Slider

കൊലച്ചിരി..!!

0

കൊലച്ചിരി..!!
□□□□□□□□
വനദിനത്തിന്‍െറ ഭാഗമായി
റോഡരുകില്‍ സ്ഥാപിച്ചിരുന്ന
ഫ്ലക്സ് ബോര്‍ഡുകളിലൊക്കെയും
ഇങ്ങനെ എഴുതിയിരുന്നു
മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതുമൂലം
വനങ്ങള്‍ ഇല്ലാതാകുന്നത്
വന്യജീവികള്‍ക്കു മാത്രമല്ല
ഭൂമിയ്ക്കുതന്നെ അപകടമാണ്
ഇതെല്ലാംകണ്ട് റോഡരുകിലിരുന്ന
ആയിരക്കണക്കിന് ഫ്ലക്സ്ബോര്‍ഡുകള്‍
വരാനിരിക്കുന്ന ദുരവസ്ഥയോര്‍ത്ത്
ഭൂമിയെനോക്കി ചിരിച്ചു..!!
വനദിന സന്ദേശയാത്ര..!!
□□□□□□□□□□□□□□
വനദിനസന്ദേശയാത്രയ്ക്കെത്തിയ
മുഖ്യപ്രഭാഷകന്‍െറ പ്രസംഗംപൊടിപൊടിച്ചു
യാത്രകഴിഞ്ഞ് പോകാന്‍നേരം
അദ്ദേഹം കത്തിച്ചുവലിച്ചെറിഞ്ഞ
സിഗരറ്റുകുറ്റിയാണ് ആ വനത്തിലെ
ജീവജാലങ്ങളുടെ മുഴുവന്‍
ആവാസവ്യവസ്ഥയും തകര്‍ത്ത്
ആ വനത്തെ അഗ്നിക്കിരയാക്കിയത്..!!
ആര്‍.ശ്രീരാജ്.....................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo