Slider

ഇളയന്നൂർ കാവിലെ നാഗ യക്ഷി ഭാഗം 3

0

ഇളയന്നൂർ കാവിലെ നാഗ യക്ഷി ഭാഗം 3
------------------------------------------------------
അരണ്ട വെളിച്ചത്തിൽ ഞാൻ ആ കാഴ്ച കണ്ടു ...
"ഉണ്ണിമായ .."
അവളുടെ കണ്ണുകളിൽ നിന്നും വെള്ള നിറം മാഞ്ഞു ...ഇമ വെട്ടാതെ അവൾ എന്നെ തന്നെ നോക്കി ..അവളുടെ കണ്ണിന്റെ ഒരു കോണിലൂടെ രക്തം ..അരിച്ചിറങ്ങാൻ തുടങ്ങി വെള്ള മുഖത്തു അത് ഒരു ചാലുപോലെ തോന്നി..അത് .അവളുടെ ചുണ്ടിന്റെ അരികിലെത്തിയപ്പോൾ നീണ്ട നാവുകൊണ്ട് അത് ഒപ്പിയെടുത്തു ...പിന്നെ അത് ആസ്വാധിച്ചെന്നവണ്ണം ഒന്ന് കണ്ണടച്ചു ...പിന്നെ തല മെല്ലെ ചെരിച്ചുകൊണ്ട് എന്നെ നോക്കി ..
അവളുടെ മുഖത്തെ ഭാവങ്ങൾ ..മാറി കൊണ്ടിരിക്കയാണ് .. ഞാൻ മുകളിലോട്ടു നോക്കി ..മുകളിലെത്താം തക്ക വണ്ണം പടവുകൾ ഉണ്ട് ..പക്ഷെ പിടിച്ചു കയറുക അസാധ്യം ..ഞാൻ ഉണ്ണിമായയുടെ നോക്കിയപ്പോൾ ..അവൾ മെല്ലെ വീണ്ടും വെള്ളത്തിലേക്ക് ..മെല്ലെ താഴുകയാണ് ...ഞാൻ നെഞ്ചിടിപ്പോടെ അത് നോക്കി നിന്നു ...അവളുടെ നീണ്ട മുടി മാത്രം വെള്ളത്തിന്റെ മുകളിൽ കാണാം .
അപ്പോഴാണ് ..അത് മെല്ലെ എന്റെ അരികിലേക്ക് നീങ്ങുന്നതായി ..എനിക്ക് തോന്നിയത്..എങ്ങനെയെങ്കിലും രക്ഷപ്പെടണം ..എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടെങ്കിലും ..ഒന്നും ചെയ്യാൻ ഉള്ള ധൈര്യമോ ..വഴികളോ എന്നിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ..അത് മെല്ലെ അരികിലേക്ക് അടുത്തുകൊണ്ടേ ഇരുന്നു ...അവസാനം ..അത് ഞാൻ നിൽക്കുന്ന പടവിനു താഴെയെത്തി .. അങ്ങനെ തന്നെ കുറച്ചു നേരം നിന്നു അനക്കം ഒന്നും ഇല്ല ...പെട്ടന്ന് അവളുടെ കൈകൾ ഉയർന്നു വന്നു എന്റെ കാലിൽ പിടിച്ചു ...ഞാൻ നിലവിളിച്ചുകൊണ്ട് കയറു പിടിച്ചു ഒന്ന് കുടഞ്ഞു ..പിന്നെ ഒരു സർക്കസ് അഭ്യാസിയെ പോലെ ..കയറു പിടിച്ചു മുകളിലോട്ടു കുതിച്ചു ..
എവിടെ നിന്ന് എങ്ങനെ എനിക്ക് അങ്ങനെ സാധിച്ചു എന്നറിയല്ല ..നിമിഷങ്ങൾക്കു കൊണ്ട് ഞാൻ കിണറിന് മുകളിൽ എത്തിയിരുന്നു ..കിണറിന്റെ കൈവരിയിൽ നിന്നും ഉരുണ്ടു മറിഞ്ഞു ഒരു വിധം നിലത്തേക്ക് ചാടി പിന്നെ ..ഒരു ഓട്ടം ആയിരുന്നു ..മുറിയിലേക്ക്
മുറിയെത്തിയപ്പോൾ അവനും അമ്മുവും എന്തോ സീരിയസ് ആയി സംസാരിച്ചു കൊണ്ടിരിക്കുന്നു ..എന്നെ കണ്ടതും രണ്ടു പേരും മെല്ലെ എഴുനേറ്റു..
"നീയെന്താ കിണറ്റിൽ ഇറങ്ങിയാണോ കുളിച്ചേ ..."അവൻ ചിരിച്ചുകൊണ്ട് എന്നെ നോക്കി ..
സംഭവിച്ചതെല്ലാം പറയാൻ തോന്നിയെങ്കിലും ..അമ്മുവിൻറെ മുഖത്തെ ഭാവം കണ്ടപ്പോൾ വേണ്ടാന്ന് വെച്ച് ..ഞാൻ അപ്പോൾ വന്നത് അവൾക്കു ഇഷ്ടമായില്ലെന്നു അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു..
"നീ എന്താ ..തോർത്താതെ കയറി വന്നേ ..." അവൻ എന്റെ അരികിലേക്ക് നടന്നു വന്നു ..
"എന്നാൽ ഉണ്ണിയേട്ടാ ..നിങ്ങൾ കഴിക്കാൻ വന്നോളൂ ..ഞാൻ പോവാ "..അമ്മു തല കുനിച്ചു കൊണ്ട് പുറത്തേക്കു നടന്നു ..
അവൾ പോയതും ..ഞാൻ അവിടെ കിടന്ന ടവൽ എടുത്തു തല തുവർത്തികൊണ്ടു ..പറഞ്ഞു ..
"അതൊക്കെ പിന്നെ പറയാം ...നീ വിശ്വസിക്കുമോ എന്നറിയില്ല ..ഇവിടെ പലതും സംഭവിക്കുന്നുണ്ട് .."
"തോന്നി ...നീ പേടിച്ചു ഓടി വന്നതല്ലേ ..നീ ഓടി വരുമ്പോഴേ തോന്നി വല്ല ശബ്ദവും കേട്ട് പേടിച്ചിട്ടുണ്ടാവും എന്ന് നീ ഇത്രയ്ക്കു പേടിത്തൊണ്ടൻ ആയി പോയല്ലോ ..."അവൻ എന്നെ നോക്കി . ചിരിച്ചു .
"എടാ ..നീ കളിയാക്കുന്ന പോലെ അല്ല കാര്യങ്ങൾ ..ഞാൻ ഉണ്ണിമായയെ കണ്ടു .."
"കൊള്ളാമല്ലോ ..നീ എവിടെ നിന്ന് ഉണ്ണിമായയെ കണ്ടു ..നിനക്ക് എങ്ങനെ മനസ്സിലായി ഉണ്ണിമായ ആണെന്ന് "
"അത് അവൾ പറഞ്ഞു .."
"ആര് ഉണ്ണിമയായോ .."അവൻ എന്നെ പുച്ഛത്തോടെ നോക്കി
"അതെ ...ഞാൻ കണ്ടു സംസാരിച്ചു ..അവൾ എന്നെ കൊല്ലാൻ നോക്കി "
"കൊല്ലാനോ .."
"അതെ ..കിണറ്റിൽ തള്ളിയിട്ടു ..ഞാൻ ഒരു വിധം ആണ് രക്ഷപെട്ടത് .."
ഞാൻ പറഞ്ഞു അവസാനിപ്പിച്ചതും അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി ..."നീയാണോ ..വലിയ നിരീശ്വര വാദി ദൈവമില്ല ..എന്നൊക്കെ നാട്ടിലും കോളേജിലും വലിയ ബഡായി ആയിരുന്നല്ലോ ..ഇപ്പൊ പ്രേതം ഭൂതം എന്തൊക്കെയാ .പിന്നെ കിണറിനു .ആറൊ ഏഴോ ആളുടെ താഴ്ചയുണ്ട് ..പിന്നെ രണ്ടോ മൂന്നോ ആൾക്ക് വെള്ളവും ..നിയെന്നല്ല കിണറിന്റെ പണിക്കാർക്ക് പോലും ഇറങ്ങിയാൽ കയറിപോരാൻ ബുദ്ധിമുട്ടാണ് ."
ഞാൻ അന്തം വിട്ടു നിന്നുപോയി ..പിന്നെയൊന്നും ഒന്നും പറഞ്ഞില്ല ...പറഞ്ഞിട്ടും അവൻ വിശ്വസിക്കില്ല എന്നെനിക്ക് തോന്നി ,
"ഇ ഉണ്ണിമായ എവിടെ വെച്ചാണ് ആത്മത്യ ചെയ്തത് ..ഏത് കാവിൽ പോയപ്പോഴാണ് പേടിച്ചത് "..ഞാൻ ഡ്രസ്സ് മാറികൊണ്ട് ചോദിച്ചു ..
"ഇളയന്നൂർ കാവിൽ വെച്ച് "..അവൻ മെല്ല കട്ടിലിൽ വന്നു കിടന്നു..
"ഇളയന്നൂർ കാവോ ...അത് എവിടെയാണ് "
"കുറച്ചു ദൂരെയാണ് ...നീയെന്താ .ഇതൊക്കെ അനേഷിക്കുന്നെ .നീ ..ഉണ്ണിമായയുടെ പുറകെ ആണല്ലോ .."
"ഒന്നും ഇല്ല ..ചുമ്മാ ചോദിച്ചതാണ് .."
"ആണോ ..ഭാഗ്യം ...ഇനി അവിടെ പോകണമെന്ന് പറയുമോ എന്നു വിചാരിച്ചു .."
"ഞാൻ വെറുതേ ചോദിച്ചതാ .."..ഞാൻ അവന്റെ അടുത്തിരുന്നു ..
"ആണോ . നന്നായി ..ഇനി പോവാൻ ഉദ്ദേശ്യം ഉണ്ടെങ്കിൽ പോവാം ട്ടോ ,രാത്രിയാണ് ..നല്ലത് ..ആ വയല് കഴിഞ്ഞാൽ ..ഒരു ടാറിടാത്ത റോഡുണ്ട് ..അതിലെ ഇടത്തോട്ട് ഒരു കിലോമീറ്റർ പോയാൽ മതി ആരും താമസിക്കാതെ ഒരു മനയുണ്ട് ഇളയന്നൂർ മന .അവിടെത്തെ കാവാണ് .. "..അവൻ എന്നെ കളിയാക്കികൊണ്ടു പറഞ്ഞു
"ഞാൻ എങ്ങോട്ടും പോവുന്നില്ല ..എങ്ങനെയെങ്കിലും ഇ രാത്രി ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി .."
"എം ..നീ വാ കഴിക്കാം "അവൻ മെല്ലെ എഴുനേറ്റു മുറിക്കു പുറത്തേക്കു നടന്നു ..
ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞു കിടക്കാൻ വന്നപ്പോഴാണ് ഞാൻ അത് അറിയുന്നത് ..അവനും എനിക്കും കിടക്കാൻ രണ്ടുമുറിയാണ് ഉള്ളതെന്ന്..
"നമുക്ക് ഒരു മിച്ചു കിടന്നാൽ പോരെ .."ഞാൻ അവന്റെ മുഖത്തു നോക്കി
"നിനെക്കെന്താ പേടിയുണ്ടോ ..ഒറ്റയ്ക്ക് കിടക്കാൻ .."അവൻ അമ്മു കേൾക്കേയാണ് ചോദിച്ചത് ..
"ഇല്ല .."ഞാൻ അവൻ കാണിച്ചു തന്ന മുറിയിലേക്ക് മെല്ലെ നടന്നു ...മുറിയിൽ കടക്കുന്നതിനു മുന്നേ ഞാൻ അവനെ തിരിഞ്ഞു നോക്കി ..അവനും അമ്മുവും തമ്മിൽ തമ്മിൽ നോക്കി നിൽക്കുകയായിരുന്ന അപ്പോൾ ..അവർ തമ്മിൽ
കണ്ണുകൾ കൊണ്ട് എന്തോ കൈമാറുന്നപോലെ എനിക്ക് തോന്നി ..
മുറിയെത്തി കട്ടിലിൽ ഞാൻ മേല്ലെയിരുന്നു ..മനസ്സിൽ എന്തൊക്കയോ ഒരു സംശയം പോലെ ..ഉണ്ണിയും അമ്മുവും തമ്മിൽ എന്തോ ഉള്ളപോലെ ..എനിയ അവർ തമ്മിൽ പ്രണയം ആയിരിക്കുമോ ..അങ്ങനെ അയാൾ അവൻ എന്തിന് വേറെ വിവാഹം കഴിക്കുന്നു ..മനസ്സിൽ .ചോദ്യങ്ങൾ ഓരോന്നായി പൊങ്ങി വന്നു
കിടന്നിട്ടും ഉറക്കം വരുന്നില്ല ..കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു ,അപ്പോഴാണ് കിണറ്റിനുള്ളിൽ സംഭവിച്ച കാര്യം ഓർമ്മ വന്നത് ..അതെല്ലാം തോന്നൽ ആയിരുന്നില്ല എന്നത് സത്യമാണ് ..പക്ഷെ അവൻ പറയുന്നത് വെച്ച് നോക്കിയാൽ ..അത് തോന്നലാകാനും വഴിയുണ്ട് .
എന്തയാലും ഉള്ളിലെ ഭയം മാറാൻ സത്യാവസ്ഥ മനസ്സിലാക്കിയാലേ തീരു ..ഞാൻ മെല്ലെ എഴുനേറ്റു ..അവൻ തന്ന ടോർച്ചുമായി ..മെല്ലെ പുറത്തിറങ്ങി ..എല്ലാവരും കിടന്ന മട്ടുണ്ട് ..ആദ്യം കിണർ പരിശോധിക്കാം എന്നു കരുതി കിണറിനടുത്തേക്കു മെല്ലെ നടന്നു ..ആദ്യം സംഭവിച്ച കാര്യം ഓർമ്മയുള്ളതുകൊണ്ടു വളരെ ശ്രദ്ധിച്ചാണ് ഓരോ അടിയും മുന്നോട്ടു വെച്ചത് . കിണറിനടുത്തെത്തി ..അതിലേക്കു നോക്കാൻ എന്തോ ഒരു ഭയം ..അവസാനം ..പുറകിൽ ആരും ഇല്ല എന്നു ഉറപ്പുവരുത്തി ..മെല്ലെ കിണറിനകത്തേക്കു ടോർച്ചടിച്ചു നോക്കി ..
അവൻ പറഞ്ഞതാണ് സത്യം ..കിണറിനു നല്ല ആഴമുണ്ട് ..വെള്ളം കണ്ടാൽ അറിയാം നല്ല ആഴത്തിൽ വെള്ളമുണ്ടെന്ന് മെല്ലെ പിന്നോട്ട് മാറി ..അകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി ,ഞാൻ കിണറിനടുത്തുകൂടെ മുന്നോട്ടു നടന്നു ..അവിടെയാണ് ..ഉണ്ണിമായയെ അടക്കി എന്നു പറഞ്ഞിട്ടുള്ളത് .മനസ്സിൽ ഒരു തോന്നൽ അവിടെ ഒന്ന് പോകണം എന്ന്
മെല്ലെ ടോർച്ചു തെളിച്ചുകൊണ്ട് മുന്നോട്ടു നടന്നു ..കുറച്ചു ദുരം ചെന്നപ്പോൾ ..മണ്ണെല്ലാം ഇളക്കിയിട്ടപോലെ കണ്ടു ..അപ്പോഴാണ് അത് ശ്രദ്ധിച്ചത് . ചവിട്ടിയിരിക്കുന്നത് കുറെ വെള്ള പൂക്കളിൽ ആണ് ..ഞാൻ കാല് മെല്ലെ എടുത്തുമാറ്റി ..
ചുറ്റും ടോർച്ചു അടിച്ചു ..ഒന്നും മനസ്സിലാകുന്നില്ല ..എവിടെയാണ് എങ്ങനെയാണ് ഉണ്ണിമായയെ അടക്കിയത് .ഞാൻ മെല്ലെ കുനിഞ്ഞു ഇരുന്നു ..ചവിട്ടിയമർത്തിയ പൂക്കൾ മെല്ലെ കൈകൊണ്ടു നിക്കി വെച്ചു .നിക്കി വെച്ചപ്പോഴാണ് ..എന്തോ ഒന്ന് എന്റെ കൈകളിൽ തട്ടിയത് . അവിടെയുള്ള പൂക്കൾ മാറ്റി ..അപ്പോഴാണ് ഒരു കൈപ്പത്തി .മണ്ണിന്റെ മുകളിൽ .പൊന്തി നിൽക്കുന്നത് ഞാൻ കണ്ടത് ..നടുക്കത്തോടെ ഞാൻ പിന്നോട്ട് മാറി .ഞാൻ നോക്കി നിൽക്കേ അതിലെ വിരലുകൾ മെല്ലെ ഇളകി ..വിരലുകൾ കൊണ്ട് എന്നെ മാടി വിളിക്കുന്നപോലെ.
ചാടി എഴുനേറ്റു ..ടോർച്ചുമെടുത്തു ..വീടിനടുത്തേക്കു ഓടി .. വീടിന്റെ പുറം ചുമരിനടുത്തു ചാരി നിന്നു .എന്താണ് എനിക്ക് സംഭവിക്കുന്നത് ..എന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി .ഇനി വേണ്ട .അങ്ങനെയെങ്കിലും റൂമിൽ ചെല്ലണം ..
മെല്ലെ മുറിയുടെ നേരെ നടക്കുമ്പോഴാണ് അത് കണ്ടത് .ആരോ ഉണ്ട് നടവഴിയിൽ നിൽക്കുന്നു ..തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് ആരാണെന്നു വ്യകതമല്ല ..ഞാൻ ടോർച്ചു തെളിയിക്കാതെ അതിനടുത്തേക്കു നടന്നു ..
അടുത്ത് എത്താനായതും ..അത് മെല്ലെ തിരിഞ്ഞു ..."ഉണ്ണിമായ .." അറിയാതെ പറഞ്ഞു പോയി ..
ഞാൻ നടുക്കത്തോടെ അവിടെ നിന്നു ..അത് കണ്ടു അവൾ ഒന്ന് നോക്കിയ ശേഷം തിരിഞ്ഞു നടന്നു ..
അവളുടെ പുറകെ നടക്കാൻ ആണ് എനിക്ക് അപ്പോൾ തോന്നിയത് ..ഞാൻ മെല്ലെ അവളുടെ പുറകെ നടന്നു ഞാനുമായി കൃത്യമായ അകലം അവൾ പാലിച്ചിരുന്നു ..ഞാൻ ഏത്ര നടന്നിട്ടും അവളുടെ അടുത്ത് എത്തുന്നില്ല .
അവൾ വയൽ താണ്ടി റോഡിലേക്ക് കയറി ..പിന്നെ ഇടത്തോട്ട് തിരിഞ്ഞു നടന്നു ..
കുറച്ചു ദുരം ചെന്നപ്പോഴേക്കും ...ചുറ്റും കാടായി ...വഴികൾ എല്ലാം ഇലകൾ പൊഴിഞ്ഞു കിടക്കുന്നു ..ആരും ആ വഴി വരാറില്ലെന്നു വ്യക്തം ..നിലാവുണ്ടെങ്കിലും .പോകുന്ന വഴിയിൽ ചില ഭാഗങ്ങളിൽ വൻ മരങ്ങൾ ഉള്ളതിനാൽ ഇരുട്ടാണ് ...
കുറച്ചു ചെന്നപ്പോൾ ..ദുരെ നിലാവിൽ കുളിച്ചു കിടക്കുന്ന ഒരു മന ഞാൻ കണ്ടു ..."ഇളയന്നൂർ മന "
തുടരും

സ്നേഹ പൂർവം sanju calicurt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo