Slider

[മിനിക്കഥ] അറിയാത്ത പിള്ള...

0

[മിനിക്കഥ]
അറിയാത്ത പിള്ള...
-------------------
വെസ്റ്റേൺയൂണിയന്റെനീണ്ടവരിയിൽ അക്ഷമയോടെ നിൽക്കുമ്പോൾ കൗണ്ടറിൽ ഇരിക്കുന്ന മസ്രി [ഈജിപ്ഷ്യൻ ] പരിചയഭാവത്താൽ ഒന്നു ചിരിച്ചു. ആ മഞ്ഞപല്ലുകൾ കണ്ടപ്പോൾ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നി. കാണാൻ എന്താ ഗ്ലാമറ്. വാതുറക്കരുത് എന്ന് മാത്രം.
ഇനിഎട്ട് പേർ കഴിഞ്ഞാലാണ് എന്റെ ഊഴം.
മാസാദ്യം ആയത് കൊണ്ടാണ് ഇത്ര തിരക്ക്. പോരാത്തതിന് ഇന്ന് വ്യാഴാഴ്ചയും.
തൊട്ടടുത്ത കൗണ്ടറിൽ തിരക്ക് കുറഞ്ഞു. വേഗം അവിടെയ്ക്ക് ചാടി. രണ്ട് പേരെ ഉണ്ടായിരുന്നുള്ളു.
ഹോ.. എന്നെ സമ്മതിക്കണം. ഇതാണ് പറയുന്നത് അവസരത്തിന് ബുദ്ധി പ്രവർത്തിക്കണം. എന്ന്.
എന്റെ ഊഴമായ് .കാശും,പഴയസ്ലിപ്പുംനീട്ടി.
കൗണ്ടറിൽ ഇരിക്കുന്ന കറുത്തകുള്ളൻ ഹിന്ദിയിൽഎന്തോ പറഞ്ഞതിന് ശേഷം എല്ലാം തിരികെ തന്നു.
തന്തയ്ക്കല്ല വിളിച്ചത് എന്ന് മനസ്സിലായ്.സ്ക്കൂളിൽ പഠിക്കുമ്പോൾഹിന്ദി ഭയങ്കര ഇഷ്ട്ടമായിരുന്നു. രാഷ്ട്രഭാഷയല്ലെ..?
അതുകൊണ്ട് എന്താ ഇന്നും ഒരുവകഅറിയില്ല.
"ഈകൗണ്ടറിൽ ബാങ്കിലേയ്ക്ക് മാത്രമെ പൈസ അയക്കാൻ പറ്റു ഭായ് "
പിന്നിൽ നിന്നും ഒരു മലയാളി അറിയിച്ചു.
ഒരു വളിച്ചചിരിയോടെ വീണ്ടും പഴയവരിയിൽ ഏറ്റവും പിന്നിൽ പോയ് നിന്നു.
ഇപ്പോൾ ആള് പിന്നെയും കൂടിപത്ത് പേരായിരിക്കുന്നു.
തൃപ്തിയായ്...
ഇതാണ് പറയുന്നത് എടുത്ത് ചാട്ടംപാടില്ല എന്ന്.
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എന്റെ ഊഴംമായ്.പൈസായും, സ്ലീപ്പും എടുത്ത് നീട്ടുന്നതിന് മുൻപായ് മസ്രി കസേരയിൽ നിന്ന് എഴുന്നേറ്റ് ഒരു പോക്ക്. ഞങ്ങളെ അനാഥരാക്കി.
മനസ്സിൽ അവനെ പറയാത്ത തെറിയൊന്നും ഇല്ല.
അല്പം കഴിഞ്ഞ് അവൻതിരിച്ചുവന്നു.
കസേരയിൽ അമർന്നു.
ഈ സമയം ടക് ,ടക് എന്ന ശബ്ദം മുഴങ്ങി. എല്ലാവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി.
ഒരു അറബിച്ചിയുടെ ഹൈഹീൽ ചെരുപ്പിന്റെ ശബ്ദമാണ്. ഒട്ടകം നടക്കുന്ന പോലെനടന്ന് വരുന്ന ഒരു പെൺകുതിര. ഈ മുഖംനല്ല പരിചയം . അ .... ഓർമ്മ വന്നു.
രഞ്ജിനിഹരിദാസിനെ പോലെ.
പർദ്ദയുണ്ടെങ്കിലും മുഖംമറച്ചിരുന്നില്ല. പഴയ KSRTC ബസ്സിന്റെ മുൻ ഗ്ലാസിനെ ഓർമ്മിപ്പിക്കും വിധം കൂളിംഗ് ഗ്ലാസ് ആ കണ്ണുകളെ മറച്ചിരിക്കുന്നു. രണ്ട് വൈപ്പർ കൂടി വച്ചിരുന്നേൽ കൃത്യമായെനെ.
ചുണ്ടിൽ തേച്ചിരിക്കുന്ന ലിപ്സ്റ്റിക്ക് കണ്ടാൽ പെറ്റ തള്ള സഹിക്കൂല..
ധാർഷ്ട്യവും, അഹങ്കരവും വ്യക്തമായിരുന്നു അമുഖത്ത്.
ഏറ്റവും മുന്നിൽ നിൽക്കുന്ന എന്നെ ശ്രദ്ധിക്കാതെ അറബിയിൽ മസ്രിയോട് എന്തോ ചോദിച്ചു.
വെയിലിൽചുട്ട് പഴുത്ത് കിടന്ന ഇരുമ്പ് ബെഞ്ചിൽ കയറി ഇരിക്കുമ്പോൾ അറിയാതെഉണ്ടാകുന്ന ശബ്ദമുണ്ടല്ലോ ആതു പോലെ എന്തെക്കെയോ പറയുന്നു.മസ്രി
അ ദർശനസുഖത്തിൽ മതിമറന്നു എന്ന് തോന്നുന്നു ..തെണ്ടി
എന്റെ പൈസാ മാറ്റി വച്ചിട്ട് അവൻഅറബിച്ചിയുടെ പൈസാ വാങ്ങിയപ്പോൾ അവനെ കൊന്നാലോ എന്നാലോചിച്ചു.
വേണ്ട, ഇവിടെ പകരത്തിന്പകരമാണ് ശിക്ഷ.
നാട്ടിൽ കുറച്ച് പൈസായും, മറ്റെ അ വക്കീലും ഉണ്ടെങ്കിൽ ഈസിയായ് ഊരിപ്പോരാം.
പൈസാ അയച്ച് പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുമ്പോൾ അ അറബിച്ചി അതാ തിരിച്ച് വരുന്നു. ഫോണിൽ നോക്കികൊണ്ട് വേഗം വരികയാണ്. പെട്ടെന്നാണ് ഹൈഹീൽ ചെരുപ്പിന്റെ ഹീൽ ഒന്ന് ഇടറി. നിലതെറ്റി.
എന്റെ മുന്നിലേയ്ക്ക് വീഴാനായ് ആഞ്ഞു.
പക്ഷെ ,
വീണില്ല .അതിന് ഞാൻ അനുവദിച്ചില്ല.
എന്റെ കൈകൾ അവളെ താങ്ങി.
അവൾ നേരെനിന്നു. അ മുഖത്ത് ചിരി വിരിയുന്നത് കാത്ത് ഞാൻ നിന്നു.
എന്നെ ഒന്ന് നോക്കി.
"ടപ്പെ..." ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ട് എല്ലാവരും നോക്കി. കവിളും തടവിനിൽക്കുന്ന എന്നെയാണ് കണ്ടത്.
സെക്കന്റുകൾ മുഴുവൻ ഇരുട്ടായ്.അങ്ങിങ്ങ് വെള്ളിനക്ഷത്രങ്ങൾ മിന്നിമറയുന്നു.
കണ്ണു തുറന്നപ്പോൾ ശാന്തം.
എന്താഇപ്പോ ഇവിടെസംഭവിച്ചത്. ..?
എന്തിനാ ഇപ്പോൾഈകുതിര എന്നെ തല്ലിയത്.
അതിശയിച്ചു പോയ് അകുതിരയുടെ കൈക്ക് ഇത്രയും ശക്തിയോ...?
അന്ന് ആ നിമിഷം ഒരു തീരുമാനമെടുത്തു.
ഇനി എന്റെ മുന്നിൽ ആര് മരിക്കാൻ കിടന്നാലും തിരിഞ്ഞ് നോക്കില്ല ഞാൻ.-- -- ----
അഹാ എന്നോടാ കളി.
ശുഭം.
✍ Nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo