Slider

പ്രേയസീ

0

ഓർമ്മകളിലെവിടെയോ വിരിഞ്ഞ ചെമ്പകപൂവിൻ്റെ സുഗന്ധം ഇളംകാറ്റിലൂടൊഴുകിവന്നപോലെ...
നിൻ കവിളിണതഴുകിയ മഴതുള്ളിമണികൾ ഭൂമിയോടു പറഞ്ഞതെന്താണാവോ..?
കുപ്പിവളകൾതൻ നേർത്തനൃത്തത്തിൻ മർമ്മരങ്ങളെൻ കാതിലായ് പതിക്കവേ..
വിടർന്നനെറ്റിയിലിടറിവീണ പ്രവേണിതൻ
പരിഭവം കേട്ടു ഞാൻ..
കരിമഷിയെഴുതിയ കണ്ണിണകളിൻ പരിരംഭണങ്ങളിൽ പെയ്തൊഴിഞ്ഞ വർഷബിന്ദുക്കൾ...
പ്രേയസീ നിൻ മിഴിചാർത്തിലെൻ
നോവുകൾ ചേർത്തിടട്ടെയോ..?!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo