Slider

രണ്ട് അമ്മമാർ (കഥ )

0

രണ്ട് അമ്മമാർ (കഥ )
®®®®®®®®®
വാർത്ത അറിഞ്ഞതുമുതൽ അത് ചെന്ന് നേരിട്ട് ചോദിക്കാതെ സമാധാനമില്ലെന്നായി രമക്ക്. അയൽവീട്ടിലേക്ക് ഒരു ഓട്ടം തന്നെയായിരുന്നു. വീട്ടുമുറ്റത്ത് ചന്ദ്രികയും ഭർത്താവും സാധരണപോലെ സംസാരിച്ചിരിപ്പുണ്ട്. അവരെന്താ സംഭവം അറിഞ്ഞിട്ടും ഇങ്ങനെ ഇരിക്കുന്നത്. രമ ചിന്തിച്ചു. രമയെ കണ്ടതും ചന്ദ്രിക എണിറ്റു.
-വരു രമേ നിന്നെ കണ്ടില്ലലൊന്ന് ഞാനും വിശ്വേട്ടനും പറഞ്ഞു നാക്ക്‌ വായിലിട്ടാതെ ഉള്ളു .അപ്പോഴേക്കും ആളെത്തി.
വാർത്ത അറിഞ്ഞിട്ടും അവർ തന്നെയും പ്രതീഷിച്ചിരിപ്പാണെന്ന് കേട്ടപ്പോൾ രമ ആതിശയിച്ചു. എവിടത്തെ അച്ഛനും അമ്മയുമ ഇത് . ഇത്രേം ഉണ്ടായിട്ടും കൂളായിട്ടിരിക്കുന്നെ
- നിങ്ങൾ കാര്യം അറിഞ്ഞില്ലെന്നു കരുതി പറയാൻ വന്നതാണ്. മോളെവിടെ കൂട്ടികൊണ്ടു വന്നില്ലേ.
അല്പം ആക്ഷേപം കലർത്തി രമ പറഞ്ഞു
-അവൾ ഹോസ്റ്റലിൽ തന്നെ ഉണ്ട് അടുത്ത അവധി
ക്കെ വരു.
-അതേയോ. ഞാൻ കരുതി കുട്ടി വിഷമത്തിലായോണ്ട് കൂട്ടികൊണ്ടു വന്നു കാണുമെന്ന്.
ചന്ദ്രിക അത് കേട്ട് ചിരിച്ചു.
 തിരുവനന്തപുരത്ത് പഠിക്കുന്ന തന്റെമകളെ ഇന്നലെ ശംഖുമുഖം ബീച്ചിൽ വച്ചു കൂടെ പഠിക്കുന്ന ആൺ. കുട്ടിയോട് കണ്ട് ചില സദാചാര പോലീസുകാർ പ്രശ്നം ഉണ്ടാക്കിയെന്നും. പോലീസ്‌ അവരെ ഒഴിവാക്കി വിട്ടെന്നും മറ്റും. വാർത്ത ഫോട്ടോ ഇല്ലാതെ പത്രത്തിലും ഉണ്ടായിരുന്നു അതറിഞ്ഞുള്ള വരവാണെന്നാണ് മനസിലായി
-മോളുടെ കാര്യം ഞങ്ങൾ സീരിയസ് ആയി എടുത്തിട്ടില്ല രമ. ആ ആൺകുട്ടിയെ ഞങ്ങൾക്ക് നന്നായി അറിയാം. അവളുടെ കൂടെ പടിക്കുന്നതാ. അവർ ക്ലാസ്സ് മേറ്റ്സ് . എപ്പോഴും വിശേഷങ്ങൾ പറയും . ഇനിയും അവർ ഒരുമിച്ച് പോകുമെന്ന പറയുന്നേ . ഞങ്ങൾക്കും അതിൽ തടസമൊന്നും ഇല്ല
-എന്നാലും ചന്ദ്രികേ. ഇതൊക്കെ ശരിയാണോ. നഗരത്തിൽ ഒറ്റക്ക് പഠിക്കുമ്പോൾ ?നമ്മൾ പെൺകുട്ടികളെ ശ്രദ്ധിക്കണം. എന്തും സംഭവിക്കാം. TV, പത്രോം തുറന്നുവയ്ക്കാൻ പറ്റില്ല അത്തരം വാർത്തകള. എന്റെ കൊച്ചിയിൽ പഠിക്കുന്ന മോളോട് എല്ലാം ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അവൾ ആൺ കുട്ടികളോട് സംസാരിക്കാനേ പോകില്ല. അങ്ങനെയ പറഞ്ഞു മനസിലാക്കിയിരിക്കണത്...പിന്നെ ഡിഗ്രി പരീക്ഷ കഴിയുമ്പോൾ നീതുവിന്റെ കല്യാണം ആണെന്നറിയാലോ.. അതോക്കെ ഓർക്കുമ്പോൾ പേടിയാ. ആൺകുട്ടികളോട് ഒരു അടുപ്പവും വേണ്ടാന്ന് പറഞ്ഞിട്ടുണ്ട്
-അതിലൊന്നും കാര്യമില്ല രമ ഞങ്ങൾക്ക് അങ്ങനൊന്നും ഇല്ല. കുറച്ചു ധൈര്യത്തില അവളെ വളർത്തിയത്. തീരെ മന കട്ടിയില്ലാത്ത കുട്ടികളാ അപകടത്തിൽ ചാടുന്നേ . ആണ്കുട്ടികളോട് സംസാരിച്ചെന്നും കൂടെ നടന്നെന്നും കരുതി ഒന്നും സംഭവിക്കില്ല. ഒരു നിയന്ത്രണം ഉണ്ടായാൽ മതി. ഇന്നലത്തെ വിഷയം അവൾ ചിരിച്ചു തള്ളി. ഞങ്ങളും. അവൾ ഒന്നും അതിരുവിടില്ലന്നു ഞങ്ങൾക്കറിയാം.
രമ അതിശയത്തോടെ നിന്നു. ഇതെവിടത്തെ അച്ഛനും അമ്മയും. മോളേ അഴിച്ചുവിട്ടേക്കുവാ ആൺപിള്ളേരോടപ്പം കറങ്ങാൻ. തന്റെ നീതു മോൾ എത്ര നല്ലകുട്ടിയാണെന്ന് അവർ ഓർത്തു.
-എന്നാൽ ഞാൻ പോകുന്നു ചന്ദ്രികേ. സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത് . എന്റെ മോളുടെ കല്യാണം നേരത്തെ നടത്താൻ തോന്നിയത് ഭാഗ്യം. ലോകത്ത് എന്തൊക്കെയാ നടക്കുന്നെ.
ഇത്രെയും പറഞ്ഞ ശേഷം രമ നടന്നു പോയ്.
***********
രണ്ട് ദിവസത്തിന് ശേഷം .
രാവിലെ മുറ്റത്തു കിടക്കുന്ന ദിനപത്രം എടുക്കാനായി ചന്ദ്രിക പുറത്തിറങ്ങിയപ്പോഴാണ്. മതിലിനരുകിൽ നിന്നും രമ വിളിച്ചത്. കരയുന്നുണ്ടായിരുന്നു അവർ.
-എന്ത് പറ്റി രമേ എന്തിനാ കരയുന്നേ
-ഞങ്ങളുടെ നീതു മോളുടെ കല്യാണം നടക്കില്ല.
-അതെന്താ എല്ലാം പറഞ്ഞുറപ്പിച്ചതല്ലേ,
-അതേ. പക്ഷേ ഇന്നുരാവിലെ കുറച്ചുമുമ്പ് അവർ വിളിച്ചുപറഞ്ഞു കല്യാണത്തിന് സമ്മതം അല്ലെന്ന്.
-കാരണം ചോദിച്ചില്ലേ ?
- ഫോണിൽ കൂടി ഒന്നും പറഞ്ഞില്ല . കാരണം തിരക്കി നീതുവിന്റെ അച്ഛൻ പോയിട്ടുണ്ട് .എനിക്ക് ഒരു സമാധാനമില്ല .
- നീ വിഷമിക്കാതിരിക്ക് എല്ലാം ശെരി ആകും
ഇത്രേം പറഞ്ഞുകഴിഞ്ഞു. മുറ്റത്തുനിന്നും പത്രമെടുത്ത് ചന്ദ്രിക തുറന്നു നോക്കി. അതിലെ പേജ് കണ്ട് അവർ ഞെട്ടി.
- രമ ഇന്നത്തെ പത്രം കണ്ടില്ലെങ്കിൽ പോയ് നോക്ക്. കല്യാണം മുടങ്ങിയതിനെ കാര്യം മനസിലാകും
രമ വീട്ടിലേക്ക് ഓടി. ചന്ദ്രിക ഒരിക്കൽ കൂടി പാത്രത്തിലേക്ക് നോക്കി. കൊച്ചിയിലെ ഒരു ജംഗ്‌ഷനിൽ നടക്കുന്ന ചുംബന സമരക്കാരുടെ കൂട്ടത്തിൽ നീതുവിന്റെ ചിത്രവും.....
=======
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo