Slider

വേലക്കാരി രണ്ടാം ഭാര്യയാവുമ്പോൾ.

0

വേലക്കാരി രണ്ടാം ഭാര്യയാവുമ്പോൾ.
വീട്ടിൽ ചെറുപ്പക്കാരിയായ വേലക്കാരി വന്നതിന് ശേഷം ഭർത്താവിന് വേലക്കാരിയോടുള്ള പെരുമാറ്റത്തിലൊരു വിത്യാസം കണ്ട് തുടങ്ങിയപ്പോഴാണ് രജനി ആകെ അസ്വസ്ഥയായത്.
അതറിയാനായി അവൾ വേലക്കാരിയേയും ഭർത്താവിനെയും ശ്രദ്ധിക്കാൻ തുടങ്ങി.
വീട്ടിൽ അമ്മക്ക് സുഖമില്ലാതായതും, രജനി ഗർഭിണിയാതായതും, അവരുടെ ആരോഗ്യം അത്ര നന്നല്ലാതായതുമാണ് ഒരു വേലക്കാരിയെ സഹായത്തിനായി വെക്കണമെന്ന് തീരുമാനിച്ചത്.
മുഖ സൗന്ദര്യത്തിൽ രജനിയാണ് മുന്നിലെങ്കിലും, വണ്ണം കുറഞ്ഞ ആകർഷിക്കുന്ന ശരീരമായിരുന്നു വേലക്കാരിയുടേത്.
അവളുടെ നിഗമനം തെറ്റിയില്ല, ഭർത്താവിന് വേലക്കാരിയോട് അടുപ്പമുണ്ടെന്ന് അവൾക്ക് മനസ്സിലായി.
ആഴ്ചാവസാനം വീട്ടിൽ പോയിരുന്ന വേലക്കാരിയെ ഭർത്താവ് വിളിക്കുകയും കൊഞ്ചുകയും സ്നേഹിക്കുകയും ചെയ്യുന്നത് രജനി നേരിട് കേട്ടു.
ജീവിതത്തിൽ സ്വപ്നങ്ങളും, ആശകളും, വിശുദ്ധിയുമായി, ഭർത്താവിനെ അത്രമാത്രം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രജനിക്കത് സഹിക്കാവുന്നതിലധികമായിരുന്നു.
മനസ്സ് തകർന്ന രജനി, ഭർത്താവ് സജേഷുമായി സംസാരിക്കാൻ തീരുമാനിച്ചു. കിടപ്പറയിൽ തന്റെ മനസ്സിലെ വിഷമങ്ങളും താൻ കേട്ട ഞെട്ടിപ്പിക്കുന്ന ഫോൺ ഫോൺ വിളിയും, അവളുമായുള്ള ബന്ധത്തിന്റെ അർത്ഥമറിയാനും കരഞ്ഞു ചോദിച്ചു.J
"എന്താ ഏട്ടാ ഇതൊക്കെ എന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ വേലക്കാരിയെ സ്നേഹിക്കുന്നതും അവളോട് കൊഞ്ചുന്നതും?
പറയ് ഏട്ടാ, ഞാനെന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ, കിടപ്പറയിൽ പോലും ഞാൻ വേണ്ടുവോളം സഹകരിക്കുന്നില്ലേ, പിന്നെ എന്തിന്റെ കുറവുണ്ടായിട്ടാ സജേഷേട്ടാ ഏതൊരു ഭാര്യക്കും സഹിക്കാൻ പറ്റാത്ത ഒരു ബന്ധം അന്യ സ്ത്രീകളുമായി പുലർത്തുന്നത്?
എനിക്ക് സഹിക്കാൻ പറ്റണില്ല സജേഷേട്ടാ, ആ സ്ത്രീ ഇനിയിവിടെ വേണ്ടാട്ടോ. സജേഷേട്ടനെ മാത്രമേ ഞാൻ സ്നേഹിച്ചിട്ടുള്ളു ഇനിയും സ്നേഹിക്കുകയുള്ളു"
രജനിയുടെ വാക്കുകൾക്ക് മുന്നിൽ സജേഷ് ഒന്ന് പതറിയെങ്കിലും, ചെയ്ത തെറ്റിന്റെ പാശത്താപമില്ലാത്തതിനാലാവാം സജേഷ് രജനിയെ ഒത്തിരി ശകാരിക്കുകയും വഴക്കു പറയുകയും ചെയ്തു.
ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യമാർക്ക് അവരുടെ തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ മിക്കപ്പോഴും കിട്ടുന്ന പ്രതിഫലമാണ് വഴക്കും, പരിഹാസവും, അവഗണനയും.
രജനി മാനസികമായി ആകെ തളർന്ന് പോയി.I
കുറച്ച് ദിവസം കൂടി കഴിഞ്ഞപ്പോൾ അവധി കഴിഞ്ഞ സജേഷ് വിദേശത്തേക്ക് മടങ്ങിപ്പോയി.
കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ രോഗിയായ സജേഷിന്റെ അമ്മ മരിക്കുകയും, സജേഷ് പെട്ടെന്ന് മടങ്ങി വരികയും ചെയ്തു .
മരണ വീട്ടിലേക്ക് വന്ന സജേഷ്, അമ്മയുടെ ശരീരത്തിനരികിൽ കരഞ്ഞിരിക്കുന്ന തന്റെ ഭാര്യ രജനിയെ ഒരു നോക്കു ശ്രദ്ധിക്കുകയോ നോക്കുകയോ ചെയ്തില്ല.
അമ്മ മരിച്ച ദു:ഖത്തിലാവാം എന്ന് കരുതി സ്വയം ആശ്വസിച്ച രജനിക്ക് പിന്നീടുള്ള ദിവസങ്ങളിലും ആ അവഗണന ശക്തമായി അനുഭവപ്പെട്ടു. സജേഷ് രജനിയോട് സംസാരിക്കുകയോ, ഒരുമിച്ച് യാത്ര പോവുകയോ ഒന്നും ചെയ്യുന്നില്ല.
കെട്ടിക്കൊണ്ടു വന്ന വീട്ടിൽ ഒരു അന്യയെ പോലെ ജീവിക്കുന്ന ഒരു ചിന്ത അവൾക്കുണ്ടാവാൻ അധിക നേരം വേണ്ടി വന്നില്ല. സജേഷിന്റെ ഈ അവഗണനയുടെ പൊരുൾ മനസ്സിലാവാതെ രജനി ആകുലയായി.
വേലക്കാരിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നു കരുതിയ രജനിക്ക് ഭർത്താവിന്റെ തുടരെ തുടരെയുള്ള ഫോൺ വിളികളിൽ വീണ്ടും സംശയംതോന്നിയത് കൊണ്ട് . സജേഷ് കുളിക്കാൻ പോയ തക്കം നോക്കി ഫോണെടുത്ത് നോക്കുകയും സേവ് ചെയ്യാത്ത ഒരു ദുബായി നമ്പറിലേക്ക് കുറേ കോളുകൾ പോയിരിക്കുന്നതായി കാണുകയും ചെയ്തു.J
ഉടനെ തന്നെ ആ നമ്പറിലേക്ക് വിളിച്ച രജനിക്ക് "ഹലോ ചേട്ടാ" എന്ന ഉത്തരം കൊടുത്തത് ഒരു സ്ത്രീയായിരുന്നു. അതാ വേലക്കാരിയുടെ ശബ്ദമാണെന്ന് തിരിച്ചറിയാൻ അധികനേരം വേണ്ടി വന്നില്ല.
സംഭവത്തിന്റെ നിജസ്ഥിതിയറിയാനവൾ ദുബായിലെ ചില ബന്ധുക്കളെ വിളിച്ച് സജേഷിന്റെ താമസവും സാഹചര്യവും തിരക്കാനാവശ്യപ്പെടുകയും അവർ തിരക്കി വിവരമറിയിച്ചപ്പോൾ അവൾ മനസ്സിൽ ഉദ്ദേശിച്ചപോലെ തന്നെ സംഭവിച്ചിരിക്കുന്നു.
സജേഷ് ആരുമറിയാതെ വേലക്കാരിയെ ദുബായിലേക്കു കൊണ്ട് പോവുകയും ഭാര്യയായി കൂടെ താമസിപ്പിക്കുകയുമാണ് ചെയ്തത്.
വ്യക്തമായ തെളിവുകൾ കിട്ടിയ രജനിക്ക് മുന്നത്തെ പോലെ സങ്കടമല്ല അനുഭവപ്പെട്ടത് ഒരു തരം വാശിയും ദേഷ്യവുമാണ് തോന്നിയത്. ഭർത്താവിന്റെ ഈ താന്തോന്നിത്തരത്തിനെതിരെ അവൾ പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു.O
സ്വന്തം ഭാര്യയുടെ മനസ്സിലും ശരീരത്തിലും ഒരിക്കലും ഒരു സുഖവും തരാതെ അന്യ സ്ത്രീയെ രഹസ്യമായി പാർപ്പിച്ച് അവളുടെ മാറ് തഴുകി രസിക്കുന്ന മനുഷ്യനെ ഭർത്താവെന്ന് വിളിക്കാനവൾ ലജ്ജിച്ചു.
വീട്ടുകാരോടും ആങ്ങളമാരോടും വിവരം പറയുകയും, എല്ലാവരും വന്നു കാര്യങ്ങൾ ചോദിക്കുകയും ചെയ്തപ്പോൾ സജേഷ് എല്ലാം സമ്മതിക്കുകയും ചെയ്തു , സംഗതി വഷളാകുന്നുവെന്ന് കണ്ട സജേഷ് പ്രശ്നം പരിഹരിക്കണമെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞെങ്കിലും, സജേഷിന്റെ വിരവികാരപരമായ മറുപടിയിൽ രജനിക്ക് വിശ്വാസം വന്നില്ല
വെറുമൊരു ഒത്ത്തീർപ്പിന് സമ്മതമല്ലെന്ന് രജനി തീർത്ത് പറയുകയും നിയമവഴിക്ക് തന്റെ സംരക്ഷണവും ഭാവിയും ഉറപ്പ് വരുത്തണമെന്നും അവൾ തീരുമാനിച്ചു.
അതിനിടക്ക് അരിശവും ദേഷ്യവും കയറിയ സജേഷ് രജനിയെ ഒത്തിരി ഉപദ്രവിക്കുകയും ചെയ്തു.
ഇതോടെയായതും രജനിയെ ഉപദ്രവിച്ച സജേഷിനെതിരെ ക്രിമിനൽ കുറ്റം ചാർത്തി കേസ് കൊടുക്കുകയും, കുടുംബ തർക്ക പരിഹാര കോടതിൽ വിവാഹ മോചനത്തിനും കേസ് കൊടുക്കുകയും ചെയ്തു.
കേസിന്റെ അന്തിമ ഘട്ടത്തിൽ സജേഷ് കുടുബത്തിനും ഭാര്യക്കുമെതിരെ വിശ്വാസ വഞ്ചന ചെയ്‌തെന്നും, അത് മാത്രമല്ല ഒരു വിവാഹം നിലവിലുള്ളപ്പോൾ തന്നെ നിലവിലുള്ള ഭാര്യയുടെ അനുവാദമില്ലാതെ മറ്റൊരു സ്ത്രീയുമായി കഴിഞ്ഞതിനാലും രജനിക്കും മക്കൾക്കും സംരക്ഷണവും സാമ്പത്തിക കെട്ടുറപ്പും കോടതി വിധിക്കുകയും, സജേഷിന്റെ വസ്തുവകകളുടെ നേർ പാതി രജനിയുടെ പേരിൽ എഴുതിവെക്കണമെന്നും കോടതി വിധിച്ചു.
രേഖാ മൂലം എല്ലാം അങ്ങനെ ചെയ്യുകയും രജനിയും സജേഷും തമ്മിലുള്ള തമ്മിലുള്ള പ്രശ്‌നം അവസാനിക്കുകയും വിവാഹമോചനം ഇനി വേണ്ടായെന്ന തീരുമാനത്തിൽ രണ്ടു പേരും ജീവിതം വീണ്ടും ആരംഭിക്കുകയും ചെയ്തു.
എന്നാൽ അതെ സമയം കേസിനായി ദുബായിൽ നിന്ന് നാട്ടിൽ വന്ന വേലക്കാരി സജേഷിനെതിരെ കേസ് കൊടുത്ത് പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം വാങ്ങുകയും ചെയ്തു.
അന്നേരമാണ് സജേഷിന്റെ പക്കലുള്ള സ്വത്ത് കണ്ടാണ് ആ വേലക്കാരി തന്റെ കൂടെ കൂടിയതെന്ന സത്യം മനസ്സിലായത്. അത് മാത്രമല്ല ആ വേലക്കാരി വേറൊരു വിവാഹം കഴിച്ച് വിവാഹമോചനം കാത്തു കിടക്കുന്നവളാണെന്ന സത്യം കോടതിയിൽ തെളിഞ്ഞപ്പോഴാണ് ചതിയിൽ വഞ്ചന എന്ന പരമ സത്യം സജേഷിന്‌ മനസ്സിലായത് .
കാര്യം എല്ലാമിപ്പോൾ പരിഹരിച്ചെങ്കിലും, ഭാര്യ എന്താണെന്നോ അവളുടെ വിലയെന്താണെന്നോ സജേഷ് മനസ്സിലാകുകയോ ചെയ്തിട്ടില്ല.
ഇന്നും മനസ്സിലും ശരീരത്തിലും ഒരു സുഖവുംകിട്ടാതെ പുറമെ ചിരിയും കളിയുമുണ്ടെങ്കിലും, അകത്ത് ഒരു പുരുഷനെ പ്രാപിക്കുവാനോ, പുരുഷന്റെ സ്നേഹം അറിയുവാനോ കഴിയാതെ നീറുന്ന ഒരു മനസ്സുമായി അവൾ പുഞ്ചിരിച്ച് മക്കൾക്ക് വേണ്ടി മാത്രം പേരിന് ഭാര്യയായി ജീവിക്കുന്നു.
പുറമെ എല്ലാം കൊണ്ടും മനോഹരമെങ്കിലും, നാല് ചുവരുകൾക്കുള്ളിൽ ജീവിതം പരാജയപ്പെട്ടവർ അനവധിയാണ്.
ആണായാലും പെണ്ണായാലും അന്യ ശരീരം തേടി പോകുമ്പോൾ മൂല്യങ്ങൾ നശിക്കുന്നു എന്ന സത്യം മനസ്സിലാക്കുക.
NB: പേരുകൾ സാങ്കൽപ്പികം , എന്നാൽ ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും സത്യമാണ് . രജനി ഇന്നും നമ്മുടെ ഇടയിൽ നമ്മളെ ചിരിപ്പിച്ചും രസിപ്പിച്ചും നല്ല ഒരു കൂട്ടുകാരിയായി ഇരിക്കുന്നുണ്ട്.

By
Jijo P
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo