വഴിയോരക്കാഴ്ചകൾ.
.......................................
തിരക്കിനിടയിൽ ടിക്കറ്റെടുത്തു പ്ലാട്ഫോമിലെത്തിയപ്പോൾ സ്വാഗതം ചെയ്തത് ജനശതാബ്ധിഅര മണിക്കൂർ ലേറ്റ് ആകുമെന്ന അറിയിപ്പാണ്. റെയിൽവേയുടെ കാര്യക്ഷമതയിൽ നീരസം തോന്നിയെങ്കിലും, വേറെ മാർഗ്ഗങ്ങളില്ലാത്തതിനാൽ വണ്ടി വരുന്നതുവരെ കാത്തിരിക്കുക തന്നെ. വെറുതെ ഇരുന്നു ബോറടിക്കാൻ വയ്യാത്തതുകൊണ്ടു ബുക്ക് സ്റ്റാളിൽ കയറി പൗലോ കൊയ്‌ലയെയും ഹെമിങ്‌വേയെയും വാങ്ങിച്ചു. വിശദമായി പിന്നീട് വായിക്കാം. അതിനു മുമ്പ്
തിരക്കിനിടയിൽ അവരെ ചെറുതായി ഒന്ന് പരിചയപ്പെടാം. അര മണിക്കൂർ ലേറ്റ് എന്നാണ് പറഞ്ഞതെങ്കിലും സ്വാഭാവികമായി അതിൽ കൂടുതലും പ്രതീക്ഷിക്കണമല്ലോ?
വയസ്സൻ മുക്കുവന്റെ ജീവിതത്തിലേക്ക് കണ്ണോടിച്ചു. സിംഹങ്ങളെ സ്വപ്നം കാണുന്ന വയസ്സൻ മുക്കുവൻ. പക്ഷെ വായിക്കാൻ തീരെ ശ്രദ്ധ കിട്ടുന്നില്ല.
ചുറ്റിനും തിരക്കും ബഹളവും. ഏതോ ഒരു ട്രെയിൻ വന്നിരിക്കുന്നു. കയറാനും ഇറങ്ങാനുമുള്ളവരുടെ തിരക്ക്. യാത്രയയക്കാനും സ്വീകരിക്കാനും വന്നവരുടെ
വേവലാതികളും സന്തോഷങ്ങളും.
പ്ലാറ്റുഫോം തിരക്കിലും ബഹളത്തിലുമമർന്നു കഴിഞ്ഞിരിക്കുന്നു. പുസ്തകം മടക്കി വെറുതെ തിരക്കിലേക്കും ബഹളത്തിലേക്കും നോക്കി
ഇരിക്കുമ്പോഴാണ് ആ പയ്യൻ ശ്രദ്ധയിൽ പെട്ടത്. 25, 26 വയസ്സ് പ്രായം തോന്നും. കാണാൻ മിടുക്കൻ. അവന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളാണ്
ആദ്യം ശ്രദ്ധിച്ചത്.
അവൻ മൊബൈലിൽ മുഴുകിയിരിക്കുകയാണ്. അപ്പുറത്തു നിന്നും വരുന്ന മറുപടികൾക്കൊത്ത് അവന്റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ.
സങ്കടം., സന്തോഷം., ദേഷ്യം.
ഒരു സാധാരണ കാഴ്ച എന്നതിലപ്പുറം ഒന്നും തോന്നിയില്ല. ഓരോരുത്തർക്ക് ഓരോരോ പ്രശ്നങ്ങൾ എന്ന് സമാധാനിച്ചു വീണ്ടും പുസ്തകം നിവർത്തി. പക്ഷെ വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. അവനെ തന്നെ വീണ്ടും നോക്കാൻ തോന്നുന്നു. അവനിപ്പോൾ വെറുതെ ട്രാക്കിൽ നോക്കി നിൽപ്പാണ്. പക്ഷെ
അവനൊന്നും കാണുന്നില്ലെന്ന് തോന്നി. കടുത്ത എന്തോ ഒരു മാനസിക സംഘർഷത്തിലാണ് അവനെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. .
ട്രെയിൻ പ്ലാറ്റ്ഫോം വിട്ടിരിക്കുന്നു. തിരക്കൽപം കുറഞ്ഞു. ചിലപ്പോ ഇവനും തിരുവനന്തപുരത്തേക്കായിരിക്കും. അതും എനിക്ക് സീറ്റ്
കിട്ടിയ എസ് ഫോർ ബോഗിയിൽ. ചിലപ്പോൾ എന്റെ തൊട്ടടുത്ത സീറ്റ് നമ്പറിൽ. ഒരു കൗതുകത്തിനു വേണ്ടി അങ്ങനെ ഓരോന്ന് മനസിലോർത്തു.
അവനാരെയും ശ്രദ്ധിക്കുന്നില്ല. അവന്റെ ലോകത്ത് ഈ റെയിൽവേ സ്റ്റേഷനോ അവിടെ ട്രെയിൻ കാത്തു നിൽക്കുന്നവരോ ആരുമില്ല. അവൻ വീണ്ടും മൊബൈൽ എടുത്തു ആരെയോ വിളിക്കുകയാണ്. പറയുന്നതൊന്നും വ്യക്തമായില്ലെങ്കിലും അരമണിക്കൂറിനുള്ളിൽ നീ എത്തില്ലേ എന്ന് ചോദിക്കുന്നത് വ്യക്തമായി കേട്ടു.
അപ്പൊ ഇവനും തിരുവനന്തപുരത്തേക്ക് തന്നെ. ഞാൻ ഉറപ്പിച്ചു.

വെറുതെ ഒരു കൗതുകം. എനിക്ക് ആകാംക്ഷ കൂടി കൂടി വരുകയായിരുന്നു. ചിലപ്പോൾ കാമുകിയെയായിരിക്കും വിളിക്കുന്നത്. ടെൻഷനും അങ്കലാപ്പുമൊക്കെ കണ്ടിട്ടു അങ്ങനെയല്ലാതെ സങ്കൽപ്പിക്കാൻ കഴിയുന്നില്ല. പരിസരബോധം നഷ്ടപ്പെട്ടവനെപ്പോലെ സംസാരിച്ചു സംസാരിച്ചു അവൻ ഏതാണ്ട് ഞാൻ
ഇരിക്കുന്നതിന്റെ അടുത്തെത്തി. ഇപ്പൊ എനിക്ക് വ്യക്തമായും കേൾക്കാം അവൻ പറയുന്നത്.
മീനു നീ പെട്ടെന്ന് വാ. ട്രെയിൻ ഇപ്പൊ വരും. ഇപ്പോ നമ്മള് പോയില്ലെങ്കിൽ പിന്നെ പറ്റില്ല. ഇന്ന് അച്ഛൻ വീട്ടിൽ ഇല്ലാത്തതല്ലേ. അവന്റെ മുഖഭാവം
കണ്ടിട്ട് അവൾ ഇറങ്ങികഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. ഏതൊക്കെയോ ഊടുവഴികൾ അവൻ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ആ വഴികളിലൂടെ വന്നാൽ ഹൈവേയിലെ ട്രാഫിക്ക് കുരുക്കുകളിൽ പെടാതെ പെട്ടെന്ന് സ്റ്റേഷനിൽ എത്താം.
അല്ലെങ്കിൽ ബ്ലോക്കിൽ പെട്ടു കിട്ടിയ അവസരം നഷ്ടപ്പെടും എന്നൊക്കെ അവൻ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. അവൻ എത്രമാത്രം ഉറക്കെയാണ്
സംസാരിക്കുന്നതെന്നതിനെ പറ്റി അവനൊരു ബോധവുമുണ്ടായിരുന്നില്ല. പ്ലാറ്റ്ഫോമിൽ ഇരിക്കുന്ന ഒരുപാട് പേർ അവനെ തന്നെ ശ്രദ്ധിക്കുന്നതും അവൻ
കാണുന്നുണ്ടായിരുന്നില്ല.
എല്ലാം മറന്നു ഫോണിൽ മുഴുകിയിരിക്കുന്ന അവനോട് പെട്ടെന്നൊരു സഹതാപം തോന്നി. കൊള്ളാവുന്നൊരു കുടുംബത്തിലെ പയ്യനാണെന്ന്
ഒറ്റ നോട്ടത്തിൽ തന്നെ തോന്നും. എന്തുകൊണ്ടെന്നറിയില്ല, തിരുവനന്തപുരത്ത് ഞാൻ വണ്ടിയിറങ്ങുന്നതും നോക്കി സ്റ്റേഷനിൽ കാത്തിരിക്കുന്ന അനിയൻറെ മുഖം മനസ്സിൽ തെളിഞ്ഞു. അറിയാതെ ഒരു വാത്സല്യം മനസ്സിൽ ഉറവ പൊട്ടുന്നുണ്ടായിരുന്നു, ഇടക്ക് അവൻ കണ്ണു തുടക്കുന്നത് കണ്ടപ്പോൾ.
ടെൻഷൻ ആവണ്ട അവൾ വരും എന്ന് പറയണം. മനസ്സ് അങ്ങനെ ആഗ്രഹിച്ചു. പക്ഷെ ആര് എന്ത് എന്നൊന്നും അറിയാതെ.!!
ഇപ്പോൾ ഞാനും ഇടയ്ക്കു വാച്ചിലേക്ക് നോക്കാൻ
തുടങ്ങി. അര മണിക്കൂറിനുള്ളിൽ ആ കുട്ടി വരില്ലേ ആവോ? അവന്റെ ടെൻഷൻ എന്റെ ഉള്ളിലേക്കും കടന്നുകയറി തുടങ്ങുകയായിരുന്നു. അവൾ പെട്ടെന്ന് വന്നാൽ മതിയാരുന്നു.
..........................
വേവലാതിയോടെ സംസാരിച്ചു കൊണ്ടിരുന്ന അവന്റെ മുഖത്ത് പെട്ടെന്ന് സന്തോഷം നിറയുന്നു. കടുത്ത വേവലാതിയിലും മുഖം നിറഞ്ഞ
പുഞ്ചിരിയുമായി ഒരു പെൺകുട്ടി അവന്റെ അടുത്തേക്ക് തിരക്കിട്ടു വരുന്നു. വെറുതെ അങ്ങനെ ഒരു കാഴ്ചക്ക് ഞാൻ ആഗ്രഹിച്ചു..
അവനിപ്പോഴും മൊബൈലിലാണ്. വിളിക്കുന്നു. കട്ട് ചെയ്യുന്നു; വീണ്ടും
വിളിക്കുന്നു. നാശം റേഞ്ച് കിട്ടുന്നില്ല എന്നൊക്കെ ഉറക്കെ
പിറുപിറുക്കുന്നു. ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കാണെന്ന പോലെ ബാഗ് താഴെ ഇടുന്നു. എടുക്കുന്നു. എന്നിട്ട് അവിടെ ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റിൽ ഇരിക്കുന്നു. പെട്ടെന്ന് എഴുന്നേല്ക്കുന്നു. വീണ്ടും നടക്കുന്നു. ഫോൺ ചെയ്യുന്നു. ഇത് തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഇപ്പൊ ഫോൺ കിട്ടി എന്ന് തോന്നുന്നു. എവിടെ എത്തി എന്ന ചോദ്യം വ്യക്തമായി ഞാൻ കേട്ടു. അവളുടെ ഓരോ
മറുപടിക്കൊപ്പം അവന്റെ ശബ്ദവും ഉയർന്നുകൊണ്ടിരുന്നു. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇത്തിരി നേരത്തെ ഇറങ്ങാൻ.
അവന്റെ ചോദ്യത്തിൽ ദേഷ്യവും സങ്കടവും.
അവൾ, അച്ഛൻ ഇറങ്ങാൻ വൈകി എന്നാവും പറഞ്ഞിട്ടുണ്ടാകുക എന്ന് തോന്നി. അവൻ പറയുന്നുണ്ടാരുന്നു. അച്ഛൻ വൈകിയാൽ നിനക്ക് കൂട്ടുകാരിയുടെ വീട്ടിൽ പോവാണെന്ന് പറഞ്ഞു ഇറങ്ങാരുന്നില്ലേ??

പിന്നെ ഒരു നിമിഷത്തെ നിശബ്ദത. ഛെ നാശം വീണ്ടും കട്ട് ആയി. അവൻ പിറുപിറുക്കുന്നു. പിന്നെ അസ്വസ്ഥനായി തലങ്ങും വിലങ്ങും നടക്കുന്നു.
വീണ്ടും ഫോൺ എടുക്കുന്നു. ട്രെയിൻ വരുന്നുണ്ടോന്നു നോക്കുന്നു.
എന്ട്രൻസിലേക്ക് നോക്കുന്നു.
ഇപ്പൊ ഞാനാണ് വാച്ചിൽ നോക്കി കൊണ്ടിരിക്കുന്നത്. അവന്റെ ആകാംക്ഷകളൊക്കെ
എന്റേതായി മാറിയതുപോലെ.
ട്രെയിൻ അര മണിക്കൂർ ലേറ്റ് ആയതിനെ പ്രാകി കൊണ്ടിരുന്ന ഞാൻ തന്നെ പ്രാർത്ഥിച്ചു. ഒരു മണിക്കൂർ ലേറ്റ് ആയിരുന്നെങ്കിൽ. അങ്ങനെ ഒരു
അനൗൺസ്‌മെന്റ് കേട്ടെങ്കിലെന്ന്. അപ്പോൾ ആ പയ്യന്റെ മുഖത്ത് തെളിയുന്ന ആശ്വാസവും സന്തോഷവും ഒന്ന് കാണാൻ കഴിഞ്ഞെങ്കിലെന്ന്.
പക്ഷെ അതുണ്ടായില്ല.
വീണ്ടും അനൗണ്സ്മെന്റ്.
പത്തു മിനുറ്റിനകം തിരുവനന്തപുരത്തേക്ക് പോവുന്ന ജനശധാബ്ധി എക്സ്പ്രസ്സ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തി ചേരുന്നതാണ്. ആ ഒരു അനൗൺസ്മെന്റോടെ
അവന്റെ വെപ്രാളവും സങ്കടവും ഇരട്ടിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അവൻ റിഫ്രഷ്മെന്റ് സ്റ്റാളിലേക്കു പോകുന്നതും ഒരു കുപ്പി വെള്ളം വാങ്ങി
ഒറ്റയടിക്ക് മുഴുവൻ കുടിച്ചു തീർക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. കലിയും സങ്കടവും മൂത്തു ഒരു ശത്രുവിനെയെന്നവണ്ണം ഒഴിഞ്ഞ കുപ്പി
ട്രാക്കിലേക്ക് എറിഞ്ഞു. ഫോൺ എടുത്തു വീണ്ടും വിളിച്ചു. ഒരു പത്തു മിനുട്ടിനുള്ളിൽ എത്തില്ലേ.? അവന്റെ ചോദ്യത്തിൽ ലോകത്തിലെ മുഴുവൻ
ദൈന്യതയും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അവൾ പറഞ്ഞ മറുപടി എന്താണെന്നു മനസിലായില്ല. അവൻ തിരിച്ചൊന്നും പറഞ്ഞില്ല. ഫോൺ പോക്കറ്റിൽ
ഇട്ട് ട്രെയിൻ വരുന്നതും നോക്കി നിന്നു.
എല്ലാ ആലംബവുമറ്റവനെപ്പോലെ അവൻ പ്ലാറ്റഫോമിലൂടെ വെറുതെ അങ്ങോട്ടും
ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ഇടക്ക് എന്ട്രന്സിൽ ചെന്ന് നോക്കുന്നു. ഒരുവേള അവൻ നടന്നു പോവുമ്പോൾ എന്നെ ഒന്ന് ചവിട്ടുകയും ചെയ്തു. അതൊന്നും അവൻ അറിഞ്ഞത് പോലുമില്ല. രണ്ടാമത്തെ അനൗണ്സ്മെന്റ് വന്നു. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
അധികം ദൂരെയല്ലാതെ ട്രെയിനിന്റെ എഞ്ചിൻ പ്രത്യക്ഷപ്പെട്ടു. അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ഒരു രാക്ഷസനെപ്പോലെ അടുത്തെത്തിക്കൊണ്ടിരിക്കുന്ന
ട്രെയിനിൽ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഞാനും അവനെ പോലെ പ്ലാറ്റഫോമിലേക്കുള്ള എന്ട്രന്സിലേക്ക് നോക്കി നിൽക്കുകയാണ്. അവൻ
ബാഗുമെടുത്തു എന്ട്രന്സിലേക്ക് ഓടുകയാണ്.
ഇല്ല വന്നിട്ടില്ല.
തിരികെ വന്നപ്പോൾ സങ്കടത്താൽ അവൻ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു. എന്റെ ഉള്ളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിഷമം ഉണ്ടായി. ട്രെയിൻ ഏതാണ്ട് അടുത്തെത്തി സ്റ്റോപ്പ് ചെയ്യാറായി.
അഞ്ചു മിനിട്ടാണ് ട്രെയിനിന് ഈ സ്റ്റേഷനിൽ നിശ്ചയിച്ച സമയം. ചിലപ്പോൾ അഞ്ചിന് പകരം ഒരു പത്തു മിനിറ്റ് അവിടെ നിർത്തുമായിരിക്കും.
യാത്രക്കാരുടെ തിരക്കിനെ അടിസ്ഥാനമാക്കി. ആ പത്തു മിനിട്ട് ഒരുപാട് നീണ്ടുപോകണേ എന്ന് അറിയാതെ പ്രാർത്‍ഥിച്ചു പോയി. അധികമൊന്നും വേണ്ട. അവൾ എത്തുന്നത് വരെ.
അവൻ വീണ്ടും ഫോൺ എടുത്തു അവളെ വിളിച്ചു. എന്താണ് മറുപടി എന്നറിയാൻ വേണ്ടി ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. ട്രെയിന്റെ ശബ്ദം കാരണം എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.
മനപ്പൂർവ്വമെങ്കിലും കയറാനും ഇറങ്ങാനുമുള്ള ആൾക്കാരെ വെറുതെ ശ്രദ്ധിച്ചുനോക്കിക്കൊണ്ട് ഞാനും ബാഗ് എടുത്തു ബോഗിക്ക് നേരെ നടന്നു.
പ്ലാറ്റഫോമിൽ ആകെ തിരക്കായി. ഇത്രേം ആളുകൾ ഈ ട്രെയിനിൽ കയറാൻ വേണ്ടി ഇവിടെ വെയിറ്റ് ചെയ്തിരുന്നോ എന്ന് അതിശയപ്പെട്ടു. എവിടെയായിരുന്നു ഇവരെല്ലാം ഇത്രനേരവും.

ആ തിരക്കിൽ ഞാൻ അവനെ നോക്കി. നിസ്സഹായതയിൽ നിന്നുണർന്ന ഒരു നിർവികാരതയോടെ
അവൻ ട്രെയിൻ വരുന്നതും നോക്കി നിൽപ്പാണ്. ചിലപ്പോൾ അവൻ ഈ ട്രെയിനിൽ
കയറുമായിരിക്കും,, അവൾ വന്നില്ലെങ്കിലും. സീറ്റ് റിസേർവ്
ചെയ്തിട്ടുള്ളതുകൊണ്ട് തിരക്കൊന്ന് ഒഴിയട്ടെ എന്ന് വിചാരിച്ചു ഞാൻ
നടത്തത്തിന്റെ വേഗം കുറച്ചു.
പെട്ടെന്നായിരുന്നു.
എവിടെന്നോ ഒരാൾ വെപ്രാളപ്പെട്ട് ഓടിക്കിതച്ചു വന്നതും, വേവലാതിയോടെ അവൾ
വരുന്നതും നോക്കി നിൽക്കുന്ന അവന്റെ മേൽ ഇടിച്ചതും ഇടിയുടെ ശക്തിയിൽ
അവൻ നില തെറ്റി ട്രാക്കിലേക്ക് വീണതും ട്രെയിൻ വന്നതും......!!!!
എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. തൊണ്ടയോളം വന്ന ഒരു നിലവിളി
പുറത്തേക്കു പോകാൻ കഴിയാതെ എന്നെ ശ്വാസം മുട്ടിച്ചു. വയറ്റിൽ നിന്നും ഒരു
തീഗോളം ഉയർന്നു. ഞാൻ അടിമുടി വിറക്കാൻ തുടങ്ങി. ആളുകൾ ഓടിക്കൂടുന്നു.
പലരും ബഹളം വെക്കുന്നു. ട്രെയിൻ നിർത്താൻ പറഞ്ഞു ട്രെയിനിൽ തട്ടുന്നു,
ശരിക്കും പറഞ്ഞാൽ എനിക്കൊന്നും മനസിലായില്ല എന്നതാണ് വാസ്തവം.
അല്ലെങ്കിൽ., "എന്റെ മനസ്സ് അത് കണ്ടെങ്കിലും കാണാതെ ഇരുന്നു. ഒന്നും
സംഭവിച്ചില്ല എന്ന ഭാവത്തിൽ."

ജനങ്ങൾ പല പല കൂട്ടങ്ങളായി അവിടവിടെ ഒത്തുചേർന്നു. എന്താണ്, ഏതാണ്, എന്ത്
പറ്റി എന്നൊക്കെ പലരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നു. ആളുകൾ കൂട്ടം
കൂടി നിന്ന് അടക്കം പറയുന്നു. പുതിയതായി വന്ന യാത്രക്കാരോട്
വിശദീകരിക്കുന്നു.
എല്ലാം കഴിഞ്ഞു എന്ന് ആരോ പറഞ്ഞത് കേട്ടു. പിന്നെ ഞാനൊന്നും കണ്ടില്ല
കേട്ടില്ല. ഞാൻ എന്നെ തന്നെ മുറുകെ പിടിച്ചു അവിടെ ഇരുന്നു.
പൂർണമായും എനിക്ക് ബോധം വന്നപ്പോഴേക്കും എല്ലാം ശൂന്യമായിരുന്നു.

ആ മായകഴ്ച്ചയിലെപ്പോഴോ ഇളം നീല ചുരിദാറിട്ട ഒരു പെൺകുട്ടി
ഇതൊന്നുമറിയാതെ ഓടി കിതച്ചു വരുന്നത് ഞാൻ കണ്ടിരുന്നു.......!!!!

By
Resmi Gopakumar
ഹൃദയഭേദകമായ കഥ....
ReplyDeleteഅവസാനം വരെ പ്രതീക്ഷയോടെ പ്രയത്നിക്കുകയും എന്നാൽ വിധിക്കു കീഴടങ്ങേണ്ടി വരുകയും ചെയ്യുന്ന പയ്യൻ.
കഥാകാരി യാഥൃച്ഛികമായി വാങ്ങുന്ന കൊയലോയും ഹെമിംഗ്വേയും സങ്കീർണ്ണമായ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്നു..
താൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വലുപ്പമുള്ള മീനിനെ പിടിക്കാൻ വേണ്ടി പ്രയാണമാരംഭിക്കന്ന ഹെമിംഗ്വേയുടെ സാൻഡിയാഗോ... തന്റെ സ്വപ്നത്തിലെ നിധി തേടി പ്രയാണമാരംഭിക്കുന്ന കൊയലോയുടെ സാൻഡിയാഗോ...തന്റെ പ്രിയതമയുമായി ജീവിതത്തിലെ ഒരുപുതിയ പ്രയാണത്തിനുവേണ്ടി ട്രയിയിൻ കാത്തുനിൽക്കുന്ന പയ്യൻ...
തന്റെ ലക്ഷ്യം സാധിച്ചെങ്കിലും പരാജിതനായിമടങ്ങുന്ന ഹെമിംഗ്വേയുടെ കഥാപാത്രം. യാഥാർത്ഥ്യവും ജീവിതത്തിലെ അർത്ഥശൂന്യതയുംകണ്ട് പ്രയാണം അവസാനിപ്പിക്കേണ്ടി വരുന്ന കൊയലോയുടെ കഥാപാത്രം. വിധിയുടെ മുൻപിൽ കീഴടങ്ങി പ്രയാണം ആരംഭിക്കാൻ കഴിയാതെ ലോകത്തെ വിട്ടുപിരിയുന്ന പയ്യൻ.. ഈ നിമിത്തങ്ങൾ ഹെമിംഗ്വേയുടെ തന്നെ കഥയിലെ പ്രസിദ്ധമായ വരികളെ സാധൂകരിക്കുന്ന ഒന്നിലേക്ക് വഴിതെളിക്കുന്നു. "മനുഷ്യനെ നശിപ്പിക്കുവാൻ കഴിയും. പക്ഷെ തോൽപ്പിക്കാനാകില്ല". തന്റെ അന്ത്യ ശ്വാസംവരെ പ്രതീക്ഷയോടെ പ്രയത്നിക്കുന്ന പയ്യനും സിംഹങ്ങളെ സ്വപ്നം കാണുന്ന മുക്കുവൻ സാൻഡിയാഗോയുമെല്ലാം അവസാനം വരെയും തോൽക്കാൻ മനസ്സില്ലാത്ത മനുഷ്യന്റെ പ്രതീകങ്ങളാണ്. കഥക്ക് നന്ദി ശ്രീമതി.രശ്മി ഗോപകുമാർ