Slider

അര്‍ദ്ധം നഷ്ടപ്പെട്ട നാരിമാര്‍

0

അര്‍ദ്ധം നഷ്ടപ്പെട്ട നാരിമാര്‍
അര്‍ദ്ധനാരീശ്വരന്‍ എന്ന കാവ്യസങ്കല്‍പ്പം ഭാരതീയേതര സംസ്കാരങ്ങളില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ഒന്നു മാത്രം കണിശമായി പറയാം-ഃ നമ്മള്‍ വായിച്ചും കണ്ടും കേട്ടും ആസ്വദിച്ചുപോന്ന ഭാരതീയ സാഹിത്യ-കലാ സംസ്കൃതിയെ ആഴത്തില്‍ സ്വാധീനിച്ച ഒരു ജെെവ സങ്കല്‍പ്പമായിരുന്നു അത്
നമ്മുടെ ക്ഷേത്രങ്ങളിലും ഗുഹകളിലും കാണുന്ന സ്ത്രീപുരുഷ സംഗമങ്ങളുടെ ശില്‍പ്പമാതൃകകള്‍ നോക്കുക. സ്ത്രി- പുരുഷന്മാരുടെ കൂടിച്ചേരല്‍ ലംബമാനമായ നിലയിലാെന്നതാണ് ഈ ശില്‍പ്പങ്ങളുടെ ഒരു പ്രത്യേകത. നാം കാണുന്ന ചുമര്‍ചിത്രങ്ങളിലും രാധാകൃഷ്ണ മേളനങ്ങളിനും ഇതുതന്നെയാണ് രീതി. ലെെംഗികതയില്‍ മുകള്‍-കീഴ് എന്ന അവസ്ഥയില്ല .വൃക്ഷവും ലതയും തമ്മിലുള്ള പുണര്‍ന്നു പുളകിതമാകുന്ന അവസ്ഥയാണ് മനുഷ്യര്‍ക്കും നമ്മുടെ സംസ്കാരം കല്‍പ്പിച്ചു നല്‍കിയിട്ടുള്ളത് എന്ന് ചുരുക്കം.
സാഹിതൃത്തില്‍, തുല്യാവസ്ഥയേയും പുറകിലാക്കി സ്ത്രീ കംറെക്കൂടി മുന്നിട്ടു നില്‍ക്കുന്നതു കാണാം.അര്‍ദ്ധനാരീശ്വരത്വത്തിലെ ആദ്യ പാതിയായ പാര്‍വ്വതി തന്റെ കഠിനമായ തപസ്സൂ കൊണ്ട് ശിവനെ കീഴടക്കുന്നു. നമ്മുടെ സിനിമയില്‍ കാണുന്നതുപോലെ നായകന്‍ നായികയെ തന്റേതാക്കുന്ന രീതിക്ക് വിപരീതമാണ് ഇത്. ശിവനാകട്ടെ, തന്റെ കാമാഗ്നി ദഹിപ്പിച്ചതിനുശേഷമാണ് പാര്‍വ്വതിക്ക് പാതിയായി മാറുന്നത്. കാമത്തിനതീതമായ ആ അര്‍ദ്ധനാരീശ്വരത്വത്തില്‍ മേല്‍-കീഴുണ്ടാവതില്ലല്ലോ!
സ്ത്രീ ശിവന്റെ ശക്തിയായി സങ്കല്‍പ്പിച്ചുകൊണ്ടാണ് തന്ത്രത്തിലെ പൂജാവിധികള്‍ കല്‍പ്പന ചെയ്തിട്ടുള്ളതെന്നു കൂട്ടി വായിക്കുമ്പോള്‍ അര്‍ദ്ധധാരീശ്വരത്വത്തിന്റെ ഈ തുലനാവസ്ഥ കൂറെക്കൂടി വ്യക്തമാവും.
രാധാമാധവത്തിലെ രാധയും, കൃഷ്ണപത്നി രുഗ്മിണിയും, നളദമയന്തി ദ്വന്ദത്തിലെ ദമയന്തിയും കമിതാവിന് പ്രണയസന്ദേശം അയക്കുന്നു; കമിതാക്കളെ വിളിച്ചു വരുത്തുന്നു. ഭീരുവായ മാധവനെ വീട്ടിലേക്ക് എത്തിക്കാന്‍ രാധയെ കൂട്ടിധയക്കുന്ന ജയദേവകവി ഇന്നു നമ്മള്‍ ആഘോഷിക്കുന്ന ആണത്തം എന്ന മീശ പിരിക്കലിനെ വെല്ലുവിളിക്കുന്നു..
പ്രണയലീലകളില്‍ സ്ത്രീയുടെ ആധിപത്യം നമ്മുടെ മണിപ്രവാളകാവ്യങ്ങളില്‍ പോലും കാണാം.'' കാമക്കൂത്തിന്നണഞ്ഞാള്‍, മദനപരവശാ കാന്ത കെെമെയ് മറന്നാള്‍'' എന്ന മട്ടിലുള്ള ശ്ലോകങ്ങള്‍ ലീലാതിലകം പോലുള്ള വ്യാകരണഗ്രന്ധങ്ങള്‍ ഗ്രാമ്യകാവ്യങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടികാട്ടുന്നു. അത്തരം ശ്ലോകങ്ങള്‍ അശ്ലീലമായി അന്നൊന്നും ആരും കണക്കാക്കിയിരുന്നില്ല.
വഴിപോക്കരെ രാത്രിയില്‍ അതിഥികളാവാന്‍ ക്ഷണിക്കുന്ന സ്ത്രീകളുടെ വര്‍ണ്ണന നമ്മുടെ സാഹിത്യത്തിലെ അവിസ്മരണീയങ്ങളായ കാവ്യ ഭാഗങ്ങളാണ്.
സ്ത്രീ-പുരുഷബന്ധത്തില്‍ അശ്ലീലം കയറിക്കൂടിയത് പില്‍ക്കാലത്താണ്. സ്ത്രീക്ക് പൊതു ഇടം ( ദേവന്മാരുടെ ഇടയിലും മനുഷൃര്‍ക്കിടയിലും) നഷ്ടപ്പെട്ടതാണ് ഇതിനു കാരണം. അവളെ അന്തര്‍ജ്ജനങ്ങളാക്കി അടച്ചിട്ട് ഭോഗസാധനമാക്കിയത് സംസ്കാരത്തിന്റെ കാവലാളുകളായി സ്വയം അവരോധിച്ച് തെരുവുതെണ്ടുന്ന ഇന്നത്തെ 'ആണത്ത'മാണ്. ആണത്തം എന്ന പദം തന്നെ സ്ത്രീത്വത്തിന് അപമാനമാണ്.
പത്നീവിരഹം ശോഷിപ്പിച്ച കെെത്തണ്ടയില്‍ നിന്ന് വള ഊര്‍ന്നു വീണു പോയ യക്ഷന്റെ ചിത്രം കാട്ടതന്ന കാളിദാസന്‍ വളയിട്ട കെെകള്‍ ദുര്‍ബ്ബലമായ പെണ്മയാണ് എന്ന നമ്മുടെ ധാരണയെ അട്ടിമറിക്കുന്നു. ഇവിടെ പുരുഷനാണ് വളയിടുന്നത്.

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo