
അയാൾ രാവിലെ എഴുന്നേറ്റു. കട്ടൻ ചായ കുടിച്ചു. പത്രപാരായണത്തിനു ശേഷം ഓഫീസിൽ പോകാൻ തയ്യാറെടുക്കുന്നു. ഭാര്യ.. നിങ്ങൾ എന്താ മനോരാജ്യം ആലോചിച്ചിരിക്കുന്നത്. മന്ത്രി ഇന്നു വരുന്ന ദിവസമല്ലേ.. പി. എ എന്നെയാ വിളിച്ചു പറഞ്ഞത്.. ഉം വിളിക്കും .. നിങ്ങളെ തന്നെയോ... പിന്നല്ലാതെ... ഞാനല്ലേ ഓഫീസിലെ സംഘടനാ നേതാവ്.മന്ത്രി എന്നോട് ചോദിക്കാതെ വരാനോ.. അയാൾ ഓഫീസ് ലക്ഷ്യമാക്കി നടന്നു. ആ സ്ഥാപനത്തിലെ ജീവനക്കാരും വിദ്യാർത്ഥികളും പൊതുജനങ്ങൾക്കുമെല്ലാം തന്നെ അറിയാമെന്ന ഗമയിൽ.. കേരളം തന്റെ കാൽക്കീഴിലാണെന്ന് പുള്ളിക്കാരന് തോന്നി നടപ്പ്.. ഒന്നൊന്നര നടപ്പ്... എതിരെ വരുന്ന ജീവനക്കാരെ കൈ ഉയർത്തി കാണിച്ചു. ഓഫീസിലെ കോരനോട് ആഗോള സാമ്പത്തിക തകർച്ച, നോട്ട് നിരോധനം എന്നിവ ചർച്ച ചെയ്തു.കേട്ട് ഭ്രാന്തായകോരൻ ഒരു കട്ടൻ ചായയും കുടിച്ച്... ഒരു ചെമ്പരത്തിപ്പൂവ് ചെവിയിൽ തിരുകി.. കോ രാ.. ഇന്നു ഉച്ചയ്ക്ക് പ്രകടനം ഉണ്ട് കെട്ടോ.. നീ വരാണ്ടിരിക്കരുത്.. അറ്റൻഡൻസ് എടുക്കുന്നതാണ്... ചെറിയ പനിയിണ്ടപ്പാ... കോരൻ പറഞ്ഞു. അതൊന്നും പറ്റൂല.. വന്നില്ലെങ്കിൽ.. നീ പി.എഫ് ലോണ് എടുക്കുന്ന തൊന്നു കാണണം. വരാം സാറെ കോരൻ പറഞ്ഞു. നീ മാത്രം പോരാ... നിന്റെ കൂടെയുള്ള സ്ത്രീ ജനങ്ങളും വരണം... ആ പിന്നെ ആ കമലാക്ഷിയോടും പ്രത്യേകം പറേണ ട്ടോ '.. ഉം... കോരൻ ഒന്ന് അമർത്തിമൂളി.സ്ത്രീജനങ്ങൾ കൂടുതൽ സുന്ദരിമാരായി അണിഞ്ഞൊരുങ്ങി കോരനോടൊപ്പം പ്രകടനത്തിനു വന്നു. അയാൾ മുൻ നിരയിൽ നിന്നു ചുറ്റും നോക്കി.. വാസു ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.. അദ്ദേഹത്തിന് അതിൽ പി.എച്ച് ഡി.ഉണ്ട്... തുടർന്ന് അയാൾ യൂറോപ്പിൽ പോയി ഏഷ്യയിയിൽ വന്ന് വീണ്ടും ലാറ്റിനമേരിക്കയിൽ എത്തി കേരളത്തിലേക്ക് വരെയെത്തിയ പ്രസംഗം... സുന്ദരിമാർക്ക് ഒന്നും മനസ്സിലായില്ലെങ്കിലും സുന്ദരമായി ചിരിച്ചു കൈയടിച്ചു.. പുരുഷ കേസരി ക ളെ നോക്കി സാരി തലപ്പു ഒന്നു കൂടെ നേരെയാക്കി.. അപ്പം വൈകിട്ട് മന്ത്രിയെത്തും പി.എ വിളിച്ചു... അയാൾ ഉറക്കെ പറഞ്ഞു. സുന്ദരിമാർ മന്ദം മന്ദം നടന്നു നീങ്ങി. ഔഷധ തോട്ടത്തിലെ ചെടികൾ അയാളെ നോക്കി കൈകൂപ്പി.
സജി വർഗീസ് ചിരട്ട വേലിൽ
മണത്തണ
മണത്തണ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക