Slider

വിശുദ്ധ ഈച്ച

0

വിശുദ്ധ ഈച്ച
--------------
പാടത്തെ പണി കഴിഞ്ഞ് ഗോപാലേട്ടൻ തോട്ടിലിറങ്ങി നന്നായി ഒന്ന് കുളിച്ചു എന്നിട്ട് തന്റെ വീട് ലക്ഷ്യമാക്കി നടന്നു.
വീടിന്റെ മുറ്റത്തുള്ള 
അയയിൽ നിന്നും ഉണങ്ങിയ മുണ്ട് എടുത്ത് ഉടുത്തു.
നനഞ്ഞ മുണ്ടും തോർത്തും
അയയിൽ ഉണക്കാനിട്ടു.
പോകാനൊരുങ്ങുമ്പോൾ
 ഭാര്യയുടെ വിളി
 ദേ ആ ചായ കുടിച്ചിട്ട് പോകൂ.
മനസില്ലാമനസോടെ അയാൾ ചായ എടുത്തു
നോക്കുമ്പോൾ അതിലൊരു ഈച്ച ചത്ത്‌ കിടക്കുന്നു.!!
പിന്നെ ഒരൊറ്റ ഏറായിരുന്നു.
ഗ്ലാസ്‌ പൊട്ടി
ചായ മുഴുവൻ ഭൂമി കുടിച്ചു.
നീട്ടി ഒരു തുപ്പും
 യമണ്ടൻ തെറിയും വിളിച്ച്
പാടവരംബിലൂടെ അയാൾ കള്ള്ഷാപ് ലക്ഷ്യമാക്കി നടന്നു.!!
ദേ മുന്നിൽ
തന്റെ സ്വന്തം ചെങ്ങായി. ചെത്ത്‌കാരൻ കൃഷ്ണൻ
ടാ കൃഷ്ണാ !
ഒരൽപം അന്തികള്ള് താടാ !
കൂട്ടുകാരൻ ഗ്ലാസിൽ നിറയെ ചെത്തി ഇറക്കിയ അന്തിക്കള്ള് ഒഴിച്ച് കൊടുത്തു.
ഗ്ലാസ്സിന്റെ മുകൾ പരപ്പിൽ വീണു കിടന്ന ഈച്ച,തേനീച്ച,
മണികണ്ടൻഈച്ച കൂടെ കുറെ കരടും തന്റെ ചൂണ്ടുവിരൽ കൊണ്ട് വടിച്ചു കളഞ്ഞ്
ഒരൊറ്റ വലി.
ഗ്ലാസ്‌ കാലി
ഗോപാലേട്ടന്റെ മുഖം സന്തോഷം കൊണ്ട്
 തിളങ്ങി...

By
rakesh vallittayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo