഞ്ഞ ചിരിയും
വശ്വസുന്ദര മിഴികളുമായി അവൾ.
"ഇതാ എടുത്ത് കൊള്ളൂ..."
ഞാൻ കാതരമായ ശബ്ദത്തിൽ...
പെട്ടെന്നാണത് സംഭവിച്ചത്
നഖം നീട്ടി
നെഞ്ച് മാന്തിപ്പിളർത്തി
കൂർത്ത പല്ലിനാൽ
ഹൃദയം കടിച്ചു പറിച്ചെടുത്ത്
അവൾ കടന്നു കളഞ്ഞു.
+++++++++++++++++++
ഷാനവാസ്.എൻ, കൊളത്തൂർ.
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo