കാലത്തിനോട് ......
***********************
എന്നെ തട്ടിവീഴ്ത്തിയതിനു ശേഷം
പിന്തിരിഞ്ഞൊന്നു നോക്കാതെ
എന്റെ കൈകളിൽ പിടിമുറുക്കി
വലിച്ചിഴച്ചു മുന്നോട്ടു കൊണ്ട് പോയെന്നു കരുതി
അഹങ്കരിക്കുന്ന കാലത്തിനോട് .......
***********************
എന്നെ തട്ടിവീഴ്ത്തിയതിനു ശേഷം
പിന്തിരിഞ്ഞൊന്നു നോക്കാതെ
എന്റെ കൈകളിൽ പിടിമുറുക്കി
വലിച്ചിഴച്ചു മുന്നോട്ടു കൊണ്ട് പോയെന്നു കരുതി
അഹങ്കരിക്കുന്ന കാലത്തിനോട് .......
നീയെന്നെ വലിച്ചിഴച്ചപ്പോൾ
നിന്നോടൊപ്പം മുന്നോട്ടു വന്നത്
എന്റെ ശരീരം മാത്രമാണ്.
നിന്നോടൊപ്പം മുന്നോട്ടു വന്നത്
എന്റെ ശരീരം മാത്രമാണ്.
പക്ഷെ മനസ്സ് ..........
അതിന്നും നീ വീഴ്ത്തിയിട്ടയിടത്തു കിടപ്പുണ്ട്
ഒന്നനങ്ങാൻ പോലും ചലനശേഷിയില്ലാതെ
ഒന്നുറക്കെ നിലവിളിക്കാൻ ശബ്ദമില്ലാതെ
മരിച്ചതിനു തുല്യമായ് മരവിച്ചു കിടപ്പുണ്ട് ....
ഒന്നനങ്ങാൻ പോലും ചലനശേഷിയില്ലാതെ
ഒന്നുറക്കെ നിലവിളിക്കാൻ ശബ്ദമില്ലാതെ
മരിച്ചതിനു തുല്യമായ് മരവിച്ചു കിടപ്പുണ്ട് ....
സൗമ്യ സച്ചിൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക