Slider

[കഥ] ചാന്ത് പൊട്ടും ,കുപ്പിവളയും.

0

[കഥ]
ചാന്ത് പൊട്ടും ,കുപ്പിവളയും.
What's on your mind ?
എന്ന് കണ്ടപ്പോൾ വെറുതെ ഒരുരസത്തിന്,
-'ജരാനരകൾ ബാധിച്ച് പുഴുവരിച്ചഎന്റെ മനസ്സിൽ ബിരിയാണിയിലെകോഴിയുടെ ഇനിയും നിലയ്ക്കാത്തരോദനംമാത്രം ' -
എന്നെഴുതികണ്ണടച്ചങ്ങ്പോസ്റ്റി.
അമ്മയ്ക്ക് നടുവേദന ആയതിനാൽ അനിയത്തി വിഭവസമൃദ്ധമായകഞ്ഞിയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. ദാസേട്ടൻ എത്ര പ്രാവിശ്യാ പറഞ്ഞതാ
"വല്ലതും കഴിച്ചിട്ട് പോടാ.." എന്ന്. പാവപ്പെട്ട ഒരു വീട്ടിൽ ആയിരുന്നു ഇന്ന് വാർക്കൽ . എല്ലാം കഴിഞ്ഞപ്പോൾ രണ്ട് കുപ്പി ബ്രാണ്ടിയും കുറെ കപ്പപുഴുങ്ങിയതും കൊണ്ട് വച്ചു.കുപ്പി ഇഷ്ട്ടായ് പക്ഷെകപ്പ ഇഷ്ട്ടായില്ല.
വിശന്ന് വലഞ്ഞാണ് വന്നു കയറിയത്.
കഞ്ഞികണ്ട് കലികയറി
അതിന്റെ പ്രതിഫലനമായിരുന്നു ആ എഴുത്ത്. അതിന്റെ അത്മസംതൃപ്തിയിൽ ലയിച്ചു അങ്ങിനെ ഇരുന്നു.
അല്പംകഴിഞ്ഞപ്പോൾ നോട്ടിഫിക്കേഷനിൽ ചുവപ്പ് തെളിഞ്ഞു.
ഓപ്പൺ ചെയ്ത് നോക്കി.
പതിവ് കമന്റുകൾ .
സൂപ്പർടാ, പൊളിച്ചു, മുത്തെ ,ചങ്കെ..അങ്ങിനെ
അതിൽ ഒരുകമന്റിൽ കണ്ണുടക്കി.
ഒരു ആലീസ് മത്തായിയുടെ കമന്റ്.
" കവി ആണെല്ലെ...?"
എനിക്ക് സംശയമായ് ഞാൻ കവിയാണോ...? സിമന്റ് കുഴച്ചചട്ടി എറിയുന്ന ഒരുപാവം വാർക്ക പണിക്കാരനല്ലെ...?
"കവി ആണാണ്...." എന്നമറുപടികൊടുത്തു. വിശന്നിരിക്കുന്നവന്റെ അടുത്താ കവി ആണോന്ന്...?
"നല്ല സാഹിത്യം...ഇഷ്ട്ടായ്.. " വീണ്ടും അലീസ്.
"സന്തോഷം ,നന്ദി"
സ്ഥിരം മറുപടി കൊടുത്തു.
അടുത്തത് ചുവപ്പ് തെളിഞ്ഞത് മെസെജിൽ ആയിരുന്നു.
ആലീസ് തന്നെ..
" Hi "
"ഹലോ " എന്ന് ഞാനും കൊടുത്തു.
ഒരു കിളികൊത്തിയ ഗൂഢമായസന്തോഷം ഉള്ളിൽ.
"എന്ത് എടുക്കുവാണ്....?"
"ഒന്നും എടുക്കുകയല്ല .ചേച്ചിക്കുള്ളമെസെജ് Type ചെയ്യുകയാണ്.. " പ്രായം ഒന്നറിയാൻ വേണ്ടിയാണ് ചേച്ചി എന്നു വിളിച്ചത്.
" ഈ കവിക്ക് എത്ര വയസ്സായ്... " ആലീസ് വിടുന്ന ലക്ഷണമില്ല.
"ഈ കന്നിമാസത്തിൽ .31.. വേണമെങ്കിൽ കുറയ്ക്കാം.. " എന്ന് എഴുതി അയച്ചു.
" ഹ ഹ ഹ കന്നിമാസത്തിലോ....?[ ഇളിക്കുന്ന ഒരു സ്റ്റിക്കർ ]
അയ്യോ.. കിളവനാ അല്ലെ..? എനിക്ക് ഈ ചിങ്ങത്തിൽ 23 തികയും..."
അലീസിന്റെ അ മറുപടി എനിക്ക് ശരിക്കും ബോധിച്ചു.
ഇനി കുരുത്തം കെട്ടസുഹൃത്തുക്കളെങ്ങാനും പറ്റിക്കാൻ വേണ്ടി. പെൺവേഷം കെട്ടി വന്നതാണോ. എന്ന സംശയത്തോടെ ആലീസിന്റെ പ്രെഫൈൽതുറന്ന് വലിച്ച് വാരിയിട്ട് പരിശോധിച്ചു. ഒന്നും ഉറപ്പിക്കാൻ പറ്റുന്നില്ല.
കാവ്യ മാധവന്റെ ഫോട്ടോയാണ് പ്രെഫൈൽ ഫോട്ടോയായ് വെച്ചിരിക്കുന്നത്.
ഞാൻ ദിലീപിന്റെ ഫോട്ടോയാണ് ഇട്ടിരിക്കുന്നത്. എന്താ ചേർച്ച..! സ്വയം അഭിമാനം തോന്നി.
" ഇയാളുടെ കഥകളും ,കവിതകളും ഞാൻ വായിക്കാറുണ്ട്ട്ടോനന്നായിട്ടുണ്ട്. " - പിന്നെയുംഅലീസ്.
"ഒരു പാട് നന്ദീ.. "
" പക്ഷെ എല്ലാ കവിതകളിലും നഷ്ട്ട പ്രണയമാണല്ലോ..?അതെന്താ അങ്ങിനെ...??" അവളുടെ ചോദ്യം.
പിന്നെ ഒന്നും മറച്ച് വച്ചില്ല. എന്റെയല്ലാത്തജീവിതകഥ. ഗണ്ഡിക തിരിച്ച് കുറച്ച് മസാലയുംചേർത്ത് കുരുമുളക് കുറച്ച് കൂടുതൽ ചേർത്ത്.പറഞ്ഞ് കൊടുത്തു.
പതിയെ ആ ബന്ധം വളർന്നു. മെസെജുകൾക്ക് ജീവൻ വച്ചു.നിദ്രകൾ നാണിച്ച് മാറിനിന്നു.
അലീസ് ഒരുബ്യൂട്ടീഷ്യൻആണ്. സിറ്റിയിൽ പ്രശസ്തമായൊരുബ്യൂട്ടി പാർലറിൽ ആണ് ജോലി. അവൾക്ക് ഒരു പ്രണയമുണ്ടായിരുന്നു.
പക്ഷെ വിധിയുടെ വിളയാട്ടം എന്നില്ലാതെ എന്ത് പറയാൻ -
!!.ഒരു നാൾ വിഷംകഴിച്ച് കാമുകൻ ആത്മഹത്യ ചെയ്തു. !!
പാവംആലീസ് മൂടീ വച്ച തന്റെ പ്രണയം തുറന്ന് പറഞ്ഞഅടുത്ത നാൾ ആണ് ഈ നിർഭാഗ്യകരമായ സംഭവം നടന്നത്..
അത് ഏതായാലും നന്നായ്.ശല്ല്യമില്ലല്ലോ.
പിന്നെ ബ്യൂട്ടിഷനെക്കെ ആകുമ്പോൾ സൗന്ദര്യത്തിന്റെ കാര്യം പറയേണ്ടല്ലോ. ശബ്ദം ഭാവനയുടെത് പോലെ.
സ്ക്കൂട്ടറിൽ ആണ് വരവും ,പോക്കും അതിൽ നിന്നും ഏതോകാശുള്ള വീട്ടിലെ അച്ചായത്തി കുട്ടി ആണെന്ന് മനസ്സിലായ്.
ചാറ്റിൽ നിന്നും ഫോൺ വിളിയിലെത്തി.
അങ്ങിനെ ഞങ്ങളുടെ നിശബ്ദ്ധപ്രണയം മുന്നേറി കൊണ്ടിരുന്നു. ഒരു നേരം അവൾ വിളിക്കാതിരുന്നാൽ പെരും മഴയത്ത് വലയെറിഞ്ഞിട്ട് മീനൊന്നും കിട്ടാത്ത മുക്കുവന്റെ അവസ്ഥ.
നേരിട്ട് കാണണം എന്ന് അവളാണ് ആദ്യം പറഞ്ഞത്.
കൊതിച്ചിരുന്ന അവസരം.
അങ്ങിനെ ഞാൻ അവൾ പറഞ്ഞ സ്ഥലത്ത് എത്തി.
അവൾ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറിന് താഴെ.
അവൾപറഞ്ഞസമയത്തിന് ഒരു മണിക്കൂർ മുൻപെഅവിടെ ഹാജരായ്.മനസ്സിൽ പെരുംമ്പറ മുഴക്കം. പ്രണയിനിയെ നേരിൽ കാണാൻ പോവുകയാണ്. ഞാൻ എന്ന കാമുകൻ പ്രണയതാപത്താൽ വറ്റിവരണ്ടു.
അടുത്തുള്ള പെട്ടിക്കടയിൽ നിന്നും തണുപ്പില്ലാത്ത ചുക്കിച്ചുളിഞ്ഞ ഒരു
സോഡാനാരങ്ങാ വലിച്ചു കുടിച്ചു.
കുടിച്ച് കഴിഞ്ഞപ്പോൾ വയറിനുള്ളിൽ കുഞ്ഞ് കുഞ്ഞ് ഓലപടക്കങ്ങൾ ഒന്നിച്ച് പൊട്ടു പോലെയുള്ള ശബ്ദം കേട്ട് ഭയം തോന്നി.
മൊബൈൽ റിംഗ് ചെയ്യുന്നു.ദാസേട്ടൻ ആണ്
"എടാ നീ എവിടാ..? ഇന്ന് വാർക്കൽ ഉണ്ട് മറന്ന് പോയോ...??"
സുഖമില്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
പിന്നെ... കാമുകിയെ കാണാൻ പോകുമ്പോളല്ലെ
വാർക്കൽ.
അല്പം കഴിഞ്ഞ് മൂന്ന് വീലുള്ളവികലാംഗർ ഓടിക്കുന്ന ഒരു സ്ക്കൂട്ടർ എനിക്ക് മുന്നിലായ് .കുറച്ച് മാറി വന്ന് നിന്നു.അതിൽ നിന്നും കറുത്ത് തടിച്ച് ഒരു രൂപംപതിയെഇറങ്ങി.ഏകദേശം നാൽപത്തി അഞ്ച് വയസ്സ് തോന്നിക്കും.
തേങ്ങാചിരണ്ടാൻ വെറെഒന്നുംവേണ്ടാ ആപല്ലുകൾ മതി ആയിരുന്നു.പുരുഷൻമാരുടെ പോലെ മുഖം. മീശ കൂടീ വച്ചാൽ ശരിക്കും ഒരു പുരുഷൻ. കുട്ടികൾ വാശി പിടിക്കുമ്പോൾ ഇവളുടെ ഫോട്ടോ കാട്ടിയാൽ മതി. പേടിച്ച് പോകും.അത്രയ്ക്ക് ഭായനകമായ രൂപം.
ഇവളെ കെട്ടുന്നവന്റെ ഒരു അവസ്ഥ. അതും ആദ്യരാത്രിഓർത്ത് ചിരിച്ച് കൊണ്ട്,
ഫോണെടുത്ത് ആലീസിന്റെ നംബറിലേയ്ക്ക് വിളിച്ചു.
മുചക്ര വണ്ടിയിൽ വന്നവളുടെ ബാഗിൽ ഫോൺ റിംങ്ങ് ട്യൂൺ കേൾക്കുന്നു
"പൊന്നും കുരുശുമുത്തപ്പാ..." എന്ന പാട്ട്.
"ഹലോ.. പുറപ്പെട്ടോടാ...??" എന്റെ ആലീസിന്റെ ശബ്ദം.ആ രൂപത്തിൽ നിന്നുംകേട്ട് ഞാൻ ഞെട്ടിത്തെറിച്ചു.
ഞാൻ പതിയെ അവിടെ നിന്നും അല്പം പിന്നിലേയ്ക്ക് മാറി.
" ഇല്ല പുറപ്പെട്ടില്ല.. " ഒരു വിധം വിക്കി വിക്കി പറഞ്ഞു.
ശരീരം തളരുന്ന പോലെ തോന്നി.
താൻ ചതിക്കപ്പെട്ടിരിക്കുന്നു.
പെട്ടിക്കടക്കാരനോട്
"ചേട്ടാ ആ പെണ്ണ് ഏതാ...???"
ആകെയുണ്ടായിരുന്ന നാല് പല്ല് പുറത്ത് കാട്ടി ചിരിച്ചു കൊണ്ട് അയാൾ.
" പെണ്ണോ..?അത് ഇപ്പോ.. രണ്ട് വർഷം മുൻപ് ഇവൾ ആണായിരുന്നു. ബോംബെയിലെങ്ങോ പോയ് ഓപ്പറേഷൻ ചെയ്ത് പെണ്ണായ്.. "എന്നിട്ട് നാണത്തോടെ..
" അത് മറ്റെതാ.. "
" മറ്റെതോ..?? എന്ന് പറഞ്ഞാൽ..???"
അയാൾ എന്നെ സൂക്ഷിച്ച് നോക്കി കൊണ്ട്.വളിച്ച ഒരു ചിരിയോടെ ,
" ഒന്നു പോ... ഒന്നും അറിയാത്ത പോലെ. ചാന്ത് പൊട്ട് അതാ.... "
നെഞ്ചിൽ ആയിരം ഗർഭംകലക്കികൾ ഒന്നിച്ച് പൊട്ടിയ പോലെ..
"എന്താ അവളുടെ ജോലി..??" എന്നിട്ടും ചോദിച്ചു.
"അവിടെ അടിച്ച് തൂത്ത് വരുംഅത്ര തന്നെ "
തൃപ്തിയായ്. നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് മേൽ റോഡ് റോളർ കയറി ചതഞ്ഞരഞ്ഞു.
ഇവളുടെ പ്രണയം തുറന്ന് പറഞ്ഞപ്പോളാണല്ലോ മറ്റവൻ ആത്മഹത്യ ചെയ്തത്. ആരായാലുംചെയ്ത് പോകും.
അതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.
അവിടെ വച്ച് തന്നെ സിംകാർഡ് ഊരി ഒടിച്ചു കളഞ്ഞു. പേഴ്സിൽ ഉണ്ടായിരുന്ന പഴയസിം ഇട്ടു.
ദാസേട്ടനെ വിളിച്ചു.
"ദാസേട്ടാ.. അല്പം വൈകിയാലും ഞാൻ എത്തുമെ... "
അന്ന് രാത്രിവീട്ടിലെത്തി ആദ്യം ചെയ്തത്. ഫെയ്സ് ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക ആയിരുന്നു.
[ഇത് വായിച്ച്ആരുടെ എങ്കിലും മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ കുറ്റമല്ലെന്നും.ഇതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിപ്പില്ലെന്നും പറയാൻ പറഞ്ഞു.]
---------
ശുഭം
✍ Nizar Vh.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo