Slider

[കഥ] ഇതാ ഒരു മനുഷ്യൻ

0

[കഥ]
ഇതാ ഒരു മനുഷ്യൻ
°°°°°°°°°°°°°°°°°°°°°°
"ഡാ സതീഷെ ,നിന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാ...?"
വീണ്ടും, അബിയുടെ ശബ്ദം ഫോണിലൂടെ കേട്ടു.
"AB+ve ... എന്താടാ...???
എന്റെ ചോദ്യംത്തിന് പെട്ടെന്ന് തന്നെമറുപടിയും വന്നു.
" ശരി ,രാവിലെഒരിടംവരെപോകാനുണ്ട് റെഡിയായ് നിൽക്കണം. ഞാൻ വരാം.... "
" നീ കാര്യം പറയു.. എന്താ പ്രശ്നം..??" എന്തെങ്കിലും ഇല്ലാതെഈ സമയത്ത് അവൻ വിളിക്കില്ല.
"ഡാ നമ്മുടെ വട്ടപ്പറമ്പിലെ ജോണിച്ചായന്റെ മോള്ക്ക് നാളെ കുറച്ച് ബ്ലഡ് ആവിശ്വമായ് വരും പ്രസവ കേസ്സാ. നിന്റെ ഗ്രൂപ്പ് തന്നെ.അവർക്ക് വെറെ ആരും ഇല്ലെന്ന് നിനക്കറിയാല്ലോ. ജോണിച്ചായൻ എന്റെ മുമ്പിൽ വന്ന് കരഞ്ഞപ്പോൾ... അത് ഞാനേറ്റു.."
ബ്ലഡ് കൊടുക്കാനോ ? ഞാനോ ..? കേട്ടപ്പോൾ തന്നെ തലചുറ്റുന്ന പോലെ.. എന്റെ രക്തത്തിൽ ഭയം വന്നു നിറഞ്ഞ പോലെ.
"അളിയാ എന്നെ വിട്ടേര് .. എനിക്ക് പേടിയാ.. "
സത്യം തുറന്നു പറഞ്ഞു.
അബിയുടെ മുൻ കോപം അറിയാവുന്നത് കൊണ്ട് ഭയം അഭിനയിച്ച് കൊണ്ടാണ് പറഞ്ഞത്.
അവൻ ചിരിക്കുന്നത് കേട്ടപ്പോളാണ് സമാധാനമായത്.
രക്തംദാനം ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് വിശദമായ വിവരണംഅബി പറയുന്നത് കേട്ട് വായും പൊളിച്ചിരുന്നു.
ശ്ശെടാ ..ഇവൻ ഇതെല്ലാം എവിടെ നിന്ന് പഠിച്ചു.
"നമ്മുടെ ശരീരത്തിനും നല്ലതാടാ..."
മനസില്ലാ മനസ്സോടെസമ്മതിക്കേണ്ടി വന്നു.
" അപ്പോൾ OK നാളെ ഏഴ് മണിക്ക് കാണാം. ഗുഡ് നൈറ്റ്.."
അബിഫോൺ വച്ചു.
ഏഴ് മണിക്കല്ലെ. അവൻ വരുന്നത് അതിന് മുൻപ് മുങ്ങണം. മനസ്സിൽ ഉറപ്പിച്ചു. അമ്മയോട് ആറരയ്ക്ക് വിളിക്കാൻ ഏൽപ്പിച്ചിട്ട് ഉറങ്ങാൻ കിടന്നു.
പുലർച്ചെആരോ തട്ടി വിളിക്കുന്നു. കണ്ണ് തുറന്നപ്പോൾ കണ്ടത് അബിയെ ആണ്. ക്ലോക്കിൽ അപ്പോൾ സമയം ആറ് പതിനഞ്ച്.
"എനിക്കറിയാം നീ മുങ്ങുമെന്ന്.... " അവന്റെ വാക്കുകളിൽ എന്തോ സാധിച്ച ഭാവം.
മെഡിക്കൽ കോളേജിലെത്തി.
രക്തമെടുക്കാനായുള്ള ഉപകരണങ്ങളുമായ് കാവൽ മാലഖമാർഎത്തി.
സൂചി കയ്യിലെ ഞരമ്പുകളിലേയ്ക്ക് ആഴ്ന്നിറങ്ങിയപ്പോൾ. അല്പം വേദനിച്ചെങ്കിലും സഹിക്കാവുന്ന വേദനെയെ ഉണ്ടായിരുന്നുള്ളു.
പക്ഷെ തൂങ്ങിയാടുന്ന പ്ലാസ്റ്റിക് സഞ്ചിയിലേയ്ക്ക് ഇറ്റിറ്റ് വീഴുന്ന സ്വന്തം രക്തം കാണുമ്പോൾ ഭയം വർദ്ധിക്കുന്നു. എന്തോ ശരീരത്തിൽ നിന്നും ചോർന്ന് പോകുന്ന പോലെ.
തൊട്ടപ്പുറത്ത് ഈ സമയം വലിയ ബഹളം നടക്കുക ആയിരുന്നു.
ധൈര്യശാലി എന്ന് കരുതിയിരുന്ന അബിയുടെ ഭയന്നുള്ള പരാക്രമങ്ങൾ കണ്ടപ്പോൾ ഉളളിൽ ചിരിപൊട്ടി.
നേഴ്സുമാർ പണിപ്പെട്ടാണ് അവന്റെ രക്തം എടുക്കുവാൻ ആരംഭിച്ചത്.
സൂചി ഊരിമാറ്റിയിട്ട് നേഴ്സ് ഒരു ജ്യൂസ് പായ്ക്കറ്റ് കയ്യിൽ തന്നു.അതും കുടിച്ചിരിക്കുമ്പോൾ.
അബിയുടെ കയ്യിലെ സൂചിയും ഊരിമാറ്റുന്നത് കണ്ടു. പക്ഷെ അബി കണ്ണു തുറക്കാതെ കിടക്കുകയാണ്.
പരിഭ്രാന്തരായ നേഴ്സ് മാരെ കണ്ടപ്പോൾ ഉള്ളിൽ ഭയംതോന്നി..
" പേടി കൊണ്ട്അവന്റെ ബോധം പോയ്... "
ഒരു നേഴ്സ് പറയുന്ന കേട്ട് അറിയാതെ ചിരിച്ച് പോയ്.മുഖത്ത് വെള്ളം തളിച്ചപ്പോൾ. പതിയെ കണ്ണ് തുറന്ന അബി കണ്ണ് മിഴിച്ച്ചുറ്റിനും നോക്കുന്ന കാഴ്ച കണ്ടപ്പോൾ ചിരി നിയന്ത്രിക്കാൻ പറ്റാതെ വന്നു.
സുഹൃത്തുക്കൾക്കിടയിലെ നേതാവാണ് അബി.എല്ലാവർക്കും ഇഷ്ട്ടമാണ് അവനെ. അതെ സമയംഭയവും .എടുത്ത് ചാട്ടവും ,മുൻകോപവും കാരണംപല വീരസാഹസകഥകളിലെയും നായകനായ് മാറി.
അത് പോലെ പെട്ടെന്ന് അലിയുന്ന മനസ്സായിരുന്നു.
എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അബി തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു.
"ഇവിടെ നടന്നത് ആരോടുംപറയേണ്ട. കേട്ടല്ലോ.. "
ചിരിച്ച് കൊണ്ട് തലയാട്ടി. പെട്ടെന്ന്
മുന്നിലുടെ നടന്ന്പോയ ഒരു സ്ത്രിയുടെ സഞ്ചിയിൽ നിന്ന് ഒരു ചെറിയപേഴ്സ് താഴെ വീഴുന്നത് കണ്ണിൽ പെട്ടത്.അത് അറിയാതെ അവർ നടന്ന് നീങ്ങി.
ഈ സമയം മറ്റൊരാൾ ആ പേഴ്സ് എടുത്തു.
സിബ്ബ് തുറന്ന് നോക്കുന്നത് കണ്ടു .എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ. അടുത്തുള്ള കുപ്പതൊട്ടിയിലേയ്ക്ക് എറിയുന്നത് കണ്ടു.
അബിവേഗം കുപ്പതൊട്ടിയിൽ നിന്നും തിരിഞ്ഞ് ആ പേഴ്സ് എടുത്തു അത് തുറന്ന് നോക്കുന്നത് കണ്ട് ഞാനും അതിലേയ്ക്ക് എത്തിവലിഞ്ഞു നോക്കി. കുറച്ച് ഗുളികകളും ചുവന്ന കളറിലെ ആശുപത്രിയിലെ പാസും,പിന്നെ മുഷിഞ്ഞ് കീറിയ ഒരഞ്ച് രൂപ നോട്ടും. അവൻ അ അഞ്ച് രൂപ എടുത്തുയർത്തി.അതിന്റെ അവസ്ഥ കണ്ട് ഞാൻ ചിരിച്ചു.
അബി മുഖമുയർത്തി എന്നെനോക്കി.ആ കണ്ണുകൾ ചുവന്നിരുന്നു. കനലെരിയുന്ന അ കണ്ണുകൾ കണ്ട് ഞാൻ ചിരി നിർത്തി.
ഈ സമയം ആ സ്ത്രി ചുറ്റിനും പരതി നോക്കി കൊണ്ട് നടന്ന് വരുന്നത് കണ്ടു.
കയ്യിൽ തൂക്കി പിടിച്ചസഞ്ചിയിൽ മുഴിഞ്ഞ വസ്ത്രങ്ങളോടൊപ്പം.ആശുപത്രിയിൽ നിന്നും കൊടുക്കുന്ന ബ്രഡ്ഡിന്റെ പായ്ക്കറ്റും പുറമെ കാണാമായിരുന്നു.
അവർ ധരിച്ചിരിക്കുന്ന മുഷിഞ്ഞ സാരി അവിടവിടെ പിഞ്ചികീറിയിരിക്കുന്നു. ദൈന്യത നിറഞ്ഞ മുഖത്ത് ഉറക്കച്ചടവ് തെളിഞ്ഞ് കാണാമായിരുന്നു.
അബി പേഴ്സ് അവരുടെ നേരെ വച്ച്നീട്ടീ.
അത് കണ്ടപ്പോൾ അവരുടെ കണ്ണുകൾ വിടരുന്നത് കണ്ടു. ആശ്വാസത്തിന്റെ തെളിദീപം വിരിയുന്നത് നോക്കി നിന്നു.
ഒരായിരം നന്ദി ആ കണ്ണുകളിൽ പറയാതെ പറഞ്ഞു.
പേഴ്സുമായ് അവർ വേച്ചു വേച്ചു നടന്ന് മറഞ്ഞു.
ബസ്സിൽ തിരക്ക് കുറവായിരുന്നു. സീറ്റ് എല്ലാം നിറഞ്ഞിരുന്നു.കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ കണ്ടു. പേഴ്സ് കൊടുത്ത സ്ത്രീയും അതെ ബസ്സിൽ കയറുന്നു.
അവർ സീറ്റിന്റെ സൈഡിലെ കമ്പിയിൽപിടിച്ച് നിന്നു.
പക്ഷെ അവർക്ക് അധികം നേരം അങ്ങിനെ നിൽക്കുവാനാവില്ല എന്ന് മനസ്സിലായ്.വിയർപ്പ് തുള്ളികൾ ആ മുഖത്ത് പറ്റി കൂടി നിൽക്കുന്നു.
അവരുടെ അവസ്ഥ മനസ്സിലാക്കിയിട്ടും സ്ത്രി ജനങ്ങൾ ആരും സീറ്റ് ഒഴിഞ്ഞ് കൊടുത്തില്ല.
ഈ സമയം ഞങ്ങൾ നിന്നിരുന്ന ഭാഗത്ത് നിന്നും ഒരാൾ ഇറങ്ങുന്നതിനായ്എഴുന്നേറ്റു .ഇതു കണ്ട
അബി അ സ്ത്രിയോട് ഒഴിവുള്ള സീറ്റിൽ ഇരിക്കാൻ ക്ഷണിച്ചു.
നന്ദിയോടെ അബിയെ നോക്കിയിട്ട് അവിടെ വന്നിരുന്നു..
ഒരു ദീർഘനിശ്വാസം അവരിൽ നിന്നും ഉയർന്നു.
അല്പം കഴിഞ്ഞപ്പോൾ ആ സ്ത്രീയുടെ അടുത്തിരുന്ന മാന്യൻ എന്ന് തോന്നിക്കും വിധം വസ്ത്രങ്ങൾ അണിഞ്ഞയാൾ ഉറക്കെ ശകാരിക്കാൻ തുടങ്ങി.
"സ്ത്രികളുടെ സീറ്റ് ഇവിടെയല്ല. ഇത് പുരുഷൻമാരുടെ സീറ്റാണ്. നിങ്ങൾ എഴുന്നേറ്റ് പോകു ഇവിടെ നിന്ന്. മനുഷ്യനെ മെനക്കെടുത്താനായിട്ട് ഓരോന്ന് വന്നോളും.... "
വിളറി വെളുത്ത് അ സ്ത്രി ഇരുന്നു.
ബസ്സിലുള്ള എല്ലാരും ഇത് കേൾക്കുന്നുണ്ടായിരുന്നു. ആരും ഒരക്ഷരം മിണ്ടുന്നില്ല. അയാൾ തുടർന്നും പറഞ്ഞു കൊണ്ടെ ഇരുന്നു.
ആ സ്ത്രി എഴുന്നേൽക്കുന്നതിനായ് ഒരുങ്ങി.
അബി പെട്ടെന്ന് അവരെ തടഞ്ഞ് കൊണ്ട് അല്പം മുന്നോട്ടാഞ്ഞു.
പടക്കം പൊട്ടും പോലെ അടിപൊട്ടി .
വലതു കവിളും തടവി ഇരിക്കുന്ന അയാളെ കണ്ട് എല്ലാരും ചിരിച്ചു..
മുൻവാതിലിൽ നിന്ന കിളിയുടെ മുഖത്ത് വലിയ സന്തോഷം
" നന്നായ് സാറെ ... " അവന്റെ സന്തോഷം വാക്കുകളായ്.
അടി കൊണ്ടയാൾ എന്തോ പറയുന്നതിനായ് വാ തുറന്നു.
മിണ്ടരുത് എന്ന് അബി ചുണ്ടിൽ വിരൽ വച്ച് ആംഗ്യം കാട്ടി.
അനുസരണയുള്ള കുട്ടിയെ പോലെ. അയാൾ തലയാട്ടി.
അബി എന്റെ മനസ്സിൽ ശരിക്കും നായകനായ് തീർന്നിരിക്കുന്നു.
കണ്ടക്ടർ സ്ത്രിയുടെ അടുത്ത് ടിക്കറ്റുമായ് എത്തി .
അവർ പേഴ്സിൽ നിന്നും കീറിയ അഞ്ച് രൂപാനീട്ടി കൊണ്ട്.
സ്ഥലപ്പേര് പറഞ്ഞു.
കണ്ടക്ടർ ആ പൈസാ തിരികെനൽകി കൊണ്ട് പറഞ്ഞു.
"ഈ പൈസാ എടുക്കില്ല. മാറ്റിത്തരു."
അവർ കൂടുതൽവിളറി.
"അയ്യോ മോനെ എന്റെ കയ്യിൽ ഇതെയുള്ളു... "
അവർ സത്യാവസ്ഥ ബോധിപ്പിച്ചു.
കണ്ടക്ടർ എന്തോ പിറുപിറുപ്പ് തുടങ്ങി.
ഈ സമയം അബി അവരോട് പറഞ്ഞു..
"നന്നായിട്ട് നോക്ക് അമ്മച്ചി ,അതിൽ ഉണ്ടാവും."
"ഇല്ല മോനെ ,." അവർ കടുത്ത വേദനയോട് കൂടി അറിയിച്ചു.
"ശരി ,ഞാൻനോക്കാം, ആ പേഴ്സ് ഇങ്ങു തരു "
അബി ആ പേഴ്‌സിലെ റോസ്കളറിലുള്ള ആശുപത്രി പാസിനുള്ളിൽ നിന്നും ചെറുതായ് മടക്കിയ നിലയിൽ നൂറ് രൂപ എടുത്ത് കണ്ടക്ടറെ ഏൽപിച്ചു.
അത് കണ്ട് അ സ്ത്രി ഞെട്ടി.
അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
കൈകൂപ്പുന്നതിനായ് ഉയർത്തിയ അ കൈകളെ അബി തള്ളിമാറ്റി .എന്നിട്ട്
ഒന്നും സംഭവിക്കാത്ത പോലെ നിൽപ്പുതുടർന്നു.
അത് കണ്ടപ്പോൾ ഉള്ളിൽ അസൂയ തോന്നി,
ഇവനെ പോലെയാകാൻ എന്തെ തനിക്ക് സാധിക്കാത്തത്.
എന്നാലും ഇവൻ എപ്പോൾ ഇവന്റെ പോക്കറ്റിൽ ഇരുന്ന പൈസ അതിനുള്ളിൽ വച്ചു..? ???
ശുഭം.
✍ Nizar vh
(3,15)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo