അർഥമറിയാത്തവർ
================
അറിയാത്ത വാക്കിന്റെ
അകം പൊരുളാണ് അർഥം.
അരിമണികളിൽ ചൂണ്ടു വിരലാൽ
ചിത്രം പണിതപ്പോൾ
ആദ്യാക്ഷരങ്ങളാണെന്ന
അർത്ഥമറിയാതെ മിഴിച്ചിരുന്നു
================
അറിയാത്ത വാക്കിന്റെ
അകം പൊരുളാണ് അർഥം.
അരിമണികളിൽ ചൂണ്ടു വിരലാൽ
ചിത്രം പണിതപ്പോൾ
ആദ്യാക്ഷരങ്ങളാണെന്ന
അർത്ഥമറിയാതെ മിഴിച്ചിരുന്നു
പുതുനാമ്പുകൾ പൊടിഞ്ഞു തുടങ്ങിയ
ബാല്യത്തിൽ വാക്കുകളെ
ചേരുംപടിയിൽ ചേരാത്തതിന്റെ
അർത്ഥമറിയാതെ ചേർക്കുമ്പോൾ
വിളിപേരുകൾ പലതും ചാർത്തി
ബാല്യത്തിൽ വാക്കുകളെ
ചേരുംപടിയിൽ ചേരാത്തതിന്റെ
അർത്ഥമറിയാതെ ചേർക്കുമ്പോൾ
വിളിപേരുകൾ പലതും ചാർത്തി
കോറിയിട്ട ആംഗലേയ ഭാഷയുടെ
ബിംബങ്ങൾക്ക് മുന്നിൽ ഞാനൊരു
ബോധോദയമില്ലാ ബുദ്ധനായി
ചൂരലിൻ ചൂടറിയുമ്പോൾ
അർത്ഥമാറിയാതെ മണ്ടനായി
ബിംബങ്ങൾക്ക് മുന്നിൽ ഞാനൊരു
ബോധോദയമില്ലാ ബുദ്ധനായി
ചൂരലിൻ ചൂടറിയുമ്പോൾ
അർത്ഥമാറിയാതെ മണ്ടനായി
ദേവാലയ അമ്പല നടകളിൽ
വേദനിക്കുന്നവരുടെ പ്രാർത്ഥനകൾ
സമാശ്വസിപ്പിക്കാനാവാത്ത ദൈവത്തിന്റെ
മൗനത്തിന്റെ പൊരുളറിയാതെ
അന്തിച്ചു കൈകൂപ്പി നിന്നു.
വേദനിക്കുന്നവരുടെ പ്രാർത്ഥനകൾ
സമാശ്വസിപ്പിക്കാനാവാത്ത ദൈവത്തിന്റെ
മൗനത്തിന്റെ പൊരുളറിയാതെ
അന്തിച്ചു കൈകൂപ്പി നിന്നു.
വാക്കുകളിൽ ഒളിപ്പിച്ച വാചാലതയിൽ
നിറം പിടിച്ച വാക്കുകളിൽ അവൾക്ക്
മറുവാക്ക് പറയാനാവാതെ
അർതഥശൂന്യനായി മിഴിച്ചു നിന്നു
നിറം പിടിച്ച വാക്കുകളിൽ അവൾക്ക്
മറുവാക്ക് പറയാനാവാതെ
അർതഥശൂന്യനായി മിഴിച്ചു നിന്നു
വർണ്ണാഭമായ കാറ്റിലാടുന്ന
കൊടി തോരണങ്ങളുടെ
അർത്ഥ രഹിത രാഷ്ട്രീയ മറിയാത്ത
മരണത്തിന്റെ ബലിമൃഗങ്ങൾ
ജീവനുള്ള മെഷീനുകളായിരുന്നോ..
കൊടി തോരണങ്ങളുടെ
അർത്ഥ രഹിത രാഷ്ട്രീയ മറിയാത്ത
മരണത്തിന്റെ ബലിമൃഗങ്ങൾ
ജീവനുള്ള മെഷീനുകളായിരുന്നോ..
പണമെന്ന പേപ്പറിനായി നെട്ടോട്ടമോടുന്ന ജനതകൾ ജീവിതമെന്ന ആയുസ്സിനെ
കാലങ്ങൾക്കപ്പുറം എരിഞ്ഞുതീർക്കാൻ
അർത്ഥമറിയാതെ കൂടെ ഓടുന്നു.
കാലങ്ങൾക്കപ്പുറം എരിഞ്ഞുതീർക്കാൻ
അർത്ഥമറിയാതെ കൂടെ ഓടുന്നു.
ജീവിതമെന്ന ഉയിരിന്റെയും
മരണമെന്ന അന്ത്യത്തിന്റെയും
സത്യമെന്ന വാക്കിന്റെ അർത്ഥമറിയാത്ത
ജനതയുടെ കൂടെ ഓടുന്നു
ഒരു അർത്ഥമറിയാത്തവനായി.
---------------------------------
നിഷാദ് മുഹമ്മദ്... "
മരണമെന്ന അന്ത്യത്തിന്റെയും
സത്യമെന്ന വാക്കിന്റെ അർത്ഥമറിയാത്ത
ജനതയുടെ കൂടെ ഓടുന്നു
ഒരു അർത്ഥമറിയാത്തവനായി.
---------------------------------
നിഷാദ് മുഹമ്മദ്... "
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക