ലാന്‍ഡ്ഫോണ്‍:ഒരു ടീനേജ് പ്രണയ കഥ
*********************************************************************************
പച്ച സ്ക്കര്‍ട്ടും ഓഫ് വൈറ്റ് നിറമുള്ള ഷര്‍ട്ടും പച്ച നിറമുള്ള ടൈയും അണിഞ്ഞു എല്‍സ തോമസ് ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ നിന്നു.സ്കൂള്‍ യൂണിഫോമില്‍ ആ പത്താം ക്ലാസുകാരി സുന്ദരിയായിരുന്നു.നാല് മണി നേരത്തെ മഞ്ഞ വെയിലില്‍ അവളുടെ മേല്‍ച്ചുണ്ടില്‍ വിയര്‍പ്പിന്റ്റെ സ്വര്‍ണ്ണത്തരികള്‍ പൊടിഞ്ഞു.
*********************************************************************************
പച്ച സ്ക്കര്‍ട്ടും ഓഫ് വൈറ്റ് നിറമുള്ള ഷര്‍ട്ടും പച്ച നിറമുള്ള ടൈയും അണിഞ്ഞു എല്‍സ തോമസ് ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ നിന്നു.സ്കൂള്‍ യൂണിഫോമില്‍ ആ പത്താം ക്ലാസുകാരി സുന്ദരിയായിരുന്നു.നാല് മണി നേരത്തെ മഞ്ഞ വെയിലില്‍ അവളുടെ മേല്‍ച്ചുണ്ടില്‍ വിയര്‍പ്പിന്റ്റെ സ്വര്‍ണ്ണത്തരികള്‍ പൊടിഞ്ഞു.
അന്ന് സ്കൂള്‍ സ്പോര്‍ട്സ് ദിവസമായിരുന്നു.കുടികള്‍ എല്ലാവരും താഴെ അധ്യാപകരുടെയും കുട്ടികളും തമ്മില്‍ ഉള്ള ക്രിക്കറ്റ് മത്സരം കാണാന്‍ പോയിരിക്കുകയാണ്.സ്കൂളിനു മുന്‍പിലെ ബാസ്ക്കറ്റ് ബോൾ കോര്‍ട്ടില്‍ ആരുമില്ല.
അവള്‍ ഒന്ന് സംശയിച്ചു നിന്നതിനു ശേഷം കോര്‍ട്ടില്‍ കിടന്ന ചുവന്ന ബോള്‍ എടുത്തു.ഒന്ന് ചുറ്റും നോക്കി.പിന്നെ ആ ബോള്‍ പതിയെ വലയിലേക്ക് ലക്ഷ്യമാക്കി എറിഞ്ഞു.
അത് വീണില്ല.
അവള്‍ ഒന്ന് സംശയിച്ചു നിന്നതിനു ശേഷം കോര്‍ട്ടില്‍ കിടന്ന ചുവന്ന ബോള്‍ എടുത്തു.ഒന്ന് ചുറ്റും നോക്കി.പിന്നെ ആ ബോള്‍ പതിയെ വലയിലേക്ക് ലക്ഷ്യമാക്കി എറിഞ്ഞു.
അത് വീണില്ല.
നിരാശയോടെ അവള്‍ ഒരു തവണ കൂടി ശ്രമിച്ചു.രണ്ടാമത്തെ ശ്രമത്തിനു ഒരു അല്പം പൊങ്ങി ചാടി പന്ത് എറിഞ്ഞു.പന്ത് ഇത്തവണയും വീണില്ല.പകരം സംഭവിച്ചത് മറ്റൊന്നായിരുന്നു.
കാലു വഴുതി എല്‍സ കോര്‍ട്ടില്‍ മലര്‍ന്നടിച്ചു വീണു.വെളുത്തു സുന്ദരമായ കാലുകളില്‍ നിന്ന പച്ചസ്ക്കര്‍ട്ട് ഒരു നിമിഷത്തേക്ക് വഴുതി മാറി.അവള്‍ ചമ്മല്ലോടെ പതുക്കെ എഴുന്നേറ്റു.ആരെങ്കിലും കണ്ടോ എന്ന് നോക്കുന്നതിനിടയില്‍ അവളുടെ കണ്ണുകള്‍ രണ്ടാം നിലയിലേക്ക് ഉയര്‍ന്നു.
കാലു വഴുതി എല്‍സ കോര്‍ട്ടില്‍ മലര്‍ന്നടിച്ചു വീണു.വെളുത്തു സുന്ദരമായ കാലുകളില്‍ നിന്ന പച്ചസ്ക്കര്‍ട്ട് ഒരു നിമിഷത്തേക്ക് വഴുതി മാറി.അവള്‍ ചമ്മല്ലോടെ പതുക്കെ എഴുന്നേറ്റു.ആരെങ്കിലും കണ്ടോ എന്ന് നോക്കുന്നതിനിടയില്‍ അവളുടെ കണ്ണുകള്‍ രണ്ടാം നിലയിലേക്ക് ഉയര്‍ന്നു.
രണ്ടാം നിലയില്‍ അര ഭിത്തിയില്‍ അവളെ നോക്കി നില്‍ക്കുന്ന ഒരു പയ്യന്‍.അവന്റെ ചുണ്ടില്‍ ചിരിയുണ്ട്.നടന്നത് മുഴുവന്‍ അവന്‍ കണ്ടെന്നു തോനുന്നു.എല്‍സ അവനെ നോക്കി ജാള്യത പൂണ്ട മുഖം താഴ്ത്തി വേഗം അവിടെ നടന്നു.
അവനെ അവിടെ എങ്ങും കണ്ടിട്ടില്ല.ഇന്ന് സ്പോര്‍ട്സ് ഡേയും നാളെ ആര്‍ട്സ് ഫെസ്ടിവലും ഒക്കെയാണ്.ഒരു കിലോമീറ്റര്‍ അകലെയുള്ള കോളേജില്‍ നിന്ന് ചിലപ്പോള്‍ കുട്ടികള്‍ സ്കൂളില്‍ പ്രോഗ്രാം കാണാന്‍ വരാറുണ്ട്.
പിറ്റേന്ന് സ്കൂളിലേക്ക് കൂട്ടുകാരുടെ കൂടെ നടന്നു പോകുന്ന വഴി അവള്‍ വീണ്ടും അവനെ കണ്ടു.കൂട്ടുകാരി ഷംനയാണ് അവനെ കാണിച്ചു കൊടുത്തത്.
"ദേടി,നിന്നെക്കാള്‍ പൊക്കമുള്ള ചെക്കന്‍ പോകുന്നു.പൊടി ഗ്ലാമര്‍ ഒക്കെയുണ്ട് കേട്ടോ."
എല്‍സയുടെയും അവന്റെയും കണ്ണുകള്‍ ഒരു നിമിഷം കൂട്ടി മുട്ടി.പയ്യന് അവളെ അപ്പോള്‍ തന്നെ മനസ്സിലായി.തലേന്നത്തെ സംഭവം ഓര്‍ത്തു അവന്‍റെ ചുണ്ടില്‍ ചിരി പൊട്ടി.
അവള്‍ വേഗം ചമ്മി മുഖം താഴ്ത്തി.
"ശര റാന്തല്‍ പൊന്നും പൂവും വാരി ചൂടി....ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍ത്തിങ്കളെ ""ബസ് സ്ടോപ്പിലെ സി.ഡി കടയില്‍ നിന്ന് എം.ജി ശ്രീകുമാറിന്റെ പാട്ട് ഉയര്‍ന്നു കേട്ടു അവളുടെ നെഞ്ച് വല്ലാതെ മിടിച്ചു.
അന്ന് ഉച്ച കഴിഞ്ഞു സ്കൂളിലെ പരിപാടിക്ക് അവനെ അവള്‍ വീണ്ടും കണ്ടും.കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും നെറ്റിയിലേക്ക് അലസമായി വീണു കിടന്ന മുടിയുമായി അവന്‍.
അവന്‍ അടുത്ത് വന്നു.
"എല്‍സയെന്നല്ലേ പേര്‍ ?"
അവള്‍ തല കുലുക്കി.
"ഞാന്‍ എല്‍സയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് താമസിക്കുന്നത്."അവന്‍ പറഞ്ഞു.
അവന്റെ പേര് ജയരാജ് എന്നായിരുന്നു.രണ്ടു കിലോമീറ്റര്‍ അപ്പുറത്ത് മറ്റൊരു സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥി.
അങ്ങിനെയാണ് അത് തുടങ്ങിയത്.മറ്റു പ്രണയങ്ങള്‍ പോലെ തന്നെ.ഒരുമിച്ചുള്ള നടപ്പുകള്‍.അടുത്തടുത്തു ഇരുന്നുള്ള നീണ്ട രഹസ്യ സംഭാഷണങ്ങള്‍.
"യൂഷ്വല്‍ ടോക്സ്.യൂഷ്വല്‍ വോക്സ്(ushual talks.ushual walks)." എന്ന് പിന്നീട് പ്രായമാകുമ്പോള്‍ എല്‍സ ഓര്‍ക്കാന്‍ പോകുന്ന ദിവസങ്ങള്‍.
എല്‍സയുടെ പപ്പ വിദേശത്താണ്.അവളുടെ മമ്മി മാത്രമേ ഇപ്പോള്‍ വീട്ടില്‍ ഉള്ളു.എബി എന്ന പേരുള്ള അനിയന്‍ കൂടി ഉണ്ടായിരുന്നു .എബി മരിച്ചു പോയി.
എല്‍സ സ്കൂളിലേക്ക് വരുമ്പോള്‍ ജയരാജ് വഴിയില്‍ കാത്തു നില്‍ക്കും.അവര്‍ ഒരുമിച്ചു സ്കൂളിലേക്ക് നടക്കും. എല്‍സക്ക് മൊബൈല്‍ ഫോണ്‍ ഇത് വരെ വാങ്ങി കൊടുക്കാത്തത് കൊണ്ട് അവര്‍ തമ്മില്‍ നേരിട്ടുള്ള സംഭാഷണങ്ങള്‍ ആയിരുന്നു കൂടുതലും.
അവള്‍ക്കു വേണ്ടി അവന്‍ ഇടക്ക് ഗിഫ്റ്റുകള്‍ വാങ്ങി കൊടുക്കും.
അവര്‍ തമ്മില്‍ വിവാഹം കഴിക്കുമോ ഒരുമിച്ചു ജീവിക്കുമോ എന്നുള്ള കാര്യമൊന്നും എല്‍സയുടെ മനസ്സില്‍ വലുതായി തോന്നിയില്ല.ജയരാജ് ഹിന്ദുവാണ്.അവന്റെ അച്ഛന്‍ ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എന്നും മറ്റുമേ അവള്‍ക്ക് അറിയുകയുള്ളു.
അവര്‍ തമ്മില്‍ ഉള്ള പ്രണയം ചില അടുത്ത കൂട്ടുകാര്‍ക്ക് മാത്രമെ അറിയുക ഉണ്ടായിരുന്നുള്ളൂ.
അവര്‍ തമ്മില്‍ ഉള്ള പ്രണയം ചില അടുത്ത കൂട്ടുകാര്‍ക്ക് മാത്രമെ അറിയുക ഉണ്ടായിരുന്നുള്ളൂ.
ഒടുവില്‍ വാലന്റൈന്‍സ് ദിനം വന്നു.അവന്‍ ഹൃദയത്തിന്റെ ആകൃതിയില്‍ തീര്‍ത്ത ഒരു മേക്കപ്പ് ബോക്സ് അവള്‍ക്ക് സമ്മാനിച്ചു.അവള്‍ ആ സമ്മാനം ബാഗില്‍ വച്ച് വീട്ടില്‍ കൊണ്ട് പോയി.അത് ഒരു വെള്ളിയാഴ്ച ആയിരുന്നു...ഞായറാഴ്ച അവന്റെ ജന്മദിനമാണ്.
അവളുടെ പപ്പ കുറച്ചു ദിവസം മുന്പ് വന്നപ്പോള്‍ ഗള്‍ഫ് സ്വീറ്റ്സ് കൊണ്ട് വന്നിരുന്നു.വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ആ മിഠായികള്‍ അവള്‍ അവനു കൊടുക്കുന്നതിനായി തിരഞ്ഞു.
"കുറച്ചു ഫ്രണ്ട്സിനു കൊടുക്കാനാ അമ്മെ" അവള്‍ മമ്മിയോടു പറഞ്ഞു.
"ഞാന്‍ അത് നിന്റെ ബാഗില്‍ വച്ചിട്ടുണ്ട്."അവളുടെ മമ്മി പറഞ്ഞു.
അവള്‍ ഞെട്ടി മമ്മിയെ നോക്കി.അപ്പോള്‍ ആ മേക്കപ്പ് ബോക്സ് മമ്മി കണ്ടുവോ?
"നിന്റെ അനുജന്‍ എബി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ആ മിഠായിക്ക് വഴക്കുണ്ടാക്കിയേനെ." അവരുടെ ദു:ഖ ഭാവം നിറഞ്ഞു.
ഏറെ നാള്‍ കൂടിയാണ് മമ്മിയുടെ സംഭാഷണത്തില്‍ എബി കടന്നു വരുന്നത്.
"കാന്‍സര്‍ പിടിച്ചാണ് അവന്‍ മരിച്ചത്.നിന്റെ പപ്പ സൗദിയില്‍ കിടന്നു കഷ്ടപെടുന്നത് നിന്നെ ഡോക്ടര്‍ ആക്കാനാണ്.അതാണ് അവനു കൊടുക്കാന്‍ നമ്മുക്ക് പറ്റിയ സമ്മാനം.ഞങ്ങള്‍ക്ക് നീ അല്ലാതെ വേറെ ആരുണ്ട് മോളെ?"
അവള്‍ അമ്മയുടെ നെഞ്ചില്‍ വീണു പൊട്ടിക്കരഞ്ഞു.
പിറ്റേന്ന്.പകല്‍ തന്നെ ജയരാജിന്റെ വീട്ടില്‍ എല്‍സയുടെ മമ്മി ചെന്നു.അച്ഛനുമായി അവര്‍ സംസാരിച്ചു. ഒരു ഗൗരവക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.
"ഈ ബന്ധം തുടരുന്നത് നമ്മള്‍ രണ്ടു കൂട്ടര്‍ക്കും നല്ലതിനല്ല."അവര്‍ അയാളോട് പറഞ്ഞു.
ജയരാജ് വീട്ടിലില്ല.അവന്‍ ജന്മദിനം ആഘോഷിക്കുവാന്‍ കൂട്ടുകാരുടെ കൂടെ ട്രിപ്പ് പോയതാണ്.
"അവന്‍ വരട്ടെ.ഞാന്‍ അവനുമായി സംസാരിക്കാം.ചിലപ്പോള്‍ എനിക്ക് നിങ്ങളുടെ മോളുമായി സംസാരിക്കേണ്ടി വരും."അയാള്‍ പറഞ്ഞു.
"എന്റെ മോബൈല്‍ ഫോണ്‍ കേടാണ്.തല്‍ക്കാലം ലാന്‍ഡ് ഫോണ്‍ നമ്പര്‍ തരാം."അവര്‍ പറഞ്ഞു.
അയാള്‍ അവരുടെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ വാങ്ങി.
ശനിയാഴ്ച പകല്‍ എല്‍സ അതിനെക്കുറിച്ച് ആലോചിച്ചു.
ഇല്ല.തനിക്കിത് മുന്നോട്ടു കൊണ്ട് പോകാന്‍ വയ്യ.ഒരു നിമിഷം കൊണ്ട് എല്‍സ അത് തിരിച്ചറിഞ്ഞു.
അവള്‍ ലാന്‍ഡ്ഫോണില്‍ നിന്ന് അവനെ വിളിച്ചു.
സമയം സന്ധ്യയായിരുന്നു.കൂട്ടുകാര്‍ ട്രിപ്പ് കഴിഞ്ഞു അവരവരുടെ വീട്ടിലേക്ക് പോയി.അവന്‍ തനിച്ചായിരുന്നു.എല്‍സയുടെ വിളി വന്നപ്പോള്‍ അവന്‍ തിരികെ വീട്ടിലേക് പോരുകയായിരുന്നു.
സമയം സന്ധ്യയായിരുന്നു.കൂട്ടുകാര്‍ ട്രിപ്പ് കഴിഞ്ഞു അവരവരുടെ വീട്ടിലേക്ക് പോയി.അവന്‍ തനിച്ചായിരുന്നു.എല്‍സയുടെ വിളി വന്നപ്പോള്‍ അവന്‍ തിരികെ വീട്ടിലേക് പോരുകയായിരുന്നു.
"മമ്മി എല്ലാം അറിഞ്ഞു.ജയേട്ടന്റെ വീട്ടിലും ചെന്നിരുന്നു.നമ്മുക്ക് നിര്‍ത്താം.ഇനി എന്നെ വിളിക്കരുത്.പ്ലീസ്."
അവളുടെ വിറയാര്‍ന്ന ശബ്ദം കേട്ട് അവന്റെ ഉള്ളു കാളി.അവന്‍ തിരിച്ചു എന്തോ പറയാന്‍ തുടങ്ങിയപ്പോ കോള്‍ കട്ടായി.
അവന്‍ ബൈക്ക് മുന്നോട്ട് എടുത്തതും റോഡരികിലെ മെറ്റല്‍ കൂനയിലെക്ക് അത് സ്കിഡ് ചെയ്തതും ഒരുമിച്ചാണ്.
അവന്റെ നിലത്തു വീണു .തല പൊട്ടി ചോരയൊലിച്ചു.വലിയ മുറിവ് ഒന്നുമില്ലയെന്നു തോന്നുന്നു.ഹൃദയത്തിനു കൊണ്ട മുറിവില്‍ കൂടുതല്‍ എന്ത്?ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛനെ എങ്ങനെ അഭിമുഖീകരിക്കും.ഭൂകമ്പം ആയിരിക്കും.
പക്ഷെ എല്‍സ...
അവന്‍ വണ്ടി മുന്നോട്ടെടുത്തു.
കുറച്ചു ദൂരം ഓടിച്ചപ്പോള്‍ നല്ല തലവേദന തോന്നി.അവന്‍ പട്ടണത്തിലെ ഒരു ചെറിയ ആശുപത്രിയില്‍ കയറി.മുറിവ് ഡ്രെസ് ചെയ്തു.രാത്രി വൈകിയിരുന്നു.
"ക്ഷീണം ഉണ്ട്.ഒരു കാര്യം ചെയ്യ്.ഇന്ന് രാത്രി ഇവിടെ അഡ്മിറ്റ് ആയി രാവിലെ പോയാല്‍ മതി.ഈ കണ്ടീഷനില്‍ മരുന്നിന്റെ ഇഫക്ടുമായി വണ്ടി ഓടിച്ചാല്‍ റിസ്ക് ആണ്."
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സ് പറഞ്ഞു.
അത് തന്നെയാണ് നല്ലതെന്ന് അവനും തോന്നി.ഇന്ന് രാത്രി ഈ മുറിവും ,ഒക്കെയായി അച്ഛന്റെ മുന്നില്‍ ചെന്നാല്‍ സംഗതി വഷളാകും.
അവന്‍ അഡ്മിറ്റ് ആയി.രാവിലെ വീട്ടില്‍ ചെന്നിട്ടു വിളിക്കാം.അവന്‍ കരുതി.ലേറ്റ് ആയാല്‍ പിറ്റെന്നെ വരികയുള്ളു എന്ന് അവന്‍ വീട്ടില്‍ പറഞ്ഞിരുന്നു.
അത് തന്നെയാണ് നല്ലതെന്ന് അവനും തോന്നി.ഇന്ന് രാത്രി ഈ മുറിവും ,ഒക്കെയായി അച്ഛന്റെ മുന്നില്‍ ചെന്നാല്‍ സംഗതി വഷളാകും.
അവന്‍ അഡ്മിറ്റ് ആയി.രാവിലെ വീട്ടില്‍ ചെന്നിട്ടു വിളിക്കാം.അവന്‍ കരുതി.ലേറ്റ് ആയാല്‍ പിറ്റെന്നെ വരികയുള്ളു എന്ന് അവന്‍ വീട്ടില്‍ പറഞ്ഞിരുന്നു.
അവന്‍ ഫോണില്‍ എല്‍സയുടെ വീട്ടിലേക്ക് വിളിച്ചു.
അവന്റെ ശബ്ദം കേട്ടതും അവള്‍ പറഞ്ഞു.
"പിന്നെ സംസാരിക്കാം.ഇങ്ങോട്ട് വിളിക്കണ്ട."അത് പറഞ്ഞു അവള്‍ കോള്‍ കട്ട് ചെയ്തു.
അവന്‍ വീണ്ടും രണ്ടു മൂന്നു പ്രാവശ്യം വിളിച്ചു.അവള്‍ എടുത്തില്ല.പിന്നെ അവന്‍ വിളിച്ചില്ല.അവന്റെ ഫോണ്‍ ബാറ്ററി തീര്‍ന്നു ഓഫായിരുന്നു.
എല്‍സയുടെ മമ്മി വീട്ടിലെ ലാന്‍ഡ് ഫോണില്‍ കോളുകള്‍ വരുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.നാളെ മിക്കവാറും അവന്റെ അച്ഛന്‍ വിളിക്കും.അവര്‍ വിചാരിച്ചു.
പിറ്റേന്ന് രാവിലെ നഴ്സ് ജയരാജിന്റെ ബെഡ്ഡിനു അരികില്‍ ചെന്ന് അവനെ കുലുക്കി വിളിച്ചു.
അവന്‍ കണ്ണ് തുറന്നു.അവന്റെ കണ്മണികള്‍ ചുരുങ്ങിയിരുന്നു.
അവന്‍ കണ്ണ് തുറന്നു.അവന്റെ കണ്മണികള്‍ ചുരുങ്ങിയിരുന്നു.
"ഞാന്‍ എവിടെയാണ്"" അവന്‍ നഴ്സിനോട് ചോദിച്ചു.
അവനു ഒന്നും ഓര്‍മ്മയില്ല.ബോധം മറയുകയാണ്.
""എല്‍സ..എല്‍സ.."അവന്‍ പിച്ചും പേയും പറയുകയാണ്.
അവര്‍ ഉടനെ ഡോക്ടറെ വിളിച്ചു.
"തലച്ചോറില്‍ ബ്ലീഡിംഗ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.ഇനി സര്‍ജറി നടത്തണം.ബ്ലഡ് ക്ലോട്ട് ഉണ്ടായി നാല് മണിക്കൂറിനുള്ളില്‍ ചെയ്യേണ്ടിയിരുന്ന സര്‍ജറിയാണ്.ഇനി....രക്ഷപെടാന്‍ ചാന്‍സ് കുറവാണ്.നമുക്ക് ശ്രമിക്കാം.ഹറിയപ്പ്.."
അവര്‍ അവനെ ഓപ്പറേഷന്‍ തിയേറ്ററിലെക്ക് മാറ്റി.
നേരം പുലര്‍ന്നിട്ടും അവനെ വിവരം ഇല്ലാഞ്ഞപ്പോള്‍ ജയരാജിന്റെ അച്ഛന്‍ കൂട്ടുകാരുടെ വീട്ടിലേക്ക് വിളിച്ചു.അവനെ വിളിക്കുമ്പോള്‍ ഫോണ്‍ ഓഫാണ്.ഒടുവില്‍ അയാള്‍ എല്‍സയുടെ ലാന്‍ഡ് ഫോണിലേക്ക് ഡയല്‍ ചെയ്തു.
അപ്പോള്‍ ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ അവസാനിച്ചിരുന്നു.അവന്റെ ഫോണിനു പറ്റിയ ചാര്‍ജര്‍ എവിടുന്നോ സംഘടിപ്പിച്ചു ,വിവര്‍ണ്ണമായ മുഖത്തോടെ ഡോക്ടര്‍ അവന്‍ അവസാനം വിളിച്ച ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങി.
എല്‍സയുടെ വീട്ടിലെ ലാന്‍ഡ്ഫോണ്‍ ബെല്ലടിച്ചു.ഇത്തവണ അത് അറ്റന്‍ഡ് ചെയ്തത് അവളുടെ അമ്മയായിരുന്നു.
"ഹലോ.."അപ്പുറത്ത് നിന്ന് ഒരു പുരുഷ സ്വരം.
"ജയരാജിന്റെ കാര്യത്തിനാണോ വിളിക്കുന്നത് ?" അവര്‍ ചോദിച്ചു.
അപ്പുറത്ത് ഒരു നിമിഷം നിശബ്ദമായി.പിന്നെ ഇങ്ങനെ പറഞ്ഞു.
"അതെ.ജയരാജിന്റെ കാര്യത്തിന് തന്നെ."
(അവസാനിച്ചു)
By
Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക