നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്ലാവിലയും കഞ്ഞിയും


പ്ലാവിലയും കഞ്ഞിയും
കഥ, പടുതോള്‍
കഞ്ഞികുടിക്കാന്‍ പച്ചയീര്‍ക്കില കൊണ്ട് കൂമ്പിള്‍ കുത്തിയ പഴുക്ക പ്ലാവില തന്നെ വേണം എന്ന് വ്രുദ്ധന്‍ നിര്‍ബ്ബന്ധം പീടിച്ചു. സ്പൂണുകൊണ്ടു കഞ്ഞികുടിയ്ക്കുമ്പോള്‍ താനൊരു രോഗിയാണെന്ന തോന്നലാണ് അയാള്‍ക്ക്. ആസ്പത്രിയില്‍ അവശനായി കിടക്കൂമ്പോള്‍ അടുത്തിരിക്കുന്നയാള്‍ '' ദാ, ഒരു സ്പൂണും കൂടി'' എന്നു പറഞ്ഞ് സ്പൂണ്‍ വായിലേയ്ക്ക് കടത്തുന്നതും ഒഴിച്ചതില്‍ പാതി ചിറിയില്‍ കൂടെ ഒലിച്ച് തോളില്‍ തട്ടി ഒന്നറച്ചുനിന്ന് തലയിണയിലേയ്ക്ക് ഒലിച്ചിറങ്ങുന്നതും അറപ്പോടെ മാത്രമേ അയാള്‍ക്ക് ഓര്‍ക്കുവാന്‍ സാധിക്കുകയുള്ളു. അപ്പോഴെല്ലാം അങ്ങനെയൊരു നിസ്സഹായാവസ്ഥ ഇനിയുണ്ടൊവരുതേ എന്ന് അയാള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
സ്പൂണും രോഗവും തമ്മിലൂള്ള ബന്ധത്തിന്റെ മറുവശമാണ് പ്ലാവിലയും ആരോഗൃവും തമ്മിലുള്ള കൂടിച്ചേരല്‍. കഞ്ഞിക്ക് നേരമായാല്‍ പ്ലാവില പെറുക്കാന്‍ ഓടിയിരുന്ന ഉത്സാഹനാളുകള്‍ അയാള്‍ക്ക് ഒോര്‍മ്മ വന്നു.ആവി പൊന്തുന്ന കൊഴുത്ത കഞ്ഞികുടിയ്ക്കാന്‍ പ്ലാവില തന്നെ വേണം. പ്ലാവിലയിലും വായിലും കഞ്ഞി പൊലിഞ്ഞു നിറഞ്ഞ ആ സംത്രുപ്തി വ്രു്ദ്ധന്‍ വ്രുധാ ഓര്‍ത്തു പോയി.അന്നൊക്കെവീട്ടിലെങ്ങും കൊയ്ത്തുനെല്ലിന്റേയും കുത്തരിയുടേയും നന്മണം പടര്‍ന്നു നിന്നിരുന്നു.
ഞങ്ങള്‍ കര്‍ഷകര്‍ കഞ്ഞി കുടിച്ചു പാടത്തിറങ്ങിയവരായിരുന്നു ക്രുഷിഷിയില്‍ നിന്ന് കഞ്ഞിയൂണ്ടാവുന്നു. കഞ്ഞിയില്‍ നിന്ന് ക്രുഷിയുണ്ടാവൂന്നു. '' വിയര്‍പ്പിന്റ ഉപ്പ് അലിഞ്ഞു ചേര്‍ന്ന കഞ്ഞി നിങ്ങള്‍ കുടീച്ചിട്ടുണ്ടോ ?''എന്ന് വിളിച്ചു ചോദിക്കാന്‍ നാവു പൊന്തിയെങ്കിലും അയാള്‍ അത് ഉള്ളിലടക്കി.
പാടവരമ്പത്തിരുന്ന് കഞ്ഞികുടിച്ചിരുന്നപ്പോള്‍ കഞ്ഞിവെളമ്പിതന്നവള്‍ '' ദാ, രണ്ട് പ്ലാവില കൂടി വെളമ്പട്ടെ?'' എന്നു ചോദിച്ചതോര്‍മ്മ വന്നപ്പോള്‍ തന്റെ മുമ്പിലിരുന്ന നിറം മങ്ങിയ സ്പൂന്‍ അയാള്‍ തട്ടിയകറ്റി. ''വേണ്ട'', തീന്‍ മേശക്കരുകില്‍ നിന്ന് നടന്നകന്നുകൊണ്ട് അയാള്‍ പറഞ്ഞു.
'എന്നാല്‍ ബ്രെഡ് മൊരിച്ചു തരാ'മെന്നു മരുമകള്‍ പറഞ്ഞത് അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി.. പനിപിടിച്ചു കിടക്കുമ്പോള്‍ മാത്രം വായില്‍ കുത്തിനിക്കുന്ന വികാരമില്ലാത്ത ഒരു പിശറല്ലേ, ബ്രെഡ്ഡ്!
'' ഈ നഗരജീവീകളൊക്കെ രോഗികളാണ്'' എന്ന അയാളുടെ ആത്മഗതം അല്‍പ്പം ഉറക്കെയായിപ്പോയി.
''ഒരു പ്ലാവില കഞ്ഞി മതി എനിക്ക് ''മരുമകള്‍ ആസ്പ്പത്രിയിലേയ്ക്ക് കൊണ്ടുപോവുമ്പോള്‍ അയാള്‍ ഉറക്കെയുറക്കെ ജല്‍പ്പിച്ചുകൊണ്ട് കാറില്‍ ചാരികിടന്നു.

By
Rajan Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot