* * * * * സൗഹൃദം * * * * *
അമ്മിഞ്ഞപാലിന്റെ മാധുര്യമില്ല
അച്ഛന്റെ സ്നേഹത്തിൻ താരാട്ടുമില്ല
രക്തബന്ധത്തിലും മേന്മയേറും ചില
ബന്ധങ്ങൾ പിറക്കുന്നു അമ്മ ഭൂവിൽ
അച്ഛന്റെ സ്നേഹത്തിൻ താരാട്ടുമില്ല
രക്തബന്ധത്തിലും മേന്മയേറും ചില
ബന്ധങ്ങൾ പിറക്കുന്നു അമ്മ ഭൂവിൽ
മിത്ര സ്നേഹത്തിന്റെ മൂർത്തി ഭാവം നമ്മൾ
കാണ്മതല്ലോ മഹദ് ഗ്രന്ഥങ്ങളിൽ
കൃഷ്ണകുചേലൻമാർ കാട്ടിക്കൊടുത്തയാ
നിർമ്മല സൗഹൃദത്തിൻ ഉത്തമോദാഹരണം
കാണ്മതല്ലോ മഹദ് ഗ്രന്ഥങ്ങളിൽ
കൃഷ്ണകുചേലൻമാർ കാട്ടിക്കൊടുത്തയാ
നിർമ്മല സൗഹൃദത്തിൻ ഉത്തമോദാഹരണം
സൗഹൃദമൊന്നിൻ ബലത്താലല്ലയോ
ദുര്യോധനനുടെ കുരുക്ഷേത്രയുദ്ധവിളംബരം
കലിയുഗവരദനും ബാബറുമൊത്തുള്ള
മിത്രബന്ധങ്ങൾ നമ്മേ പഠിപ്പിക്കുന്നതും
മതസൗഹാർദ്ദത്തിൻ മഹനീയ പാഠങ്ങൾ
ഇക്കണ്ട കഥകളും വർണ്ണനകളുമല്ലോ
ഭാരത സൗഹൃദത്തിന്നാധാരസ്തംഭങ്ങൾ
ദുര്യോധനനുടെ കുരുക്ഷേത്രയുദ്ധവിളംബരം
കലിയുഗവരദനും ബാബറുമൊത്തുള്ള
മിത്രബന്ധങ്ങൾ നമ്മേ പഠിപ്പിക്കുന്നതും
മതസൗഹാർദ്ദത്തിൻ മഹനീയ പാഠങ്ങൾ
ഇക്കണ്ട കഥകളും വർണ്ണനകളുമല്ലോ
ഭാരത സൗഹൃദത്തിന്നാധാരസ്തംഭങ്ങൾ
നെല്ലും പതിരും തിരിച്ചറിയാത്തൊരീ
പുതു ലോക സൗഹൃദം നീർക്കുമിളകൾപോലെ
തങ്ങൾ തൻ നേട്ടത്തിനായ് ബലി കഴിക്കുന്നതും
സൗഹൃദമെന്ന വികാരത്തെയല്ലോ
ലാഭേഛയില്ലാത്ത പരിശുദ്ധ സൗഹൃദം
പതിനായിരങ്ങളിലൊന്നു മാത്രം
പുതു ലോക സൗഹൃദം നീർക്കുമിളകൾപോലെ
തങ്ങൾ തൻ നേട്ടത്തിനായ് ബലി കഴിക്കുന്നതും
സൗഹൃദമെന്ന വികാരത്തെയല്ലോ
ലാഭേഛയില്ലാത്ത പരിശുദ്ധ സൗഹൃദം
പതിനായിരങ്ങളിലൊന്നു മാത്രം
ബെന്നി ടി ജെ
07/03/2017
07/03/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക