Slider

* * * * നീതി ദേവത * * * * *

0

 * * * * നീതി ദേവത * * * * *
ഹൃദയവേദനയാൽ ഉരുകിടുമ്പോഴും
ദുഃഖഭാവങ്ങൾ കാണാതിരിക്കുവാനും
തച്ചുടച്ചു വികൃതമാക്കുന്ന തൻ
പൂമേനി സ്വയം കാണാതിരിക്കുവാൻ
എല്ലാമറിഞ്ഞിട്ടും നിർവ്വികാരയായ്
കന്മഷ കച്ചയാൽ മിഴി കെട്ടിനിൽപ്പൂ
നീതിദേവതയെന്നുമെപ്പോഴും
കുരുപത്നിയാം ഗാന്ധാരിയേപ്പോലെ
എത്ര പുനർനിർമ്മിച്ചാലും
ഹൃദയമെന്നും കല്ലായി മാറിടാൻ
പച്ചനോട്ടിൻ കെട്ടുകൾ നൽകി
ന്യായവാദത്തിൻ കറുപ്പുടുത്തവർ
ന്യായാസനത്തേയും വിലയ്ക്കെടുത്തു
ബെന്നി ടി ജെ
21/03/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo