Slider

''ബജറ്റ്, (നർമ്മകഥ )

0

''ബജറ്റ്, (നർമ്മകഥ )
===========
നിയമ സഭയിൽ ബജറ്റ് അവതരിപ്പിച്ച
 പിറ്റേ ദിവസമാണ് ഞാനും വീട്ടിൽ
കുടുംമ്പ ബജറ്റ് അവതരിപ്പിച്ചത്,
അന്ന്,
സന്ധ്യാ പ്രാർഥനയ്ക്കു ശേഷം
ഡെെനിംങ്ങ് ടേബിളിനു മുന്നിൽ അച്ഛനേയും അമ്മയേയും, ഭാര്യയേയും, മൂന്ന് മക്കളേയും വിളിച്ചു വരുത്തി,
ബഹുമാനപ്പെട്ട മാതാപിതാക്കളേ ,ക്ഷേമനിധിയായ, സോറി സ്നേഹ നിധിയായ ഭാര്യാ, മക്കൾ നിങ്ങളുടെ അറിവിലേക്കായി ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുകയാണ്,
വിദ്യഭ്യാസം , ആരോഗ്യം എന്നി മേഖലയ്ക്ക് ഊന്നൽ നല്കി കൊണ്ടാണ് ഇത്തവണ എന്റെ ബജറ്റ്,
അതായത്,
പത്താം ക്ളാസിലും നാലാം ക്ളാസിലും പഠിക്കുന്ന മക്കൾക്ക് പതിനായിരം രൂപേടെ പാക്കേജ് , പത്താം ക്ളാസുകാരൻ സ്കൂൾ ബസ്സിലെ യാത്ര നിർത്തി നടന്ന് പോകണം,
അതുകൊണ്ട്
ആരോഗ്യ മേഖലയിൽ വമ്പിച്ച പുരോഗതി ഉണ്ടാകും ,
മിക്സി ഒഴിവാക്കി ''അമ്മിക്കല്ല് '' വാങ്ങാൻ പ്രത്യേക ഫണ്ട്
 ആ ഫണ്ട് ഉപയോഗത്തിലൂടെ
 ഭാര്യയ്ക്കും ആരോഗ്യ മേഖലയിൽ തിളങ്ങാവുന്നതാണ്,
നടു വേദനയുളള അപ്പനും അമ്മയ്ക്കും ഊന്നുവടിക്കായി അഞ്ഞൂറ് രൂപേടെ പാക്കേജ്, ഇത് മൂലം ആയിരത്തഞ്ഞൂറ് രൂപേടെ ധന്വന്തരം കുഴമ്പ് ഉപേക്ഷിക്കാം,
ആരോഗ്യ സംരക്ഷണത്തിന് എല്ലാവരും സർക്കാർ ആശു പത്രിയെ ആശ്രയിക്കണം ,
ചീട്ടെടുക്കാനും, അത്യാവശ്യ ഓട്ടോക്കൂലിയ്ക്കും രണ്ടായിരത്തിന്റെ പാക്കേജ്, പുറത്തേക്ക് എഴുതി തരുന്ന മെഡിസിന് പലിശ വാസൂന്റെ കെെയ്യിൽ നിന്ന് അമ്പതിനായിരം കടം എടുക്കാം,
ജലദോഷം, തുമ്മൽ ,പുളിച്ചു തെകട്ടൽ, പല്ലു വേദന, തൊണ്ട വേദന എന്നി ലോക്കൽ സൂക്കേടുകൾക്ക് ഒറ്റമൂലിയെ ആശ്രയിക്കുന്നവർക്ക് പ്രത്യേക അഭിനന്ദനം ഉണ്ടായിരിക്കുന്നതാണ്,
വിനോദ യാത്രകൾ ഒഴിവാക്കി, പകരം കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഗൂഗിളിൽ തപ്പാനുളള നെറ്റ് ചാർജിനുളള ഫണ്ട് നീക്കി വച്ചിട്ടുണ്ട് ,!
വിലക്കയറ്റം തടയാൻ ഉയർന്ന വകയിരുത്തൽ അടുക്കളയുടെ പരിസരത്തും, മുറ്റത്തിന് ചുറ്റും പച്ചക്കറി ക്യഷി ചെയ്യാൻ പച്ചക്കറി വിത്തിനായി
രണ്ടായിരം രൂപ നീക്കി വച്ചിട്ടുണ്ട് ,
''അപ്പോൾ വളം വേണ്ടേ, '' ഭാര്യയുടെ ചോദ്യം,
തൊട്ടടുത്ത പാടത്തും, പറമ്പിലും മേഞ്ഞ് നടക്കുന്ന കന്നുകാലികൾ വെറുതെ ഭൂമിയിലേക്ക് വിസർജിച്ച് കളയുന്ന ചാണകം കോരിക്കൊണ്ട് വന്നാൽ വളത്തിന്റെ കാശ് ലാഭിക്കാം, സ്കൂൾ വിട്ട് വരുന്ന മൂത്തമകൻ അരമണിക്കൂർ ചാണകം കോരാൻ സഹകരിക്കണം,
''അയ്യേ, ചാണാൻ ക്കോരി '' ഇളയത്തുങ്ങൾ മൂത്തവനെ നോക്കി കളിയാക്കി, !!
''സെെലൻസ്, !! ഞാൻ ശബ്ദമുയർത്തി !
''അതു ശരി ''സെെലൻസ് '' എന്ന് പറയാൻ എന്തൊരു ഒച്ചയാ അപ്പന്, മൂത്തമോന്റെ കമന്റ്, !!
';ശരിയാ, ! ഇളയത്തുങ്ങൾ പിന്താങ്ങി,
''ശ്ശ്ശ്ശ് !! ഞാൻ ചുണ്ടിൽ വിരൽ വച്ച് സിഗ്നൽ കാണിച്ചു,!
ഭാര്യയുടെ മൊബെെൽ റീച്ചാർജിന് മാസം മുപ്പത് രൂപ വകയിരുത്തി, അത്യാവശ്യ ഘട്ടത്തിൽ ''ഫയർഫോഴ്സിനൊഴികെ,'' ബാക്കി ഏവർക്കും മിസ്ഡ് കാൾ വിടുന്നത് ഭാര്യയെ പ്രോത്സാഹിപ്പിക്കും, !
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ബന്ധുക്കളുടെ വീടുകളിലേക്കുളള സന്ദർശനം വിലക്കിയിരിക്കുന്നു,
വീട്ടിലേക്ക് വരുന്ന വിരുന്നുകാർ ഇരു പത്തിനാല് മണിക്കൂറിനുളളിൽ മടങ്ങി പോകാൻ താല്പര്യം കാണിക്കുന്നില്ലാ യെങ്കിൽ മാത്രം ''ചിക്കൻ '' വാങ്ങണം ,
വസ്ത്ര മേഖലയ്ക്ക് നിശ്ചിത പാക്കേജ്,
ഞായറാഴ്ച തുണികളുമായി വരുന്ന അണ്ണാച്ചിക്ക് വിലക്കേർപ്പെടുത്തി,
ബർമുഡയും, ലെഗ്ഗിൻസും അധിക പറ്റാണ്,
ബർമുഡ ഉപയോഗിച്ച് ചമ്രം പഠിഞ്ഞിരുന്നാൽ പാറ്റ, ഉറുമ്പ്, കൊതുക് എന്നീ ജീവികൾ ശ്വാസം മുട്ടി മരിക്കാൻ സാധ്യതയുളളതിനാൽ ആ വസ്ത്രം കർശനമായി നിരോധിച്ചിരിക്കുന്നു,
അര മണിക്കൂർ നടക്കുവാനുളള ദൂരത്തിന് മുമ്പ് ഉണ്ടായിരുന്ന
 ഓട്ടോക്കൂലി ആനുകൂല്ല്യം എടുത്ത് കളഞ്ഞു, അത് മൂലം കൊളസ്ട്രോൾ ഷുഗർ എന്നീ ബോഡി ഗാർഡുകളെ ഒഴിവാക്കാം, !
പ്രായമായ അച്ഛനും അമ്മയ്ക്കും സ്നേഹത്തിനും, പരിചരണത്തിനുമുളള സബ്സിഡി നൂറിരട്ടിയായി വകയിരുത്തി,
പിന്നെ,
വീട്ടു ചെലവിനു പുറമെ അഞ്ഞൂറ് രൂപയുടെ ഒരു പ്രത്യേക ഫണ്ട് വകയിരുത്തി ,
''അതെന്നാത്തിനാടാ ,'' അപ്പന്റെ ചോദ്യം ?
''ഐസ് ക്രീം വാങ്ങാനാകും, '' മക്കൾ,
''ഹേയ് അതിനൊന്നു മല്ലാ, ''
''പിന്നെ, '' ഭാര്യയ്ക്കും ആകാംക്ഷ !
';വിശപ്പ് കുറച്ചും, ഉമിനീര് ഉല്പ്പാദനം വർദ്ധിപ്പിക്കാനുമുളള ഗുളിക വാങ്ങാനാടി, !!!
അത്രയും പറഞ്ഞ് ബജറ്റ് അവതരണം അവസാനിപ്പിച്ചതായി ഞാൻ പ്രഖ്യാപിച്ചു
കോട്ട് വായും വിട്ട് എല്ലാവരും അവരവരുടെ കിടക്ക പായിലേക്ക് പോയപ്പോൾ ,
ഓരോരുത്തരും പിറു പിറുക്കന്നത് ഞാൻ കേട്ടു,
ഭാര്യ പറയുകയാ, ഇത്തവണയും സ്വർണ്ണം വാങ്ങാൻ പറ്റില്ല, കഷ്ടം ,
മക്കൾ പറയുകയാ, നമ്മുടെ കേട് വന്ന സെെക്കിളിന്റെ പുനർ നിർമ്മാണത്തിനും ഇത്തവണ വകയില്ലാ, കഷ്ടം, !!
ഊന്നു വടി ലഭിക്കുമെന്നുളള സന്തോഷത്തോടെ അച്ഛനും അമ്മയും ഒന്നും മിണ്ടീലാ,
അലമാര തുറന്ന് വീടിന്റെ ആധാരം എടുത്ത് നോക്കി,
ശേഷം,
ഞാനൊരു ''ധവള പ്പത്രം '' തയ്യാറാക്കി,
=============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo