Slider

വിടരും മുൻപേ കൊഴിഞ്ഞ പൂവ്

0

വിടരും മുൻപേ കൊഴിഞ്ഞ പൂവ്
~~~~~~~~~~~~~~~~~~~~~~
പ്രഭാത കിരണങ്ങൾ ഉതിരും മുന്നേ അവൻ പത്രം കൊണ്ട് പടിവാതിലിൽ എത്തിയിരിക്കും.സുബ്ഹി നമസ്കാരം കഴിഞ്ഞു സലാം വീട്ടിയാൽ എന്റെ ഉള്ളിൽ തെളിയുന്ന നെയ്ത്തിരി നാളത്തിൽ അവന്റെ നിഷ്കളങ്കമായ മുഖം ഉണ്ട് ..അതിരാവിലെ ടെറസിലെ പനിനീർ പൂക്കൾ നനച്ചു കൊണ്ടിരിക്കുമ്പോൾ അധരത്തിൻറെ കോണിൽ ചെറു പുഞ്ചിരി വിടർത്തി കൊണ്ട് മുന്നിലേക്ക് എത്തും.
അവനു ഞാനിട്ടൊരു പേരുണ്ട് ഉണ്ടപക്രു ..ഞാൻ അങ്ങനെ വിളിക്കുന്നതാണ് അവനേറെ ഇഷ്ടവും . പന്ത്രണ്ട് വയസു പ്രായമേയുളളു അവന്. അവൻറെ കുട്ടിത്തവും വികൃതിയുമൊക്കെ അവനിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചു. ശരിക്കും ഒരു കൂടപ്പിറപ്പിനെ പോലെയായിരുന്നു എനിക്കവൻ. നന്നേ ചെറുപ്പത്തിലെ അവൻറെയച്ചൻ അമ്മയെ ഉപേക്ഷിച്ചുപോയി. ഇപ്പോ തൊട്ടടുത്തുളള സീ ഫുഡ് കമ്പനിയിലെ ചെറിയൊരു ജോലിയാണ് അവൻറെ അമ്മയ്ക്ക്. ആസ്മ രോഗിയായ അവർക്ക് കമ്പനിയിലെ അന്തരീക്ഷം പലപ്പോഴും ബുദ്ധിമുട്ടുളളതാക്കി. ഇപ്പോ പത്രവരുമാനത്തിലൂടെ കിട്ടുന്ന തുച്ഛ വരുമാനം അവരെ സംബന്ധിച്ചോളം വലുതുമാണ്. ഇവിടെ ഞാൻ എൻറെ വല്ലുമ്മിച്ചിയോടൊപ്പമാണ്. ഉപ്പയും ഉമ്മിയും ദുബൈയിൽ. വെക്കേഷൻ ടൈമിൽ ഞാൻ പോകാറുണ്ട്. തിരിച്ച് അതുപോലെ അവരും വരുന്നു. വെല്ലുമ്മിച്ചിയോടൊത്തുളള കൊച്ചു ജീവിത്തിൽ അവൻറെ സാമിപ്യം വല്ലാത്തൊരു സന്തോഷം നൽകിയിരുന്നു.
 മഞ്ഞിൻ കണങ്ങൾ അലങ്കരിച്ചു നിൽക്കുന്ന വെളുപ്പാൻ കാലം മങ്കി ക്യാപ്പ്് അണിഞ്ഞു സൈക്കിളിൽ വരുന്ന അവനെ കാണുമ്പോൾ പൂത്തുമ്പിയുടെ അഴകാണ്. ......
ആദ്യമായി ഒരു ചായ അവനു കൊടുക്കുമ്പോൾ അവന്റെ മുഖത്തുണ്ടായ നിസ്സംഗത അതെനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ."ദീദി എനിക്ക് ചായ വേണ്ട." അതെന്താ പക്രു??? ഞാൻ ചോദിച്ചു. "ന്റെ പാറുക്കുട്ടി ചായ കുടിച്ചിട്ടില്ല. അപ്പൊ ഞാൻ എങ്ങനാ ദീദി കുടിക്ക".
."എന്റെ പക്രു കുടിച്ചോട്ട ഞാൻ പാറുകുട്ടിക്കൊള്ള ചായ തന്നുവിടാം .."
"യ്യോ വേണ്ട ദീദി പാറുക്കുട്ടി വഴക്കിണ്ടാക്കും."
വഴക്കൊന്നും ഉണ്ടാക്കില്ല പക്രു ..... പടിയെത്തൂന്ന് ഫാത്തിമബീവി തന്നു വിട്ടതാണെന്നു പറഞ്ഞ മതീട്ടോ ..!
"ദീദിന്റെ പേര് ഫാത്തിമ എന്നാണോ" ??
അല്ലേടാ മണ്ട ന്റെ വെല്ലിമ്മാടെ പേര .മൂപ്പത്തി വലിയ ആളാ .വായില് പല്ലില്ലാന്നേ ഉള്ളു ആള് കേമത്തിയ
ദിവസവും ചായയും പലഹാരവും കൊടുത്തുവിടും ഞാൻ .അതവന് വലിയ ആശ്വാസവുമായിരുന്നു ..
പന്ത്രണ്ടു വയസ്സ് ഉള്ളുവെങ്കിലും പ്രായത്തിൽ കവിഞ്ഞ ബുദ്ധിയും വളർച്ചയും അവനിലുണ്ടായിരുന്നു...
ഒരിക്കൽ മഞ്ഞപിത്തം ബാധിച്ചു എറണാകുളത്തുള്ള ഹോസ്പിറ്റലിൽ ഞാൻ കിടന്നപ്പോൾ 14കിലോമീറ്റർ സൈക്കിൾ ചവിട്ടി എന്നെ കാണാൻ വന്നതും .കണ്ടപ്പോൾ ഓടിവന്നു കെട്ടിപിടിച്ചു ഇങ്ങനെ കെട്ടിപിടിക്കല്ലേ കുട്ടിയെ മഞ്ഞപിത്തം പകരും എന്ന വെല്ലിമ്മാടെ വാക്കു വകവെയ്ക്കാതിരുന്നതും .അവൻ കൊണ്ടുവന്ന ഞാവൽപ്പഴം എന്റെ വായിലേക്ക് വെച്ച് തരുമ്പോൾ ആ കണ്ണിലുണ്ടായ സ്നേഹത്തിന്റെ കടലുണ്ടല്ലോ എന്റെ സ്വന്തം കൂടപ്പിറപ്പിനു പോലും ഉണ്ടായിട്ടില്ല
. ഒരു മാസത്തെ വെക്കേഷൻ കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് ഞാൻ അവനെ ആയിരുന്നു .അന്ന് ചോദിച്ചപ്പോളൊക്കെ വെല്ലിമ്മാടെ മൗനം എന്തോ എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു..
രാവിലെ എഴുനേറ്റു അവന്റെ വരവും കാത്തിരുന്ന എനിക്ക് നിരാശ ആയിരുന്നു ഫലം
പ്രഭാത ഭക്ഷണവും കഴിഞ്ഞ് അവൻറെ വീട്ടിലേക്ക് ഇറങ്ങുവാനിരുന്ന എന്നോടൊത്ത് വല്ലുമ്മിച്ചിയും ഇറങ്ങി. പുളളിക്കാരിയുടെ മുഖത്തെ ഭാവഭേദങ്ങൾ എൻറെ മനസിനെ വല്ലാതെയുലച്ചു. എങ്കിലും ഞാനൊന്നും ചോദിച്ചില്ല. അതിനുളള മാനസികാവസ്ഥ പോലും നഷ്ടമായിരുന്നു. എൻറെ കാലുകൾക്ക് വേഗത കൂടി
അവന്റെ വീടിന്റെ മുൻവശത്തായി മൂന്നാലു ആളുകൾ .വല്ലാത്തൊരു നിശബ്ദത അടക്കി പിടിച്ച സംസാരങ്ങൾ ഞാൻ ചുറ്റും നോക്കി,
വിവരങ്ങൾ ചോദിച്ചറിഞ്ഞ മാത്രയിൽ എന്റെ കണ്ണുകളിൽ വല്ലാതെ ഇരുട്ടുകയറി തല ചുറ്റുന്നത് പോലെ തോന്നി
മൂന്നാലു ദിവസം മുന്നേ വെളുപ്പാംകാലം പത്രം ഇടാൻ പോയ അവനെ തെരുവുനായ്ക്കൾ ,.,.അത്രയേ കേട്ടുള്ളൂ ബാക്കി കേൾക്കാനുള്ള മനക്കരുത്തു ഉണ്ടായില്ല .
രണ്ടു ദിവത്തോളം എെസിയു വിൽ. പിന്നേ.........! ഇന്നിപ്പോ മൂന്നാം ദിവസം. അകത്തേക്കോന്നു പാളി നോക്കിയ എൻറെ കണ്ണുകളിൽ ആദ്യം ഉടക്കിയത് താൻ അവന് സമ്മാനിച്ച വസ്തുക്കളിൽ.
അവൻറെ പ്രിയപ്പെട്ട പാറുക്കുട്ടി സ്ഥലകാസബോധം നഷ്ട്ടപ്പെട്ട് എന്തൊക്കെയോ പുലമ്പി കൊണ്ടിരിക്കുന്നു. അവൻറെ മൊഴികളും പരിഭവങ്ങളും പരാതികളും കാതോരത്ത് നിന്ന് അകന്നു പോകുന്നുവോ?? വീടിൻറെ തെക്ക് അവൻറെ മൺകൂനയ്ക്കു മുകളിലെ തുളസിക്കതിരുകൾ എന്നെ മാടിവിളിക്കുന്നുവോ? ഇല്ല.... കുസൃതി കാട്ടുന്ന ആ കണ്ണുകൾ ഇനി തന്നെ തേടിവരില്ല. പക്ഷെ അവൻ പകർന്നു നൽകിയ സ്നേഹവും സന്തോഷങ്ങളും നിറഭേദങ്ങളില്ലാതെ പുലർന്നു കൊണ്ടേയിരിക്കും. ഈ ദേഹവും മണ്ണിലലിഞ്ഞു തീരും വരെ.
Mila Mohammed
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo