അസ്തമയസൂര്യന്‍
*******************
*******************
സി.സി.യുവിനുള്ളിലെ തണുപ്പ് അസഹ്യമായപ്പോഴാണ് ബേഗില്‍ നിന്നും പുതപ്പെടുത്ത് ഞാനെന്റെ ദേഹത്തിട്ടത്.
അച്ഛന്റെ ആരോഗ്യ നിലയില്‍ യാതൊരുമാറ്റവുമില്ല. ഒാക്സിജന്‍ മാസ്ക്കിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വസിക്കുന്നത്.
ഇരുന്ന കസേര കട്ടിലിനരികിലേക്ക് നീക്കിയിട്ട് , രോമാവൃദമായ ആ നെഞ്ചിലും ഉള്ളം കൈയിലും ഞാന്‍ തലോടിക്കൊണ്ടിരുന്നു.
കാഠിന്യമേറിയ ആ തണുപ്പിലും അദ്ദേഹത്തിന്‍റെ ശരീരം വിയര്‍ക്കുന്നുണ്ടായിരുന്നു.
ബന്ധങ്ങളുടെ കണ്ണികള്‍ അറ്റുപോവാതിരിക്കാനും, ജീവിതം ഒരു കരയ്ക്കടുപ്പിക്കാനും അദ്ദേഹം ഒഴുക്കിയ വിയര്‍പ്പ് അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല.
അച്ഛന്റെ അദ്ധ്വാനത്തിനൊരു മണമുണ്ടായിരുന്നു... എന്തുകൊണ്ടോ ഇന്നാഗന്ധം എന്റെ നാസികയ്ക്ക് അനുഭവപ്പെട്ടില്ല.....
ഈ മുറിക്കുള്ളി എത്തിപ്പെട്ടതുമുതല്‍ രാവും പകലും അച്ഛന്‍ അറിഞ്ഞുകാണില്ല.
പുലരികള്‍ക്കും, പ്രദോഷങ്ങള്‍ക്കും,
നിശയ്ക്കും ഈ മുറിക്കുള്ളില്‍ ഒരേ നിറമാണ്.
വെളുത്ത പ്രകാശം പരത്തുന്ന സി.എഫ്.എല്‍. ബള്‍ബിന്റെ നിറം.
നിശയ്ക്കും ഈ മുറിക്കുള്ളില്‍ ഒരേ നിറമാണ്.
വെളുത്ത പ്രകാശം പരത്തുന്ന സി.എഫ്.എല്‍. ബള്‍ബിന്റെ നിറം.
കട്ടിലിനോട് ചേര്‍ന്ന ജനാലയുടെ ഇളം നീല കര്‍ട്ടന്‍ ഞാന്‍ പകുതിയോളം തുറന്നിട്ടു.
സന്ധ്യയായിരിക്കുന്നു....
അസ്തമയസൂര്യന്‍ അതിന്റെ സര്‍വ്വ സൗന്ദര്യത്തോടുകൂടി അംമ്പരത്തേ ചുവപ്പിച്ചിരിക്കുന്നു.
അസ്തമയസൂര്യന്‍ അതിന്റെ സര്‍വ്വ സൗന്ദര്യത്തോടുകൂടി അംമ്പരത്തേ ചുവപ്പിച്ചിരിക്കുന്നു.
ആശുപത്രികെട്ടിടത്തിന്റെ നാലാം നിലയിലുള്ള ആ കാഴ്ച കണ്ണുകള്‍ക്ക് ആശ്വാസമായെങ്കിലും, മനസ്സ്.......ഇപ്പോഴും ഉഴറുകയാണ്....
ഇടയ്ക്കെപ്പോഴോ അച്ഛന്റെ കണ്ണുകള്‍ ചെറുതായി അനങ്ങി. അച്ഛനും ആ കാഴ്ചകള്‍ ആസ്വദിക്കുന്നുണ്ടായിരിക്കാം.
കട്ടിലിനു മുകളിലായി ഘടിപ്പിച്ച മോണിട്ടറില്‍ ഉയര്‍ന്നും താഴ്ന്നും പോയികൊണ്ടിരുന്ന രേഖകയുടെ അന്തരം കുറഞ്ഞുവന്നു.
അച്ഛന് കൂടുതല്‍ ശക്തിയോടെ ശ്വാസം വലിച്ചെടുത്തു.
വീണ്ടും... വീണ്ടും....
കണ്ണുകളിലെ നീരുവറ്റി... വിണ്ടുകീറിയ നിലം പോലെ ചുവന്ന ചെറുഞ്ഞരമ്പുകള്‍ തെളിഞ്ഞുവന്നിരിക്കുന്നു.
പുറത്തിരുന്ന ഏട്ടനെ അച്ഛന്റെ അടുക്കലാക്കി ഡ്യൂട്ടി നഴ്സ് കുറിച്ചുതന്ന മരുന്ന് വാങ്ങാന്‍ ഞാന്‍ ഒന്നാം നിലയിലുള്ള ഫാര്‍മസിയിലേക്ക് പോയി.
നിമിഷങ്ങള്‍ക്ക് ആയുസ്സിന്‍റെ വിലയുള്ളതിനാല്‍ ലിഫ്റ്റിനുവേണ്ടി
കാത്തുനിന്നില്ല.
കാത്തുനിന്നില്ല.
ആശുപത്രിയുടെ ഇടനാഴികയിലൂടെ നടക്കുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു. എന്റെ നിഴലുകള്‍ക്ക്പോലും അപ്പോള്‍ മങ്ങലേറ്റിരുന്നു. മുന്നോട്ടുള്ള ഒാരോ കാല്‍വെപ്പിലും അകാരണമായ ഒരു ഭയം എന്നെ വേട്ടയാടി.
എന്റെ മുന്നിലൂടെ കടന്നുപോയ ഡ്യൂട്ടി ഡോക്ടറുടെയും, നഴ്സിന്റെയും കണ്ണുകളില്‍ ദയനീയതയും സഹതാപവും നിഴലിച്ചു.
ജീവിതത്തിന്‍റെ ചില സന്ദര്‍ഭങ്ങളില്‍ സംഭാഷണങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. മൗനമാണ് അവിടെ ഏറ്റവും വലിയ ഭാഷ......
പുറത്തുവെച്ച ബാഗില്‍ നിന്നും അച്ഛനവസാനമായി ഉടുക്കാന്‍ ഒരു വെള്ളമുണ്ടും ഷര്‍ട്ടും നഴ്സിന്റെ കൈയില്‍ ഏല്‍പ്പിച്ച് ഞാന്‍ സി.സി.യുവിന് പുറത്തിറങ്ങി.
അച്ഛനിപ്പോള്‍ യാത്രയിലായിരിക്കും. ഈ ലോകത്തിന്‍റെ ഏതെങ്കിലുമൊരുകോണില്‍ . യാത്രകളെ അച്ഛന് അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. എത്രയോ തവണ അങ്ങനെയൊരു യാത്രയെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നു.
എനിക്കുറപ്പാണ്...... യാത്രകള്‍ അവസാനിപ്പിച്ച്. അദ്ദേഹം ഞങ്ങളുടെ അരികില്‍ എത്തും ....
കാരണം, ഈ വീടും പിന്നെ ഞങ്ങളും ചേര്‍ന്നതായിരുന്നു അച്ഛന് .
(ദിനേനന്‍)
അച്ഛനെന്നാൽ ഒരു മഹാവൃക്ഷമാണു.അതിന്റെ തണലിൽ ജീവിയ്ക്കാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരും.
ReplyDelete