ഇളയന്നൂർ മനയിലെ നാഗ യക്ഷി : ഭാഗം 2
----------------------------------------------
----------------------------------------------
ഞാൻ നടുക്കത്തോടെ ..നിലത്തിരുന്നു ...
"എന്തു പറ്റി ..." കൂട്ടുകാരൻ അടുത്തേക്ക് വന്നു ..
ഞാൻ വിളറിയ മുഖത്തോടെ അവന്റെ മുഖത്തേക്കു നോക്കി ..സംഭവിച്ചത് അവനോടു പറയാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല ..
"ഒന്നുമില്ല വരുന്ന വഴിയിൽ ഒരു പാമ്പിനെ കണ്ടു ...ചെറുതായി ഒന്ന് പേടിച്ചു ".ഞാൻ കളവു പറഞ്ഞു ..
"അതാണോ വലിയ കാര്യം ..ഇവിടെ എല്ലാ സ്ഥലത്തും പാമ്പുണ്ട് കരിമൂർഖൻ ആണ് കുടുതലും ...ഇവിടെ ഒരു പാട് കാവ് ഉള്ളതല്ലേ ..നമ്മൾ ഉപ്രദ്രവിച്ചില്ലെങ്കിൽ അത് നമ്മളെയും ഉപദ്രവിക്കില്ല ..."
"എം .." ഞാൻ ചെറുതായി ഒന്ന് മൂളി ..അവൻ എന്റെ കൈ പിടിച്ചു മെല്ലെ വലിച്ചു ...
"നീ പോയി കുളിക്കു ...നമുക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം ..നീ വരട്ടെ എന്നു കരുതി കാത്തിരുന്നതാ ."
ഞാൻ മെല്ലെ എഴുനേറ്റു ...പിന്നെ അവന്റെ നേരെ നോക്കി കൊണ്ട് ചോദിച്ചു "അല്ല ഉണ്ണി ...ഇ ഉണ്ണിമായ എങ്ങനെയാ മരിച്ചേ ..നീ അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ഇതുവരെ ..."
"അതൊക്കെ വലിയ കഥയാണ് ..നീ ആദ്യം പോയി കുളിച്ചു വരൂ .അതൊക്കെ .പിന്നെ പറഞ്ഞു തരാം "
"കുളിക്കാം ..നീ ഇത് പറയൂ ..."ഞാൻ അവന്റെ മുന്നിലേക്ക് കയറി നിന്നു
"അതോ ..അവൾ ആത്മഹത്യ ചെയ്തതാണ് ..അവൾക്കു ഇത്തിരി കമ്പം ഉണ്ടായിരുന്നു ഫോട്ടോഗ്രാഫിയിൽ ..കാവിന്റെ ഫോട്ടോ എടുക്കാൻ പോയതായിരുന്നു ...അവിടെ നിന്നും എന്തോ കണ്ടു പേടിച്ചു .ഇവിടെ വന്നു എന്തൊക്കയോ പിച്ചും പേയും പറഞ്ഞു ...അടുത്ത ദിവസം അവൾ അവിടെ തന്നെ പോയി ആത്മഹത്യാ ചെയ്തു "
"അവൾ എന്തു കണ്ടു പേടിച്ചതാണ് ..."
"അവൾ എന്തു കണ്ടു പേടിച്ചതാണ് ..."
"അറിയില്ല ..അവൾക്കു പറ്റാത്ത ദിവസം ആണ് കാവിൽ പോയെന്നാണ് പറയുന്നേ .."
"പറ്റാത്ത ദിവസമോ .."
"അതേടാ ...മാസമുറ ഉള്ള സമയത്തു കാവിൽ ഒന്നും പോവാൻ പാടില്ല .."
"എന്നിട്ട് പോലീസിൽ ഒന്നും അറിയിച്ചില്ലേ ..അവൾക്കു എന്തു പറ്റിയതാണെന്നാണ് അനേഷിച്ചില്ലേ "
ഉണ്ണി ..എന്റെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി .."അതൊക്കെ അനേഷിച്ചതാ ...നിനക്കെന്താ ..ഇതിൽ ഇത്രയ്ക്കു താല്പര്യം ..നീ llb പഠിക്കുന്നതല്ലേ ഉള്ളു ..വക്കിൽ ആയിട്ടുമില്ല ..ഇനീ അയാൾ തന്നെ കേസ് നിന്നെ ഏൽപ്പിക്കുന്നുമില്ല .."
അവനു ആ വിഷയത്തിൽ സംസാരിക്കുന്നത് അധികം താല്പര്യം ഇല്ലെന്നു എനിക്ക് തോന്നി..
"ഞാൻ വെറുതെ ചോദിച്ചതാ ..ഞാൻ പോയി കുളിച്ചു വരാം ..."
നീ പുറത്തു പോയി അല്ലെ കുളിക്കുന്നെ ..കിണറിനടുത്ത് ..കുളിമുറി ഉണ്ട് ...പിന്നെ അതിന്റെ കുറച്ചു അകലെയാണ് ..ഉണ്ണിമായയെ അടക്കം ചെയ്തേ ട്ടോ ..
"അടക്കം ചെയ്യാനോ ..ദഹിപ്പിക്കുക അല്ലെ ചെയ്യുക ..എന്റെ മനസ്സിൽ സംശയം ഉദിച്ചെങ്കിലും ചോദിക്കാൻ തോന്നിയില്ല "
പുറത്തേക്കു ഒരു ബൾബ് ഉണ്ടെങ്കിലും വെളിച്ചം നന്നേ കുറവായിരുന്നു ..എന്റെയുള്ളിൽ ..പേടി അനുനിമിഷം വർധിച്ചുകൊണ്ടേ ഇരുന്നു ..നേരെത്തെ സംഭവിച്ച കാര്യം പറഞ്ഞിരുന്നെങ്കിൽ കളിയാക്കിയാലും അവൻ കൂട്ടിനു വരുമായിരുന്നു ..പക്ഷെ അവൻ അത് നാട്ടിൽ മാത്രമല്ല കോളേജിലും പാട്ടാക്കും ..അതുമാത്രമല്ല ചിലപ്പോ നേരത്തെ കണ്ടത് എന്റെ വെറും തോന്നലും ആവാൻ വഴിയുണ്ട് ..അവസാനം മനസ്സിൽ നാമം ജപിച്ചുകൊണ്ടു ഞാൻ അവനോടു തോർത്തുമുണ്ടും വാങ്ങി ..കിണറിനടുത്തേക്കു നടന്നു
ഞാൻ കിണറിനടുത്തെത്തി ..ഞാൻ മെല്ലെ ചുറ്റും കണ്ണോടിച്ചു ...തികഞ്ഞ നിശബ്ദത .അടുത്തെങ്ങും ഒരു വീട് പോലുമില്ല .കുറച്ചകലെ ഒരു ചെറിയ കാവ് മാത്രം ..അതുവരെ നാട്ടിൻ പുറം കണ്ടിട്ട് woow ..പറഞ്ഞിരുന്നെങ്കിലും അതെല്ലാം ഞാൻ മാറ്റി ..പട്ടണം തന്നെയാണ് നല്ലത് ..അടുത്തടുത്ത് വീട് ഉള്ളതുകൊണ്ട് ഒരു പേടിയും തോന്നിയിട്ടില്ല .
പെട്ടന്നാണ് ഉണ്ണിമായയെ അടക്കം ചെയ്ത സ്ഥലത്തെ പറ്റി ഓർമ്മ വന്നത് ..അവിടേക്കു നോട്ടം പോവാതിരിക്കാൻ ഞാൻ തല കുനിച്ചു പിടിച്ചു .പാതി കണ്ണടച്ചു .പിന്നെ ബക്കറ്റ് നിക്കി വെച്ച് തോട്ടി കയ്യിലെടുത്തു തോട്ടി ..കിണറ്റിലേക്ക് ഇട്ടു .
കിണറ്റിൽ തോട്ടി എത്തി വെള്ളം നിറഞ്ഞതും ഞാൻ മെല്ലെ വലിച്ചു ..കുറച്ചു വലിച്ചപ്പോൾ കയർ എവിടെയോ ഉടക്കി നിന്നു ..ഞാൻ അല്പം ബലം പിടിച്ചു വലിച്ചെങ്കിലും തോട്ടി അനങ്ങുന്നില്ല ..ഞാൻ മെല്ലെ തലയിട്ടു കിണറ്റിലേക്ക് വലിഞ്ഞു നോക്കി ..ഒന്നിലും കുടുങ്ങിയതായി കാണുന്നില്ല തോട്ടി ഉണ്ട് കിടന്നു ആടുന്നു. ഞാൻ കയർ മെല്ലെ ഇളക്കി നോക്കി ..നിലാവ് ഉള്ളതുകൊണ്ട് എന്റെ പ്രതിബിംബം വെള്ളത്തിൽ ചെറുതായി കാണാമായിരുന്നു ..പെട്ടന്നാണ് ഞാൻ അത് കണ്ടത് ..വെള്ളത്തിൽ വേറെ ആരുടെയോ ഒരു പ്രതിബിബം കുടി ..ഞാൻ ഞെട്ടി അയ്യോ എന്നുപറഞ്ഞതും ആരോ എന്നെ തള്ളി കിണറ്റിലേക്ക് ഇട്ടതും ഒപ്പമായിരുന്നു
ഭാഗ്യത്തിന് ഞാൻ കയർ വിട്ടിരുന്നില്ല ..വെള്ളത്തിൽ വീണെങ്കിലും കയറു ഉള്ളതുകൊണ്ട് കിണറിലെ പാറയിൽ തല അടിച്ചില്ല .ഞാൻ വെള്ളത്തിൽ കുറച്ചു സമയം കിടന്നു ..പിന്നെ മെല്ലെ പടവ് പിടിച്ചു നിന്നു അരയോളം വെള്ളമേ ഉണ്ടായിരുന്നുള്ളു .പക്ഷെ എന്റെ നടുക്കം മാറിയില്ല ..വിളിച്ചു കുവാൻ തോന്നിയെങ്കിലും ശബ്ദം പുറത്തുവരുന്നില്ല ..
എന്നെ അത്ഭുതപ്പെടുത്തിയത് ഇത്രയ്ക്കു വലിയ ശബ്ദം കേട്ടിട്ടും ആരും അറിഞ്ഞില്ല എന്നതാണ് ..ഞാൻ കിണറിൽ നിന്നും മുകളിലോട്ടു നോക്കി ..മൂന്നാൾ താഴ്ചയെ ഉള്ളു .ഞാൻ ചുറ്റും കണ്ണോടിച്ചു .ആരാണ് എന്നെ തള്ളിയിട്ടത്..ഞാൻ കണ്ട മറ്റേ പ്രതിബിബം ആരാണ് ..
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയുള്ള അനുഭവം പ്രേതത്തിൽ ഇതുവരെ വിശ്വാസം ഉണ്ടായിരുന്നില്ല പക്ഷെ ഇവിടെ വന്നതുമുതൽ പലതും സംഭവിക്കുന്നു ..ഒരു പക്ഷെ ഉള്ളിലെ ഭയം ആയിരിക്കും ..ഇതൊക്കെ കാണിക്കുന്നത് ..ഞാൻ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു ..പക്ഷെ എന്നെ പുറകിൽ നിന്നും ആരോ തള്ളിയതായി എനിക്ക് തോന്നിയിട്ടുണ്ട് ...
പെട്ടന്നാണ് കിണറ്റിൽ എന്തോ വന്നു വീണത് ..വീണതിന്റെ ആഘാതത്തിൽ വെള്ളം തിര വെട്ടി ..ഞാൻ പടവ് പിടിച്ചു കൊണ്ട് .കിണറിനരികിലേക്കു ചാരി തിരിഞ്ഞു നിന്നു..വെള്ളത്തിന്റെ അനക്കം നിന്നെങ്കിലും വീണ ഒന്നും കാണാൻ ഇല്ല ..എന്റെ ഹൃദയ മിടിപ്പ് കൂടാൻ തുടങ്ങി ..കിണറ്റിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ണുകൾ കൊണ്ട് മുഴുവൻ അരിച്ചു പെറുക്കി ..പെട്ടന്ന് .നീണ്ടമുടിയുള്ള തലയുടെ മുകൾ ഭാഗം മെല്ലെ പൊന്തിവന്നു .എതോ സ്ത്രീയുടെ തലപോലെ ..മുഖം ഒന്നും കാണാൻ ഇല്ല ..മുടിയിഴകൾ വെള്ളത്തിൽ മെല്ലെ ചുറ്റിലേക്കും ..വ്യപിക്കാൻ തുടങ്ങി .
അത് മെല്ലെ എന്റെ നേരെ നീങ്ങാൻ തുടങ്ങി ...എന്റെ കൈകൾ വിറക്കാൻ തുടങ്ങി ..ഞാൻ മുകളിയ്ക്കു നോക്കി ..ഉറക്കെ കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം ഒന്നും പുറത്തു വരുന്നില്ല ..ഞാൻ മെല്ലെ പടവുകൾ പിടിച്ചു ..മെല്ലെ മറ്റൊരു ഭാഗത്തേക്ക് മാറാൻ ശ്രമിച്ചു ..പക്ഷെ ..കാലുകൾ വെള്ളത്തിൽ ഉറച്ചപോലെ ..അനങ്ങാൻ സാധിക്കുന്നില്ല
എന്റെ ഒരു കൈ ദൂരത്തിൽ അത് എത്തി ..ഞാൻ പിടിച്ചുകൊണ്ടു കണ്ണുകൾ പാതിയടച്ചു...അത് മെല്ലെ വീണ്ടും വെള്ളത്തിലേക്ക് താഴ്ന്നു പോകുന്നത് ഞാൻ കണ്ടു ..ഞാൻ കണ്ണുകൾ പൂർണ്ണമായി അടച്ചു ..കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കാലുകളിൽ ഒരു തണുത്ത എന്തോ ഒന്ന് തട്ടുന്ന പോലെ എനിക്ക് തോന്നി ..പിന്നെ ഒരു കൈ എന്റെ കാലുകളിൽ പിടിച്ചപോലെ ...ഞാൻ ഒരു വിധം കുതറി മാറി ..
പിന്നെ എങ്ങനെയോ വെള്ളമില്ലാത്ത ..പടവിലേക്കു പിടിച്ചു കയറി ..തുങ്ങി കിടക്കുന്ന കയറു കൈ കൊണ്ട് നീട്ടി പിടിച്ചു ..അപ്പോൾ വീണ്ടും ആ തല പൂർണ്ണമായി വെള്ളത്തിൽ നിന്നും മെല്ലെ ഉയർന്നു വന്നു ..ഞാൻ അതിലേക്കു ഒരു വട്ടമേ നോക്കിയുള്ളൂ ..കണ്ണുകൾ വെള്ള നിറമായ ഒരു പെൺകുട്ടി ..മുഖം മങ്ങിയ വെളിച്ചത്തിലും ..എനിക്ക് ആ മുഖം ..വ്യക്തമായി ..ഞാൻ നേരെത്തെ കണ്ട ഉണ്ണിമായയുടെ മുഖം .
തുടരും ........
സ്നേഹപൂർവം sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക