മന്ത്‌ലി കോൺഫറൻസിനു വന്നപ്പോൾ ഇങ്ങനെ ഒരു പാര ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞില്ല .
ഉച്ചക്ക് ശേഷം എച് 1 എൻ 1 സ്പെഷ്യൽ ക്ലാസ് .
അതും ഡിഎംഒ യുടെ നേതൃത്വത്തിൽ .
ഉച്ചക്ക് ശേഷം എച് 1 എൻ 1 സ്പെഷ്യൽ ക്ലാസ് .
അതും ഡിഎംഒ യുടെ നേതൃത്വത്തിൽ .
രാവിലെ മീറ്റിംഗ് കഴിഞ്ഞ് ബിരിയാണിയും തട്ടി വീട്ടിലേക്കു പോകാറാണ് പതിവ്. ഇതിപ്പോൾ എന്താണാവോ .
" നിങ്ങളെ എല്ലാവരെയും ഞങ്ങൾ മെഡിക്കൽ കോളേജിലെ സർജന്മാരാക്കാൻ പോവുകയാണ് " ക്ലാസ് തുടങ്ങാൻ നേരം ഡിഎംഒ അഭിമാനത്തോടെ പറഞ്ഞു . ആവേശത്തോടെ ക്ലാസ്സ് മുഴുവൻ കേട്ടിരുന്ന ഞങ്ങൾക്ക് അവസാനം ഒരു പൊതി കിട്ടി . ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും, ഹെൽത്ത് സൂപ്പർവൈസർസിനും പൊതികൾ കൊടുത്തുള്ള ശീലമേയുള്ളു . ആദ്യമായി ഒരു പൊതി കിട്ടിയപ്പോൾ പലർക്കും അമ്പരപ്പ്.
“ആരും ഇവിടെ വച്ചു തുറക്കരുത്. സാമ്പിൾ ഇപ്പോൾ കാണിക്കാം” . ഡിഎംഒയുടെ ഗർജ്ജനം ഹാളിൽ മുഴങ്ങി ..
“ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത അമൂല്യ രക്ഷാകവചം . പച്ച നിറത്തിൽ കാണുന്നത് ബാക്ടീരിയ ഫിൽറ്റർ . എച് 1 എൻ 1 ബോധവൽക്കരണത്തിന് പോകുമ്പോൾ അസുഖം നമുക്ക് വരാതിരിക്കാൻ ഇതുപകരിക്കും . ഇത് മുഖത്തിട്ടു കൊണ്ട് വേണം നിങ്ങൾ ഫീൽഡ് വർക്കിനിറങ്ങാൻ . എല്ലാവർക്കും ഒരെണ്ണം വീതം ബഹുമാനപ്പെട്ട സർക്കാർ അനുവദിച്ചിട്ടുണ്ട് .”
അവർ നരച്ചു തുടങ്ങിയ സംസോണിറ്റ് സ്യൂട്ട് ക്കേസിൽ നിന്നും നാലു വാലുള്ള ജീവിയെ തൂക്കിയെടുത്തു പ്രദർശിപ്പിച്ചു.

ഞങ്ങളെല്ലാവരും പരസ്പരം നോക്കിയിരുന്നു പോയി . ഇത്ര വിലമതിക്കാനാവാത്ത സാധനം വീട്ടിൽ കൊണ്ടുപോയി എവിടെ വയ്ക്കും .
പച്ച മാസ്കും മുഖത്തു കെട്ടി നാലുപേരടങ്ങുന്ന ടീം പിറ്റേന്നു മുതൽ തന്നെ വീടുവീടാന്തരം കയറിയിറങ്ങിത്തുടങ്ങി .
രണ്ടാം ദിവസം, വീട്ടിൽ നിന്നും ഹെൽത്ത്‌സെന്ററിലേക്കു പോകാനൊരുങ്ങി ബാഗെടുത്തപ്പോൾ അടുത്തു വച്ചിരുന്ന മാസ്ക് കാണാനില്ല . മുറി മുഴുവൻ അരിച്ചുപെറുക്കി . വരാന്തയിൽ വീണുകിടപ്പുണ്ടോ എന്ന് നോക്കാനായി പുറത്തേക്കിറങ്ങിയ ഞാൻ ഞെട്ടി .
മാസ്ക് ഉപയോഗിച്ച് മൂത്തമകൾ ചെമ്പരത്തിത്താളി അരിച്ചെടുക്കുന്നു .
ദേഷ്യം നിയന്ത്രിക്കാനായില്ല . എൻ്റെ മുഖഭാവം മാറുന്നത് കണ്ട മകൾ പേടിച്ച് അടുക്കളയിലേക്കോടി .
പതിവ് പോലെ ഭാര്യ സഹായം വാഗ്ദാനം ചെയ്തു .
"ഇപ്പൊ ശരിയാക്കിത്തരാം " .
അഞ്ചു മിനുട്ട് ആയിട്ടുണ്ടാവും . കയ്യിലൊരു വെളുത്ത മാസ്കുമായി അവളെത്തി .
"ഇപ്പൊ ശരിയാക്കിത്തരാം " .
അഞ്ചു മിനുട്ട് ആയിട്ടുണ്ടാവും . കയ്യിലൊരു വെളുത്ത മാസ്കുമായി അവളെത്തി .
സംഭവം കൊള്ളാം . അതിൽ ഞാൻ സൂക്ഷിച്ചു നോക്കി . അച്ഛൻ്റെ ചുവപ്പുകരയുള്ള മുണ്ടിൻ്റെ ഒരറ്റം .
ചെറുതായി വക്കടിച്ചിട്ടുണ്ട് .
ഭാര്യയുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി .
ചെറുതായി വക്കടിച്ചിട്ടുണ്ട് .
ഭാര്യയുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി .
ഹെൽത്ത് സൂപ്പർവൈസറിനു സംശയം . “എന്നാലും ഉണ്ണി സാറേ , ഇതിൻ്റെ കളർ എങ്ങനെയാ മാറിയത്” .
കൂടുതലൊന്നും വിശദീകരിക്കാൻ നിൽക്കാതെ ഞാൻ മസ്സിൽ പിടിച്ചു നിന്നു.
കൂടുതലൊന്നും വിശദീകരിക്കാൻ നിൽക്കാതെ ഞാൻ മസ്സിൽ പിടിച്ചു നിന്നു.
ബ്രാഹ്മണ സമൂഹ മഠത്തിൻ്റെ പിന്നിലെ വീടുകളിലാണ് അന്നത്തെ ബോധവൽക്കരണം. ഗേറ്റ് തള്ളിത്തുറന്ന് ആദ്യത്തെ വീട്ടിലേക്കു ഞങ്ങൾ കയറി .
മൂക്കളയൊലിപ്പിച്ച് ടയറുമുരുട്ടി ഒരു ചെറിയ പയ്യൻ അല്പം മാറി നിൽപ്പുണ്ടായിരുന്നു . അവൻ കൂടെക്കൂടെ എന്നെ തുറിച്ചു നോക്കിക്കൊണ്ടേയിരുന്നു .
വീടിനകത്തു നിന്ന് സംഗീതം പഠിപ്പിക്കുന്ന ശബ്ദം കേൾക്കാം
കാളിംഗ് ബെൽ അടിച്ച ശേഷം ഞങ്ങൾ അരിപ്പൊടിക്കോലങ്ങളിലൊന്നും കാലു വെക്കാതെ ശ്രദ്ധിച്ചു മാറി നിന്നു .
വീടിനകത്തു നിന്ന് സംഗീതം പഠിപ്പിക്കുന്ന ശബ്ദം കേൾക്കാം
കാളിംഗ് ബെൽ അടിച്ച ശേഷം ഞങ്ങൾ അരിപ്പൊടിക്കോലങ്ങളിലൊന്നും കാലു വെക്കാതെ ശ്രദ്ധിച്ചു മാറി നിന്നു .
മുതിർന്നവർ ആരും വന്നില്ല .
ഞാൻ പതിയെ ചെറിയ പയ്യൻ്റെ അടുത്തേക്ക് ചെന്നു .
എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് അവൻ അടുക്കളഭാഗത്തേക്കു നോക്കി വിളിച്ചു കൂവി
എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് അവൻ അടുക്കളഭാഗത്തേക്കു നോക്കി വിളിച്ചു കൂവി
“അമ്മാ , അപ്പാവോടെ തിരുട്ടു പോണ കോണകം കിടച്ചാച്ച്”
ചെറുതും വലുതുമായി പത്തിരുപത് തലകൾ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു .
“എങ്കെടാ കിടച്ചത്, ശിങ്കം.. ശൊല്ലെടാ”, കൂട്ടത്തിലെ മുതിർന്ന തല ഞങ്ങളെ ഗൗനിക്കാതെ അന്വേഷണം തുടങ്ങി.
ശിങ്കം എൻ്റെ മാസ്കിനു നേരെ വിരൽ ചൂണ്ടിയത് കണ്ട്, അന്നത്തെ രണ്ടാമത്തെ ഞെട്ടൽ ഞാൻ വിജയകരമായി ഞെട്ടി .
ഞാൻ മുഖത്ത് കെട്ടിയത് അവൻ്റെ അപ്പാവോടെ കോണകമല്ലെന്നു എങ്ങനെ തമിഴിൽ പറയുമെന്നാലോചിച്ചു നിൽക്കുമ്പോൾ മുതിർന്ന തല വീണ്ടും ശബ്ദിച്ചു.
“നീങ്ക കേക്കലയാ , കൊടുത്തിടുങ്കോ”
സഹപ്രവർത്തകരുടെ മുഖത്തും സംശയം നിഴലിച്ചുവോന്നൊരു ചിന്ന ഡൗട്ട് . പിന്നെ താമസിച്ചില്ല. ഉടനെ അതൂരി അവൻ്റെ മുഖത്തേക്കെറിഞ്ഞിട്ടു ഞാൻ വേഗം തടിതപ്പി .
എൻ്റെ കോണകക്കാവ് ദൈവങ്ങളേ...ഇതിലും ഭേദം എച് 1 എൻ 1 പിടിക്കുന്നതായിരുന്നു
By: ഉണ്ണി മാധവൻ -Copyright 02/03/2017
By: ഉണ്ണി മാധവൻ -Copyright 02/03/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക