"ശ്യാം ,എന്താആലോചിക്കുന്നത്? ശ്യാം ഓർമ്മകളിൽ നിന്നുണർന്നു.
"വേണ്ടാത്തതൊന്നും ആലോചിക്കേണ്ടായെന്നു ഞാൻ എത്രവട്ടംപറഞ്ഞതാ".
"വേണ്ടാത്തതൊന്നും ആലോചിക്കേണ്ടായെന്നു ഞാൻ എത്രവട്ടംപറഞ്ഞതാ".
"എനിക്കു നീമാത്രമാണുശക്തി തരുന്നത് ,ശ്യാംനീയില്ലെങ്കിൽ.." ജയതേങ്ങി.
തന്റെ മാനസികനിലതെറ്റിയോ ശ്യാം ഒരുനിമിഷംചിന്തിച്ചു.
മൂന്നുമാസമായി തുടങ്ങിയ ചിന്തകളാണ്.. അതിന് യാതൊരു കുറവുമില്ലല്ലോ;
"നമുക്ക് പഴനിയിൽ പോകാം, മനസ്സൊന്നുതണുക്കട്ടെ".
"ഇന്നുനമ്മുടെ ശ്രുതിമോളെ കാണാൻ പോകുന്ന ദിവസം ഇങ്ങനെ ആലോചിച്ചിരുന്നാലോ ശ്യാം".
" ഇല്ല ജയാ ഒന്നും ആലോചിക്കുന്നില്ല".
" ഇല്ല ജയാ ഒന്നും ആലോചിക്കുന്നില്ല".
*************************************
കോയമ്പത്തൂരിൽഎഞ്ചിനീയറിങ്ങിന് ചേർന്നദിവസം. മെക്കാനിക്കൽ എഞ്ചിനീയറിങ്ങിനു ചേരണമെന്ന് ശ്രുതിമോൾക്ക് നിർബന്ധമായിരുന്നു.
കോയമ്പത്തൂരിൽഎഞ്ചിനീയറിങ്ങിന് ചേർന്നദിവസം. മെക്കാനിക്കൽ എഞ്ചിനീയറിങ്ങിനു ചേരണമെന്ന് ശ്രുതിമോൾക്ക് നിർബന്ധമായിരുന്നു.
"എന്താ കുട്ടിയുടെ പേര്.. ഞാനും പാലക്കാടുനിന്നാ".മഹേഷ്പറഞ്ഞു.
"ഇവിടെ തേഡ് സെമസ്റ്ററിനാണ് പഠിക്കുന്നത്".
"നീ എവിടുന്നാടീ.... നിനക്ക് ഭരതനാട്യം കളിക്കാനറിയാമോ...".
' ഒന്ന് കളിക്കെടീ".സീനിയർ വിദ്യാർത്ഥികളായ ആൽഫ്രഡും സംഘവും മുന്നിൽ.
സിംഹക്കൂട്ടിൽ അകപ്പെട്ട മാൻപേടയെപ്പോലെ നിൽക്കുമ്പോഴാണ് മഹേഷ് രക്ഷകനെപ്പോലെയെത്തിയത്.
"വേണ്ടെടാ.... വിട്ടേക്ക്..... എന്റെ നാട്ടുകാരിയാ".
"എന്നാൽ ഒഴിവാക്കിയേക്കാം... ഗോപാൽ,കിച്ചു, 'എബി പോയേക്കാം വാടാ...".
കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്കുള്ള ബസ്സിൽ ഒരുമിച്ചുള്ള യാത്രകൾ '.
പാലക്കാടിന്റെ സൗന്ദര്യംനുണഞ്ഞു കൊണ്ടുള്ളയാത്രകൾ.
"കരിമ്പനകൾക്കുള്ളിലെയക്ഷി നിന്നെപിടിക്കാൻവരും നോക്കിക്കോ..".
" മഹേഷ് എനിക്ക് പേടിയാവുന്നു". അവൾതലചായ്ച്ചുകിടന്നു.
" മഹേഷ് എനിക്ക് പേടിയാവുന്നു". അവൾതലചായ്ച്ചുകിടന്നു.
കരിമ്പനകൾ അവളെ നോക്കി ആടിയുലഞ്ഞു.
************************************
"പത്തുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ശ്യാം.. ഞാൻ പഴനിക്ക് തലമുണ്ഡനം ചെയ്യാമെന്നുനേർച്ചയുണ്ട്".
"പത്തുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ശ്യാം.. ഞാൻ പഴനിക്ക് തലമുണ്ഡനം ചെയ്യാമെന്നുനേർച്ചയുണ്ട്".
"ഒരു കുഞ്ഞിക്കാലുകാണാൻ മോഹമുണ്ട് ശ്യാം... കുഴപ്പം എന്റേതു തന്നെയല്ലേ... എനിക്കു വേണ്ടി..". ജയ വിതുമ്പി.
അമ്മിഞ്ഞപ്പാൽചുരത്താനുള്ള ഏതുപെണ്ണിന്റെയും മോഹം.
"നീ ഭയപ്പെടാതെ...". ശ്യാം അവളുടെ മുടിയിഴയിൽതലോടി.
"ഈമുടി നീ മുറിച്ചുകളയുന്നത് സഹിക്കാൻപറ്റണില്ല മോളേ...".
"സാരമില്ല ശ്യാം.... എല്ലാംനല്ലതിനുവേണ്ടിയല്ലേ...".
അന്ന് വിഷുദിവസം ശ്രുതിയുണ്ടായ ദിവസം... ജീവിതത്തിൽ സ്വർഗ്ഗം ഭൂമിയിലേക്കെത്തിയ ദിവസമായിരുന്നു.
പാലക്കാട് വിക്ടോറിയ കോളേജിൽ ഭൗതികശാസ്ത്രബിരുദത്തിന് ഒരുമിച്ചുണ്ടായകാലം... അറിയാതെ തമ്മിൽ അടുക്കുകയായിരുന്നല്ലോ. ജയയുടെകവിതകൾ വായിക്കുമ്പോൾ അറിയാതെ മനസ്സിൽ മൊട്ടിട്ടപ്രണയം..
"മോനേ ഒരേ പ്രായക്കാരല്ലേനിങ്ങൾ".
നിറകണ്ണുകളോടെയുള്ള അമ്മയുടെ വാക്കുകൾ.
"ഇല്ലമ്മേ ,അമ്മഭയപ്പെടേണ്ട ജയ നല്ലകുട്ടിയാണ്".
ഏകമകനായ ശ്യാമിന്റെഇഷ്ടങ്ങൾക്ക് അച്ഛനും എതിർപ്പുണ്ടായിരുന്നില്ല.
"നീ മാധവിക്കുട്ടിയാകുമോ..? ഓ നമ്മുടെ കഷ്ടപ്പാട്മാറുമായിരിക്കും".
"ഉം, കളിയാക്കേണ്ട എനിക്കും അവാർഡൊക്കെകിട്ടും....".
"അല്ലെങ്കിലും ശ്വാമിന്റെ വരുമാനം മാത്രം ആശ്രയിക്കേണ്ട അവസ്ഥയെത്തിച്ചത് ശ്യാമല്ലേ....".
"പുന്നാരമോളെനോക്കിയാൽ മതിയെന്നുപറഞ്ഞല്ലേ രജിസ്ട്രാർ ഓഫീസിലെക്ലർക്കിന്റെപണി എന്നെക്കൊണ്ട് വേണ്ടായെന്ന് വെപ്പിച്ചത്".
"മോൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ നോക്കണേ.... തൊണ്ടയ്ക്ക് കുടുങ്ങും...".
ഇന്ന് രണ്ടു വയസ്സുകാരി 'തൊണ്ടയ്ക്കു ഭക്ഷണം കുടുങ്ങി മരിച്ച വാർത്തകണ്ടിട്ടുള്ള വിളിയാണ്..
"ഒന്നുപോ ,ശ്യാം".
'ഈ ശ്യാമിന്റെയൊരു കാര്യം.. മോളെ കുളിക്കാനും ഭക്ഷണം കൊടുക്കാനുമൊന്നുംവിടില്ല..'
ജയആത്മഗതം പറഞ്ഞു.
**********************************
**********************************
"ജയാ...വേഗം റെഡിയാക്.......... വൈകിയാൽട്രെയിൻ പോകും".
ചെന്നെ എക്സ്പ്രസ്സിൽ ഇരിക്കുമ്പോൾ ജയയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി...
എത്ര സന്തോഷത്തോടെയാണ് എന്റെ മോള് ഓരോയാത്രയും നടത്തിയിരുന്നത്. മഹേഷിനെ അത്രയ്ക്കും വിശ്വാസമായിരുന്നില്ലേ.... അവന്റെ കൈയിൽ സുരക്ഷിതയാണെന്നു കരുതി.
"അച്ഛാ.. എന്റെയീ ഫോൺ പഴയ മോഡലാ.. സ്മാർട്ട് ഫോൺ വേണമച്ഛാ.... പ്രൊജക്ട് വർക്കിന് വേണച്ഛാ... ...".
അന്ന് സ്മാർട്ട് ഫോണുമായി അച്ഛൻവന്നപ്പോൾ എന്തു സന്തോഷമായിരുന്നു.
മഹേഷുമായുള്ളവീഡിയോ കോളുകൾ... പുതിയൊരു ലോകത്തായിരുന്നല്ലോ അവൾ... ആവശ്യത്തിലധികം സ്വാതന്ത്ര്യം നൽകി....
*************************************
"കൃത്യസമയത്തു തന്നെയെത്തിയല്ലോ.. രണ്ടാളും...
ഇരിക്കൂ...".
*************************************
"കൃത്യസമയത്തു തന്നെയെത്തിയല്ലോ.. രണ്ടാളും...
ഇരിക്കൂ...".
"അവൾ ഇപ്പോൾ പഴയതിലും പ്രസരിപ്പായിട്ടുണ്ട്".
ഡോ. രാകേഷ് കൃഷ്ണൻ പറഞ്ഞു.
"അച്ഛാ.... നമുക്ക് ഇന്നുതന്നെ പാലക്കാട്ടേക്ക്പോകാമോ...".
" ഇന്നുതന്നെപോകാം.. മോളേ...".
"മോളേ... ".ജയകെട്ടിപ്പിടിച്ചു മാറോട് ചേർത്തുകരഞ്ഞു.
"അമ്മേ.... എനിക്ക് കരിമ്പന ചുവട്ടിലിരിക്കണം...... കരിമ്പനകൾ ഇളകിയാടുന്നത്കാണണം".
*************************************
"ശ്രുതീ... ".ആൽഫ്രഡിന്റെ വിളി കേട്ട് ഞെട്ടിപ്പോയി.... ഓടാൻ നോക്കി.
"നീ ഓടെണ്ടടീ.... എല്ലാം ഞാൻ കണ്ടു യൂട്യൂബിലുണ്ട്.... ഇനി കാണാനെന്തിരിക്കുന്നു...".
"മഹേഷ്..... ".
ശ്രുതിയുടെ ദയനീയമായവിളി.
"ഇതൊന്നും സാരമില്ലെടീ ന്യൂജൻകാലമല്ലേ..... ഓ...നീഡ്രസ്സ് മാറിയപ്പോൾ നീ തന്നെയെടുത്ത ഒരു വീഡിയോയല്ലേ... നിന്നെ ഞാനൊന്നും ചെയ്തില്ലല്ലോ.. വിട്ടുകള".
ഒരു ഭ്രാന്തിയെപ്പോലെ മഹേഷിന്റെ കഴുത്തിന്പിടിച്ച് അലറുകയായിരുന്നു.
തന്റെ ജീവന്റെ ജീവനായ അച്ഛനറിഞ്ഞാൽ...
ന്യൂജൻ ലോകത്തു നിന്നും അവളുടെ ബോധമനസ്സിന്റെ നിയന്ത്രണം മെല്ലെ നഷ്ടപ്പെടുകയായിരുന്നു. ഉപബോധമനസ്സിൽ അവൾ സ്ത്രീകൾ മാത്രമുള്ള ലോകത്തായിരുന്നു.'
സ്വന്തം അച്ഛനെക്കണ്ടപ്പോൾ ശ്രുതിമോൾ അലറിക്കരഞ്ഞപ്പോൾ... ജയപോലും സംശയത്തിന്റെ കണ്ണുകളോടെ ശ്യാമിനെ നോക്കിയസമയം.ശ്യാം ഭ്രാന്തമായ അവസ്ഥയിലെത്തിച്ചേർന്നിരുന്നു.
"നിങ്ങളെ കാണുമ്പോഴെന്താണു ശ്യാം മകൾ ഇത്ര വയലന്റ് ആകുന്നത്".
മനോരോഗ വിദഗ്ദ്ധൻ ഡോ.കോശിയുടെ ചോദ്യത്തിന്റെ മുൻപിൽ കരഞ്ഞിരുന്നുപോയ നിമിഷങ്ങൾ! ശ്യാം ഓർത്തു.
"എനിക്കൊന്നുമറിയില്ല.. ".
ഒരു കൊച്ചുകുട്ടിയെപ്പോലെ ജയയുടെ കാലുപിടിച്ചു കരയുകയായിരുന്നു ശ്യാം.
ഡോ. കോശിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ചെന്നൈയിൽ ഡോ.രാകേഷ് കൃഷ്ണന്റെ മാനസിക ചികിത്സാ കേന്ദ്രത്തിലെത്തിയത്.
മൂന്നുമാസത്തെ ചികിത്സകൾ.
"എനിക്ക് കവിതയൊന്നും എഴുതാൻ കഴിയുന്നില്ല ശ്യാം.. ".ജയയുടെ വാക്കുകൾ..... തേങ്ങലുകൾ....ആ കണ്ണുകളിൽ സംശയത്തിന്റെ നിഴലാട്ടം ഉണ്ടായിരുന്നോ...? ശ്യാം തകർന്നു പോയ നിമിഷങ്ങൾ.
ചികിത്സയുടെ ഒരു മാസം കഴിഞ്ഞാണു സ്മാർട്ട് ഫോണിന്റെ ചതിക്കുഴിയെക്കുറിച്ചറിഞ്ഞത്.
"ശ്യാം ഇവിടെവരെ ഉടൻവരണം".
ഡോക്ടറുടെ ഫോൺ കോൾ .
ഡോക്ടറുടെ ഫോൺ കോൾ .
'മോൾക്ക് ആരെങ്കിലുമായി അടുപ്പമുണ്ടായിരുന്നോ?".
"ഉണ്ടായിരുന്നു ,അവളുടെ സീനിയർ സ്റ്റുഡന്റായ മഹേഷ്.. ഞങ്ങൾക്കും സമ്മതമായിരുന്നു.. കോഴ്സ് കഴിഞ്ഞതിനു ശേഷം മഹേഷിന്റെ വീട്ടുകാരുമായി സംസാരിക്കാനിരിക്കുകയാണ്".
"പക്ഷേ ഇവളുടെ അസുഖമറിഞ്ഞിട്ട് മഹേഷ് ഒന്നു വിളിക്കുകയോ കാണുവാനോ കൂട്ടാക്കിയില്ല,
അതുകൊണ്ട് ഞങ്ങൾക്ക് ഇനി അവനുമായുള്ള ബന്ധം വേണ്ട ഡോക്ടർ".
അതുകൊണ്ട് ഞങ്ങൾക്ക് ഇനി അവനുമായുള്ള ബന്ധം വേണ്ട ഡോക്ടർ".
"ഇനി ഒഴിവാക്കുന്നതാണ് നല്ലത്, നിങ്ങളുടെ മകൾ നല്ലകുട്ടിയാണ്",
"വലിയൊരു റാക്കറ്റിൽ നിന്നും രക്ഷപ്പെട്ടുവെന്നു കരുതിയാൽ മതി.കോളേജിലെ പഠന ക്യാംപിന് പോയപ്പോൾ നിങ്ങളുടെ മകളുടെ ഫോണിൽനിന്നും അവളുടെ വീഡിയോ അവൻകോപ്പി ചെയ്തെടുത്ത് യൂട്യൂബിൽ ഇടുകയായിരുന്നു. കൂടുതൽ ബ്ളാക്ക് മെയിലിങ്ങിന് കഴിയാതെ വന്നത് മകളുടെ മനോനില തെറ്റിയതു കൊണ്ടായിരുന്നു. അവൻ തന്നെ അതു ബ്ലോക്ക് ചെയ്യുകയും ചെയ്തു".
"എന്റെ അച്ഛനും അമ്മയുമറിഞ്ഞാൽ..", എന്നു പറഞ്ഞ് ശ്രുതിമോൾ പൊട്ടിക്കരയുകയായിരുന്നു.
*************************************
*************************************
ബാങ്കിൽ നിന്നും അസിസ്റ്റന്റ് മാനേജർ സോമശേഖരന്റെ ഫോൺ.
"ശ്യാംസാർ, അറിയുക്കുവാൻ വിഷമമുണ്ട്.... എന്നാലും പറയാതിരിക്കാനാവില്ലല്ലോ.. ".
"സാർ വിഷമിക്കരുത് മഹേഷിന്റെ കാറിനു മുകളിൽ പാലക്കാട്ടേക്കു വരുമ്പോൾ കരിമ്പന പൊട്ടിവീണു സുഷുമ്നനാഡി മുറിഞ്ഞു. എഴുന്നേറ്റു നടക്കാൻ കഴിയില്ലാന്നാ ഡോക്ടർ പറഞ്ഞത്.....".
"ശ്രുതിമോളേ... കരിമ്പനയിൽ യക്ഷിയുണ്ട്.. ചതിക്കുന്നവരെയക്ഷി വെറുതെ വിടില്ലെന്നാ.. നമ്മുടെ നാട്ടിലെ കുങ്കിയമ്മ മുത്തശ്ശി പറയുന്നത്, ഓരോ പ്രാന്ത്... നമ്മളു ന്യൂജന്നിനെന്തു യക്ഷി... ".മഹേഷിന്റെ വാക്കുകൾ ശ്രുതിമോൾ ഓർത്തു.
കരിമ്പനചുവട്ടിലിരിക്കുമ്പോൾ കരിമ്പനകൾ അവളെ നോക്കി ഇളകിയാടി.. അവൾ കരുത്തുള്ള പെണ്ണായിമാറിക്കഴിഞ്ഞിരുന്നു.
കഴുകന്മാരുടെ ഇരകളാകുന്നവർക്കു വേണ്ടിയുള്ളകരുത്ത്.
കരിമ്പനയിൽ നിന്നും ഇളംകാറ്റ് അവളെ തഴുകിത്തലോടികടന്നുപോയി.
പെണ്ണിനുമാനത്തിനു വിലയിടുന്നവനേ നിനക്കു മുന്നറിയിപ്പായിപ്രകൃതിയുടെ സത്യമുണ്ട്... നിയമങ്ങൾ നോക്കുകുത്തിയായാൽ പ്രകൃതിയുടെ മുന്നറിയിപ്പ്.
Written by Saji Varghese
This script is secured with international copy right act.Do not copy this creation without prior permission.
This script is secured with international copy right act.Do not copy this creation without prior permission.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക