പതിവിലേറെ ജോലിയുണ്ടായിരുന്നു ഇന്ന്.വീട്ടിലെത്തിയ ഉടനെ അവളോട് ഫുഡ് റെഡിയാക്കാന്‍ പറഞ്ഞു ഡ്രസ്സ് ചേഞ്ച് ചെയ്തു ഞാന്‍ ബാത്ത്റൂമിലോട്ടു കയറി..
കുളികഴിഞ്ഞു ഒന്ന് ഫ്രഷ് ആയപ്പോ ശരിക്കും നല്ല ആശ്വാസം തോന്നി,ടിവി ഓണ്‍ ചെയ്തു നേരെ സോഫയിലേക്ക് ചാഞ്ഞു.
കിച്ചനില്‍ നിന്ന് സവാള അറിയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു..
കിച്ചനില്‍ നിന്ന് സവാള അറിയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു..
"ഇത്രേം നേരം നീ എന്തെടുക്കാരുന്നെടീ"?
"ഞാനെന്തേലും പറഞ്ഞാ അധികമായിപ്പോവും,ഉറങ്ങി എണീറ്റ മുതല്‍ മോന്‍ ഒരേ കരച്ചിലാ,മുലപ്പാല്‍ പോലും തൊടുന്നില്ല,എവിടേലും കിടത്തി വല്ല ജോലിയും ചെയ്യാന്ന് വെച്ചാ കരച്ചില്‍ നിര്‍ത്തീട്ട് വേണ്ടേ,ഇത്രേം നേരം എടുത്തു നടക്കുവാരുന്നു,കരഞ്ഞു തളര്‍ന്നാവണം ഇപ്പോഴാ ഉറങ്ങിയത്.."
അത്രേം കേട്ടപ്പോ ചോദിക്കെണ്ടായിരുന്നു എന്ന് തോന്നിയെനിക്ക്,നാളെ ലീവെടുത്ത് മോനെ ഡോക്ടറെ കാണിക്കണം എന്ന് മനസ്സിലോര്‍ത്തു ഞാന്‍ ചാനല്‍ മാറ്റി..
ഭക്ഷണം വിളമ്പുന്നതിനിടയിലാ മോന്‍ വീണ്ടുമുണര്‍ന്നു കരഞ്ഞു തുടങ്ങിയത്..
"നിങ്ങള്‍ കഴിച്ചു തുടങ്ങിക്കോളൂ,ഞാന്‍ അവനെ ഉറക്കീട്ടു വരാം"എന്നും പറഞ്ഞവള്‍ കിടപ്പു മുറിയിലോട്ടു പോയി.
കുറേനേരം കഴിഞ്ഞും അവളെ കാണാഞ്ഞു ഭക്ഷണം മതിയാക്കി ഞാനെഴുന്നേറ്റു കയ്യും മുഖവും കഴുകി നേരെ ബെഡ്റൂമിലേക്ക് നടന്നു..
മോനെ ഉറക്കുന്നതിനിടയില്‍ അവളും ഉറങ്ങിപ്പോയിരുന്നു,ക്ഷീണം കൊണ്ടാവണം..
"എഴുന്നേറ്റു പോയി ഭക്ഷണം കഴിച്ചു വന്നു കിടക്കെടീ"എന്നും പറഞ്ഞു തോളില്‍ തട്ടി അവളെ വിളിച്ചെഴുന്നെല്പിച്ചു..
മോന്റെ നെറ്റിയില്‍ പതിയെ തൊട്ടു നോക്കി,നേരിയ ചൂടുണ്ട്..
"നല്ല ക്ഷീണമുണ്ടെന്നല്ലേ പറഞ്ഞെ,നിങ്ങള് കിടന്നോളൂ"
എന്നും പറഞ്ഞു ലൈറ്റ് ഓഫ് ചെയ്തു പതിയെ വാതിലും ചാരി അവള്‍ പുറത്തോട്ടു പോയി..
എന്നും പറഞ്ഞു ലൈറ്റ് ഓഫ് ചെയ്തു പതിയെ വാതിലും ചാരി അവള്‍ പുറത്തോട്ടു പോയി..
മറുപടി ഒരു മൂളലില്‍ ഒതുക്കി ഞാന്‍ പതിയെ കണ്ണുകളടച്ചു കിടന്നു..
കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്,കണ്ണുതുറന്നു നോക്കുമ്പോ അവള്‍ കുഞ്ഞിനേയും തോളില്‍ കിടത്തി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്,അവളെ നോക്കി ഇരിക്കുന്ന എന്നെ കണ്ടാവണം, "നിങ്ങള്‍ കിടന്നോളൂ,ഇത് ഞാന്‍ നോക്കിക്കോളാം" എന്നുള്ള രീതിയില്‍ കൈകൊണ്ടു ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു അവള്‍.
................................................................
സ്ത്രീ എന്തുകൊണ്ട് ബഹുമാനിക്കപ്പെടുന്നു എന്നറിയാന്‍ ഒരുപാടു ചിന്തിക്കുകയൊന്നും വേണ്ട,സ്വന്തം അമ്മയുടെ ,ഭാര്യയുടെ കണ്ണുകളിലേക്കു നോക്കിയാല്‍ മതിയാവും ആ മഹത്വം തിരിച്ചറിയാന്‍..
സ്ത്രീകള്‍ക്ക് വേണ്ടിയല്ല ശബ്ദമുയര്‍ത്തേണ്ടത്,സ്ത്രീകള്‍ക്കൊപ്പം നിന്ന് അവരെ ഉപഭോഗ വസ്തുവാക്കി മാറ്റുന്ന വില്പനച്ചരക്കാക്കി മാറ്റുന്ന സാമൂഹ്യ വ്യവസ്ഥകള്‍ക്കെതിരെയാണ്..
സ്ത്രീയെ ബഹുമാനിക്കുന്ന ആദരിക്കപ്പെടുന്ന സമൂഹത്തില്‍ മാത്രമേ അന്തസ്സോടെ അഭിമാനത്തോടെ തലയുയര്‍ത്താന്‍ പുരുഷനും സാധ്യമാവൂ!
○●
മുന്നെ വായിച്ചവർ ക്ഷമിക്കണം..
രണ്ടു വർഷങ്ങൾക്ക് മുന്നെ ഒരു വിമൻസ് ഡേയിൽ എഴുതിയ കഥയാണിത് ..
പിന്നീടു പലരും പലപേരുകളിലായി പോസ്റ്റിയിട്ടുണ്ട്.
രണ്ടു വർഷങ്ങൾക്ക് മുന്നെ ഒരു വിമൻസ് ഡേയിൽ എഴുതിയ കഥയാണിത് ..
പിന്നീടു പലരും പലപേരുകളിലായി പോസ്റ്റിയിട്ടുണ്ട്.
By
RayanSami
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക