ഞങ്ങൾക്കുമുണ്ടൊരു നല്ല മനസ്സ്
**********************************
പതിവില്ലാതെയുള്ള പട്ടി കുര കേട്ടാണ് മാലതി ഉറക്കത്തിൽ നിന്നും ഉണർന്നത്.ശ്രദ്ധിച്ചപ്പോൾ വീടിന്റെ മുൻവശത്തു നിന്നുമാണ് ശബ്ദം കേൾക്കുന്നതെന്ന് മനസ്സിലായി
**********************************
പതിവില്ലാതെയുള്ള പട്ടി കുര കേട്ടാണ് മാലതി ഉറക്കത്തിൽ നിന്നും ഉണർന്നത്.ശ്രദ്ധിച്ചപ്പോൾ വീടിന്റെ മുൻവശത്തു നിന്നുമാണ് ശബ്ദം കേൾക്കുന്നതെന്ന് മനസ്സിലായി
"ഗോപേട്ടാ, ഒന്നെഴുന്നേറ്റെ...ദേ....ഭയങ്കര പട്ടികുര
എന്താ കാര്യം എന്നൊന്ന് നോക്കാം.എപ്പഴേ തൊട്ട്
തുടങ്ങിയതാ....ഒന്നെഴുന്നേറ്റേന്നെ"
എന്താ കാര്യം എന്നൊന്ന് നോക്കാം.എപ്പഴേ തൊട്ട്
തുടങ്ങിയതാ....ഒന്നെഴുന്നേറ്റേന്നെ"
" നിനക്കെന്താ മാലതി വട്ടുണ്ടോ? ....ഈ പാതിരാത്രിക്ക് പട്ടികുര കേട്ട് പുറത്തിറങ്ങാൻ
എന്നെക്കൊണ്ട് പറ്റില്ല..
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പട്ടികളൊക്കെ വീട്ടുമുറ്റത്ത് വന്നാലുടനെ വിളിച്ച് ചോറും മീനും
കൊടുത്ത് മൃഷ്ടാന്നം ഊട്ടിക്കും .
എന്നെക്കൊണ്ട് പറ്റില്ല..
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പട്ടികളൊക്കെ വീട്ടുമുറ്റത്ത് വന്നാലുടനെ വിളിച്ച് ചോറും മീനും
കൊടുത്ത് മൃഷ്ടാന്നം ഊട്ടിക്കും .
അന്നേരമേ ഞാൻ പറഞ്ഞതാ ഇതത്ര നല്ലതല്ല,
വെറുതേ വയ്യാവേലി പിടിച്ചു തലയിൽ വെയ്ക്കേണ്ടെന്ന്.അപ്പോ തുടങ്ങും വിവാഹം കഴിഞ്ഞ് പത്ത് വർഷമായിട്ടും മക്കളുണ്ടാകാത്ത സങ്കടം പറഞ്ഞു കരച്ചിലും പിഴിച്ചിലും...
വെറുതേ വയ്യാവേലി പിടിച്ചു തലയിൽ വെയ്ക്കേണ്ടെന്ന്.അപ്പോ തുടങ്ങും വിവാഹം കഴിഞ്ഞ് പത്ത് വർഷമായിട്ടും മക്കളുണ്ടാകാത്ത സങ്കടം പറഞ്ഞു കരച്ചിലും പിഴിച്ചിലും...
നിന്റെ ഈ സ്വഭാവം കണ്ടാൽ തോന്നും.മക്കളുണ്ടാകാത്തവരൊക്കെ തെരുവ് പട്ടികളെ തീറ്റിപ്പോറ്റിയാ സങ്കടം തീർക്കുന്നതെന്ന്.
ഇപ്പോ അനുഭവിച്ചോ ...പുറത്ത് നല്ല ഇടിയും വെട്ടി മഴപെയ്യുവാ..നീ ചോറ് കൊടുക്കുന്ന ഏതേലും പട്ടികളാവും മഴ പെയ്യുന്നത് കൊണ്ട് വീടിനകത്ത് കേറ്റി കിടത്താൻ വേണ്ടി നിന്ന് മോങ്ങുവായിരിക്കും.ചെല്ലടീ ചെല്ല്...നീ ചെന്നതിനേ അകത്തേക്ക് കൂട്ടിക്കൊണ്ടു വാ....
വെറുതേ മനുഷ്യന്റെ ഉറക്കം കളയാൻ".........

ഗോപൻ ഇതും പറഞ്ഞു ദേഷ്യത്തോടെ തിരിഞ്ഞ്
കിടന്നുറങ്ങാൻ തുടങ്ങി..
തനിച്ച് ഈ രാത്രിയിൽ പുറത്തിറങ്ങാനുള്ള പേടി
കാരണം മാലതി ഉറങ്ങാൻ കിടന്നു..
കിടന്നുറങ്ങാൻ തുടങ്ങി..
തനിച്ച് ഈ രാത്രിയിൽ പുറത്തിറങ്ങാനുള്ള പേടി
കാരണം മാലതി ഉറങ്ങാൻ കിടന്നു..
അതിരാവിലെ തന്നെ മാലതിയുടെ ഉറക്കെയുള്ള വിളികേട്ടാണ്
ഗോപൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.
സിറ്റൗട്ടിൽ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ
ഗോപനെ ഞെട്ടിക്കുക മാത്രമല്ല കരയിക്കുക കൂടി ചെയ്തു.
ഗോപൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.
സിറ്റൗട്ടിൽ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ
ഗോപനെ ഞെട്ടിക്കുക മാത്രമല്ല കരയിക്കുക കൂടി ചെയ്തു.
അപ്പുക്കുട്ടനെന്ന് പേരിട്ട് മാലതി വിളിക്കുന്ന
തെരുവ് പട്ടി ഒരു പിഞ്ചു കുഞ്ഞുമായി നനഞ്ഞൊട്ടി ചേർന്ന് കിടക്കുന്നു...... ഒരു പ്ളാസ്റ്റിക് ചാക്ക് കൊണ്ട് ആ കുഞ്ഞിനെ
പുതപ്പിച്ചിരിക്കുന്നു.
തെരുവ് പട്ടി ഒരു പിഞ്ചു കുഞ്ഞുമായി നനഞ്ഞൊട്ടി ചേർന്ന് കിടക്കുന്നു...... ഒരു പ്ളാസ്റ്റിക് ചാക്ക് കൊണ്ട് ആ കുഞ്ഞിനെ
പുതപ്പിച്ചിരിക്കുന്നു.
മാലതി ഇന്നലെ വൈകിട്ട് അടുക്കളപുറത്ത്
അടുക്കി വെച്ചിരുന്ന വിറക് ...മഴ നനയാതിരിക്കാനായി അതിന്റെ പുറത്തിട്ടിരുന്ന പ്ളാസ്റ്റിക് ചാക്കായിരുന്നു അത്..
അടുക്കി വെച്ചിരുന്ന വിറക് ...മഴ നനയാതിരിക്കാനായി അതിന്റെ പുറത്തിട്ടിരുന്ന പ്ളാസ്റ്റിക് ചാക്കായിരുന്നു അത്..
ഗോപൻ ആ കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോൾ
അപ്പുക്കുട്ടൻ ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു കുരയ്ക്കാൻ തുടങ്ങി..
അപ്പുക്കുട്ടൻ ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു കുരയ്ക്കാൻ തുടങ്ങി..
തൊട്ടരുകിൽ നിൽക്കുന്ന മാലതിയെ കണ്ടപ്പോൾ അവൻ കുര നിർത്തി മാലതിയെ തൊട്ടുരുമ്മി നിന്നു.
പ്ളാസ്റ്റിക് ചാക്ക് മാറ്റി ആ കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ഉറക്കം വിട്ടെഴുന്നേറ്റ ആ
കുഞ്ഞ് കരയാൻ തുടങ്ങി.
പ്ളാസ്റ്റിക് ചാക്ക് മാറ്റി ആ കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ഉറക്കം വിട്ടെഴുന്നേറ്റ ആ
കുഞ്ഞ് കരയാൻ തുടങ്ങി.
ആ കുഞ്ഞിന്റെ അവസ്ഥ കണ്ട് മാലതിയും
ഗോപനും ഒരുമിച്ച് കരഞ്ഞു....പുക്കിൾകൊടി
പോലും വേർപെടാത്ത ആ പിഞ്ചു കുഞ്ഞിന്റെ
ദേഹം നിറയെ ഭക്ഷണ അവശിഷ്ടങ്ങൾ
ഉണങ്ങി പിടിച്ചിരിക്കുന്നു.
ഗോപനും ഒരുമിച്ച് കരഞ്ഞു....പുക്കിൾകൊടി
പോലും വേർപെടാത്ത ആ പിഞ്ചു കുഞ്ഞിന്റെ
ദേഹം നിറയെ ഭക്ഷണ അവശിഷ്ടങ്ങൾ
ഉണങ്ങി പിടിച്ചിരിക്കുന്നു.
ഏതോ ചവറ് കൂനയിൽ.... ആരോ ഉപേക്ഷിച്ച...പിഞ്ചു കുഞ്ഞിനെയാണ്... അപ്പുക്കുട്ടൻ മക്കളില്ലാത്ത തങ്ങൾക്കായി ഈ കടിച്ചെടുത്ത് കൊണ്ട് വന്നിരിക്കുന്നതെന്ന് ഓർത്തപ്പോൾ ഗോപൻ അപ്പുക്കുട്ടനെ തന്നോട്
ചേർത്ത് നിർത്തി തലയിൽ തലോടി.....
ചേർത്ത് നിർത്തി തലയിൽ തലോടി.....
മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഏതോ ഒരുത്തി
പെറ്റുപേക്ഷിച്ചു പോയ ഈ ചോര കുഞ്ഞിനെ
ഇരുട്ടിന്റെ മറവിൽ തിമിർത്തു പെയ്യുന്ന മഴയെ
പോലും വകവെയ്ക്കാതെ രക്ഷിച്ചു തങ്ങൾക്കായി കൊണ്ടു വന്ന അപ്പുക്കുട്ടൻ.....
പെറ്റുപേക്ഷിച്ചു പോയ ഈ ചോര കുഞ്ഞിനെ
ഇരുട്ടിന്റെ മറവിൽ തിമിർത്തു പെയ്യുന്ന മഴയെ
പോലും വകവെയ്ക്കാതെ രക്ഷിച്ചു തങ്ങൾക്കായി കൊണ്ടു വന്ന അപ്പുക്കുട്ടൻ.....
ഒരുപക്ഷേ ...മാലതി അവനായി നല്കിയ ചോറിൽ
ഒരു അമ്മയുടെ വാത്സല്യവും സ്നേഹവും സംരക്ഷണവും ഒക്കെ അവൻ അനുഭവിച്ചിട്ടുണ്ടാകും...അതാവാം അവൻ ഈ
കുഞ്ഞിനേയും കൊണ്ട് തങ്ങൾക്കരികിലേക്ക്
ഓടിയെത്തിയത്.....
ഒരു അമ്മയുടെ വാത്സല്യവും സ്നേഹവും സംരക്ഷണവും ഒക്കെ അവൻ അനുഭവിച്ചിട്ടുണ്ടാകും...അതാവാം അവൻ ഈ
കുഞ്ഞിനേയും കൊണ്ട് തങ്ങൾക്കരികിലേക്ക്
ഓടിയെത്തിയത്.....
എന്തിനാണ് പിശാചിന്റെ സ്വഭാവമുള്ള മനുഷ്യരെ
മൃഗങ്ങളോട് ഉപമിക്കുന്നത്..മൃഗങ്ങൾക്കാണിന്ന്
ഒരു പക്ഷേ മനുഷ്യരേക്കാൾ ദയയും സ്നേഹവും
ഉള്ളത്..അതിന്റെ തെളിവാണല്ലോ ചവറുകൂനയിൽ ഉപേക്ഷിച്ച ഈ പിഞ്ചുകുഞ്ഞിന്റെ ജീവൻ മൃഗമെന്ന് നമ്മൾ
വിശേഷിപ്പിക്കുന്ന ഒരു പട്ടി രക്ഷിച്ചെടുത്തത്..

"ഗോപേട്ടാ"......
മാലതിയുടെ വിളി കേട്ടാണ് ഗോപൻ ചിന്തയിൽ
നിന്നും ഉണർന്നത്....
മാലതിയുടെ വിളി കേട്ടാണ് ഗോപൻ ചിന്തയിൽ
നിന്നും ഉണർന്നത്....
"ഉം...പറ മാലതി...എന്താ കാര്യം"?
"അതേ...നമുക്കീ കുഞ്ഞിനെ നമ്മുടെ മകളായി
വളർത്താം ..ഗോപേട്ടൻ അരുതെന്ന് മാത്രം പറയരുത്"
വളർത്താം ..ഗോപേട്ടൻ അരുതെന്ന് മാത്രം പറയരുത്"
"ഇല്ല ...പറയില്ല...നമുക്കിവളെ അമ്മുക്കുട്ടി എന്ന് വിളിക്കാം. പിന്നേ വേറൊരു കാര്യം.നമുക്കിനി രണ്ട് മക്കളാട്ടോ .....അപ്പുക്കുട്ടനും അമ്മുക്കുട്ടിയും......ഇനി നമുക്ക് അപ്പുക്കുട്ടനെ
ഒരു തെരുവിലേക്കും പറഞ്ഞു വിടണ്ട..ഒരു പട്ടിയാണെന്ന ചിന്തയില്ലാതെ നമ്മുടെ മകനെപ്പോലെ അവനിവിടെ കഴിയട്ടേ...
അമ്മുക്കുട്ടിക്ക് അവനേക്കാൾ നല്ലൊരു
കൂട്ട് വേറേയാരും വേണ്ട.."
ഒരു തെരുവിലേക്കും പറഞ്ഞു വിടണ്ട..ഒരു പട്ടിയാണെന്ന ചിന്തയില്ലാതെ നമ്മുടെ മകനെപ്പോലെ അവനിവിടെ കഴിയട്ടേ...
അമ്മുക്കുട്ടിക്ക് അവനേക്കാൾ നല്ലൊരു
കൂട്ട് വേറേയാരും വേണ്ട.."
ഗോപന്റെ വാക്കുകൾ കേട്ടിട്ടാണോ എന്നറിയില്ല
എങ്കിലും അപ്പുക്കുട്ടന്റെ മിഴികളിൽ നിന്നൊഴുകിയ കണ്ണുനീരിന് .... മൃഗമാണെങ്കിലും
ഞങ്ങൾക്കൊരു നല്ല മനസ്സും മനുഷ്യനേക്കാൾ നന്ദിയും ഉണ്ടെന്ന് പറയാതെ പറയുന്നതായി
മാലതിക്ക് ഒരു നിമിഷം തോന്നി.....
എങ്കിലും അപ്പുക്കുട്ടന്റെ മിഴികളിൽ നിന്നൊഴുകിയ കണ്ണുനീരിന് .... മൃഗമാണെങ്കിലും
ഞങ്ങൾക്കൊരു നല്ല മനസ്സും മനുഷ്യനേക്കാൾ നന്ദിയും ഉണ്ടെന്ന് പറയാതെ പറയുന്നതായി
മാലതിക്ക് ഒരു നിമിഷം തോന്നി.....
ഗോപൻ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ മാലതി തുറിച്ചു നോക്കുന്നത് കണ്ട് ഒരു ചെറു ചിരിയോടെ അവളെ തട്ടി മാറ്റി അമ്മുക്കുട്ടിയെ
നെഞ്ചോട് ചേർത്ത് അപ്പുക്കുട്ടനുമായി ഗോപൻ വീടിനകത്തേക്ക് കയറി.....
നെഞ്ചോട് ചേർത്ത് അപ്പുക്കുട്ടനുമായി ഗോപൻ വീടിനകത്തേക്ക് കയറി.....
(മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഇരുകാലികളായ മനുഷ്യജന്മങ്ങളെ മൃഗങ്ങളെന്ന് നാം വിളിക്കുമ്പോൾ ഓർക്കുക നാൽക്കാലികളായ മൃഗങ്ങൾക്കിടയിലും സ്നേഹവും ദയയും ഒരുപക്ഷേ മനുഷ്യനേക്കാളേറെ നന്ദിയും
ഒക്കെയുള്ളവർ ഉണ്ടെന്ന സത്യം..)..
ഒക്കെയുള്ളവർ ഉണ്ടെന്ന സത്യം..)..
By.....Remya Rajesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക