Slider

മഹാ ദുരന്തം

0

ഭാര്യയെ വിളിച്ചപ്പോൾ അവൾ ചോദിച്ചു. അവധിക്ക്‌ വന്നാൽ എവിടേക്കൊക്കെയാ യാത്ര പോകുന്നതെന്ന്?
ഞാൻ പറഞ്ഞു, നിന്റെ വീട്ടിൽ പോകാം. അടുത്തുള്ള ബന്ധുക്കളുടെ വീട്ടിൽ പോകാം, നമ്മുടെ ഓർമ്മകൾ പൂക്കുന്ന പുളിമാവിൻ ചുവട്ടിൽ പൊയിരിക്കാം.പിന്നെ ആനയെ പട്ടിയെ പൂച്ചയെ കാണിച്ച്‌ തരാം.
ഇങ്ങനെ പറഞ്ഞോണ്ടിരുന്നതും
അവളിടയിൽ കയറി പറഞ്ഞു, എത്ര സ്നേഹമുള്ള എന്റെ ഭർത്താവ്‌.. എന്നെ ഇങ്ങനെ മോഹിപ്പിക്കല്ലേ, കേട്ടിട്ട്‌ കൊതിയാവുന്നു.
പിന്നെ ചേട്ടായി, എന്നെ
കാഴ്ച്ച ബംഗ്ലാവിൽ കോണ്ടോയി കുരങ്ങിനെ കാണിച്ചു തരാവോ?
അതെന്താടി വർഗ്ഗ സ്നേഹം കൂടിയോ നിനക്കെന്ന് പറഞ്ഞ്‌ ഞാനൊരു വലിയ തമാശ പറഞ്ഞെന്ന അഭിമാനത്തിൽ ചിരിക്കാൻ വാ പൊളിച്ചതും അവൾ കാച്ചി.
അതെ ചിരിക്കാൻ വരട്ടെ, കുരങ്ങിനെ കാണണമെന്ന് പറഞ്ഞത്‌ വർഗ്ഗ സ്നേഹം മൂത്തിട്ടല്ല, കുറേ നാളായി നിങ്ങടെ ഓഞ്ഞ മോന്ത കണ്ട്‌ മടുത്തു. അതിനേക്കാൾ എത്രയോ ഭേദമാ കുരങ്ങിന്റെ മോന്ത. അതൊന്ന് കാണാൻ വേണ്ടിയാ. എന്റെ ഒരു അഗ്രഹമാ സാധിച്ച്‌ തരണം.
രണ്ടായിരത്തി പതിനേഴിലെ മഹാ ദുരന്തം. ലോകത്തിലെ ഒരു ഭർത്താവിനും ഇതു പോലൊരു ഭാര്യാ ഗതി വരുത്തല്ലേ എന്ന് അറിയാതെ പ്രർത്ഥിച്ച്‌ പോയി പ്ലിങ്ങിയ മുഖത്തോടെ ഞാൻ ഫോൺ വെച്ചു.
അല്ലാതെന്ത്‌ ചെയ്യാൻ...അല്ലേ. നിന്നെ കട്ടുറുമ്പ്‌ കടിക്കുമെടി ഭാര്യേ

By
Jijo P
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo