നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുലുക്കി സർബത്ത്‌


കുലുക്കി സർബത്ത്‌
ഗൾഫിൽ നിൾക്കുന്ന സമയത്താണു ഈ പേരു ആദ്യമായി കേൾക്കുന്നത്‌ .
ആദ്യമായി കേട്ടപ്പോൾ ഒരു കവ്തുകം തോനി.
അഹാ കൊള്ളാല്ലോ ഒരു സുമാറുള്ള പേരു. പിന്നെ അത്‌ എന്തെന്ന് അറിയാനുള്ള ആകാംഷയായി , നാട്ടിലെ അടുത്ത സുഹൃത്തുക്കളെ വിളിക്കുംബോൾ ചോദിക്കാം എന്ന് കരുതി സ്തിരം ജോലിയിലേക്ക്‌ കടന്നു.
പിന്നീടെപ്പോഴോ ഷഫീക്കിനേയൊ അനീസിനേയോ,വിളിക്കുന്ന സമയത്താണു ഇത്‌ ചോദിച്ചത്‌ .
എടാ എന്തോന്നാടാ നാട്ടിൽ കുലുക്കി സർബത്ത്‌ എന്നൊരു പേരിൽ ഒരു വെള്ളം ഉള്ളത്‌ ?
അതോ ,
അതൊക്കെ പറ്റീരാണടാ , ഇത്‌ കുടിക്കണേൽ അങ്ങു കോഴിക്കോട്‌ പോകണം.
അവന്റെ സ്തിരം ഷൈലിയിൽ ഉള്ള മറുപടി വന്നു, അതിനു നീ കോഴിക്കോടു പോയി കുടിച്ചിട്ടുണ്ടൊ എന്ന് ചോദിച്ചാൽ വരുന്ന ഉത്തരം എനിക്ക്‌ നന്നായിട്ട്‌ അറിയാവുന്നതിനാൽ അതിനു മുതിർന്നില്ല, വീണ്ടും സർബത്തിലേക്ക്‌ വന്നു.
നീ കുടിച്ചിട്ടുണ്ടാ ? എങ്ങനുണ്ട്‌ സാധനം ? കുഴപ്പമില്ല , നാരങ്ങ വെള്ളം തന്നെ പിന്നെ അതിൽ കുറച്ചു സാധനങ്ങൾ കൂടി ചേർക്കും.
( എനിക്കുള്ള ആകാംഷയൊന്നും അവനിൽ കണ്ടില്ല )
അത്‌ പറഞ്ഞാൽ മനസ്സിലാവില്ല നീ നാട്ടിൽ വാ അപ്പോൾ നമുക്ക്‌ പോയി കുടിക്കാം, ഇവിടെ നല്ലത്‌ കിട്ടുന്നത്‌ നമ്മുടെ സങ്കപ്പരമുക്കില .
ആഹ്‌ , എന്ന് ഒരു മറുപടി നൾകി മറ്റ്‌ കാര്യങ്ങളിലേക്ക്‌ കടന്നു സംസാരം.
എന്നാൽ വളരെ പെട്ടെന്ന് നാട്ടിലേക്ക്‌ പോകേണ്ട ഒരു ആവശ്യം വന്നു , തിങ്കളാശ്ച തീരുമാനിച്ചു ചൊവ്വാഴ്ച ടിക്കറ്റ്‌ എടുത്ത്‌ ബുധനാശ്ച കയറി നാട്ടിലേക്ക്‌. അങ്ങനെ നാട്ടിൽ ചെന്നതിനു ശേഷമുള്ള ആദ്യ ജുമാനമസ്കാരം ( വെള്ളിയാശ്ച നമസ്കാരം ) കൂടാൻ പള്ളിയിലേക്ക്‌ ചെന്നപ്പോഴാണു കൂട്ടുകാരെയൊക്കെ ഒന്നിച്ചു കാണുന്നത്‌ , എല്ലാവരെയും കണ്ട്‌ സലാം പറഞ്ഞിട്ട്‌ പള്ളിയിലേക്ക്‌ കയറി നല്ലൊരു ഖുത്തുബ പ്രസങവും കേട്ട്‌ നമസ്കാരവും കഴിഞ്ഞു പള്ളിക്ക്‌ പുറത്തേക്ക്‌ ഇറങ്ങിയപ്പോഴാണു കാണുന്നത്‌ പള്ളിയുടെ തെക്കേഭാഗത്തുള്ള മാവിന്റെ ചുവട്ടിൽ നിന്ന് അവന്മാരുടെ സ്തിരം ചർച്ച,
( ഇത്‌ ഞാൻ ഗൾഫിൽ വരുന്നതിനു മുൻപേ ഉള്ള പരിപാടിയാണു അതുകൊണ്ട്‌ തന്നാകാം നമസ്കാരം കഴിഞ്ഞ്‌ പുറത്തേക്ക്‌ ഇറങ്ങിയപ്പോൾ ഞാൻ ആ ഭാഗത്തേക്ക്‌ തന്നെ നോക്കിയത്‌ )
എന്തായാലും ചർച്ചക്കിടയിലേക്ക്‌ ഞാനും ചെന്നു , സ്തിരം ചർച്ചക്കാരായ നിഷാദ്‌ , ഷാൻ , ഷഫീക്ക്‌ , അനീസ്‌ , ജിജാസ്‌ ഒക്കെ അന്നും മാവിന്റെ താഴെ ഹാജർ ആയിരുന്നു , ഇതിൽ എന്റെ അതേ ആവഷ്യത്തിനു ഖത്തറിൽ നിന്നും വന്ന് നിൾക്കുന്ന ആളാണു നിഷാദ്‌ , അതുകൊണ്ട്‌ തന്നെ എന്നെപ്പോലെ അവനിലും ഈ ഒരു excitement ഉണ്ട്‌ .
കാര്യങ്ങളൊക്കെ സംസാരിച്കിട്ട്‌ വീട്ടിലേക്ക്‌ പോകാനായിട്ട്‌ നിൾക്കുമ്പോഴാ നിഷാദ്‌ ചോദിക്കുന്നത്‌ നമുക്ക്‌ ഒരൊ കുലുക്കി സർബത്ത്‌ പോയി കുടിച്ചാല്ലോ എന്ന് , നാട്ടിൽ സ്തിരമായിട്ട്‌ നിൾക്കുന്നവർക്ക്‌ അതൊരു താൽപ്പര്യമായിട്ട്‌ തോനിയില്ല അപ്പോൾ. എന്നാൽ ഞാൻ അതിൽ അങ്‌ ഏറ്റ്‌ പിടിച്ചു . അങ്ങനെ കുലുക്കി സർബത്ത്‌ കുടിക്കാൻ പോകാം എന്നായി .
ഞങ്ങൾ 6 ആളും 3 ബൈക്കും ആണുള്ളതപ്പോൾ .ഒരു ബൈക്കിൽ 2 പേർ എന്ന രീതിയിൽ പോകാം എന്നായി , അപ്പോഴാണു ജിജാസിനു കടയിൽ നിന്നും വിളി വരുന്നത്‌ അത്യാവശ്യമായിട്ട്‌ കടയിലേക്ക്‌ വരണം എന്ന് പറഞ്ഞുകൊണ്ട്‌ , അങ്ങനെ അവൻ സ്കൂട്ടായി , പിന്നുള്ളത്‌ ഞങ്ങൾ 5 ആളും 2 ബൈക്കും ഒരു പേർസ്സുമാണു, പേർസ്സ്‌ മുതലാളി നിഷാദ്‌ ആയിരുന്നു എന്നാണു എന്റെ ഓർമ്മ.
ഷാന്റെ നീല പൾസർ 200 ഡിൽ 3 ആളും അനീസിന്റെ സ്പ്ലെൻഡർ ബൈക്കിൽ ബാക്കിയുള്ള 2 പേരുമായി യാത്ര തിരിച്ചു .
ത്രിപ്പിൾ അടിച്ചു പോകുന്നത്‌ കൊണ്ട്‌ ഹൈവേ വഴി പോകണ്ടാ എന്ന് ആരൊ സ്തിരം പറയുന്ന ടൈയലോഗ്‌ പറഞു , ബാക്കി എല്ലാവരും അത്‌ ശരിവക്കുകയും ചെയ്തു. ഏകദേഷം 15 മിനിറ്റ്‌ കഴിഞ്ഞപ്പോൾ ഞങ്ങൾ സ്പോട്ടിലെത്തി .
റോഡരികിലെ ഒരു ചെറിയ കട. എന്നാൽ ലുലു മാളിലെ തിരക്കും അപ്പോഴേ സാധനത്തിന്റെ പ്രിയം മനസ്സിലായി , അതൊരു ആഷ്വാസമായി , കാരണം രുചിയില്ലെങ്കിൽ ഈ നിൾക്ക്ജ്ന്നവരൊന്നും ഈ കിടന്ന് ഇടിക്കില്ലല്ലോ , എന്നാൽ ചോദിക്കും ലോകത്തെങ്ങുമില്ലാത്ത ഇടി ഇടിക്കുന്ന ബിവിറേജസിലെ തിരക്കിന്റെ രഹസ്യം ഈ രുചി ഉണ്ടായിട്ടാണോ എന്ന്. അതിന്റെ രഹസ്യം എത്ര ചോദിച്ചിട്ടും കുടിക്കുന്നവർക്ക്‌ പോലും വെക്തമയി പറഞ്ഞുതരാൻ കഴിഞ്ഞില്ല.
സർബത്ത്‌ ഓർഡർ ചെയ്യാൻ നാട്ടിലെ ഹീറോയെത്തന്നെ നിർത്തി , അവൻ 5 സർബത്ത്‌ പറഞ്ഞിട്ട്‌ കുറച്ചു അകലെയായി ബൈക്കിൽ ഇരിക്കുന്ന ഞങ്ങൾടെ അരികിലേക്ക്‌ വന്നു, നീ വങ്ങാൻ പോയിട്ട്‌ ഇങ്ങു പോർന്നോ എന്നുള്ള ചോദ്യത്തിനു ഇത്‌ കുറച്ചു സമയമേടുക്കുന്ന പണിയാ അല്ലാതെ കലക്കി വച്ചത്‌ ഒഴിച്ചുതരുവല്ല എന്ന മറുപടി തന്ന് ഞങ്ങളെ അവിടിരുത്തി, ഇത്‌ കുടിച്ചാൽ മാത്രം പോരാല്ലോ എങ്ങനാ ഉണ്ടാക്കുന്നത്‌ എന്ന് കൂടി കാണണമല്ലോ എന്ന ആകാംഷയിൽ ഞാൻ സർബത്ത്‌ ഉണ്ടാക്കുന്നിടത്തേക്ക്‌ ചെന്ന് നിന്നു.
സർബത്ത്‌ ഉണ്ടാക്കുന്ന ചേട്ടൻ വളരെ ആസ്വദിച്ചാണു തന്റെ ജോലി ചെയ്യുന്നത്‌ . ഇതിനു മുൻപ്‌ ഇത്രയും നന്നായിട്ട്‌ ‌ തന്റെ ജോലി ആസ്വദിച്ചു ചെയ്യുന്നത്‌ കാണുന്നത്‌ പ്രൈവറ്റ്‌ ബസ്സിലെ ഫ്രണ്ട്‌ ഫൂഡ്ബോടിൽ നിൾക്കുന്ന ക്ലീനറെയാണു. ചേട്ടൻ തന്റെ ജോലിയിലേക്ക്‌ കടന്നു , ഈ തവണ ഞങ്ങളുടെ 5 ഗ്ലാസ്സാണു ലക്ഷ്യം. നാട്ടിൽ ഇപ്പോൾ പഴയത്‌ പോലൊന്നുമല്ല നല്ല വൃത്തിയിലും വെടുപ്പിലുമൊക്കെയാണു കാര്യങ്ങൾ ചെയ്യുന്നത്‌ എന്ന് തോനിപ്പോയ കാശ്ചയാണു ആ ചേട്ടന്റെ കൈകളിലേക്ക്‌ നോക്കിയപ്പോൾ കാണാൻ സാദിച്ചത്‌ , ഓറഞ്ചിന്റെ നിറമുള്ള ഒരു റബ്ബർ ഗ്ലസ്സാണു ചേട്ടൻ ധരിച്ചിരിക്കുന്നത്‌ , ഇത്‌ എവിടെയോ കണ്ട്‌ മറക്കുന്നുണ്ടല്ലോ എന്ന് ആലോജിച്ചപ്പൊഴാണു പിടികിട്ടിയത്‌ എന്റെ അയലത്തെ വീട്ടിൽ കോൻക്രീറ്റിനു വന്നയാൾ ഇതുപോലൊരെണ്ണമാണു അന്ന് ധരിച്ചിരുന്നത്‌.
ഞാൻ അനീസിനോട്‌ പറഞ്ഞു ഇവിടിപ്പോൾ വലിയ സെറ്റപ്പ്‌ ഒക്കെ ആണല്ലോടാ കയ്യുറ ഇട്ടിട്ടല്ലേ ഗ്ലാസ്സൊക്കെ കഴുകുനത്‌, ഒരു പുച്ചഭാവത്തോടെ അവനെന്നെ ഒന്ന് നോക്കിയിട്ട്‌ പറഞ്ഞു , നിനക്കേന്താ ഇതൊക്കെ വെറും ഷോ അല്ലേ , ഇത്‌ എവിടുന്ന് എടുത്തോണ്ട്‌ വരുന്നതാണെന്ന് അള്ളാഹുവിനറിയാം. ചേട്ടനാണേൽ ഇതൊന്നും സ്രദ്ദിക്കാതെ വായിൽ എന്തോ ഇട്ട്‌ ചവച്ചുകൊണ്ട്‌ ജോലി തുടരുകയാണു, ഞങ്ങളുടെ 5 ഗ്ലാസ്സിലേക്കും ഐസ്‌ പീസ്‌ ഇട്ടു , എന്നിട്ട്‌ ഗ്ലാസ്സിന്റെ പകുതിയോളം സർബത്ത്‌ ഒഴിച്ചു ( പഞ്ചസാര ലായനി ) ,
ഇത്രയുമോ ? ഞാൻ മനസിൽ പറഞ്ഞു,
പണ്ടൊക്കെ ഇത്‌ ഗ്ലാസ്സിൽ ഒഴിക്കുന്നത്‌ നൂലിൽ ചവിട്ടി നിന്നുകൊണ്ടാണെന്ന് പറയേണ്ടിവരും ഒരു കടുകുമണിയോളം കൂടിപ്പോയാൽ അത്‌ വിഷം ആയിപ്പോകും എന്ന നിലയിലായിരുന്നു അന്നത്തെ ഒഴിപ്പ്‌, ഇന്നത്‌ ഒരുപാടു മറിയിരിക്കുന്നുന്ന് തോനിപ്പോയി .
അടുത്തതായി അദ്ദേഹം ഒരു നാരങായുടെ മുകൾ ഭാഗം അൽപ്പം മുറിച്ചിട്ട്‌ അതൊരെണ്ണം മുഴുവനായി ഒരു ഗ്ലാസ്സിലേക്ക്‌ പിഴിഞ്ഞൊഴിച്ചു .
പണ്ട്‌ സ്കൂളിൽ പടിക്കുന്ന കാലത്ത്‌ ഒരു നാരങ്ങാ രണ്ടായി മുറിച്ചിട്ട്‌ രണ്ട്‌ ഗ്ലാസ്സിലായി രണ്ട്‌ നാരങ്ങാവെള്ളം ഒഴിക്കുന്നത്‌ സ്തിരം കാഴ്ചയായിരുന്നു, പിഴിഞ്ഞിട്ട്‌ കളയുന്ന നാരങ്ങാ തോട്‌ പെറുക്കി എടുത്ത്‌ പന്തേറു കളിച്ച കാലവും ഓർത്തുപോയി.
പെട്ടന്ന് പാന്റ്സിന്റെ പോക്കറ്റിൽ എന്തോ വിറക്കുന്നപോലെ തോനി, അത്‌ മൊബെയിൽ ആണെന്ന് മനസ്സിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല. എടുത്ത്‌ നോക്കിയപ്പോൾ നെറ്റ്‌ നംബർ ആണു , അത്‌ കട്ട്‌ ചെയ്തിട്ട്‌ സർബത്ത്‌ മേക്കിങ്ങിലേക്ക്‌ സ്രദ്ദിച്ചു , നിന്നെ വിടാൻ ഞാൻ ഉദ്ദേഷിച്ചിട്ടില്ലടാ എന്ന മട്ടിൽ വീണ്ടും ബെൽ വന്നു, ഈ തവണ എടുത്തേക്കാം എന്ന് കരുതി അറ്റന്റ്‌ ചെയ്തു. ഹലോ, നീയും വലിയ ആളായിപ്പോയോടാ നാട്ടിൽ എത്തിയപ്പോഴേക്ക്‌ ഇതായിരുന്നു ആദ്യ സംബോധന . ശബ്ദം കേട്ടപ്പോഴേ ആളെ മനസ്സിലായി ഷമ്നാദാ. അവനോട്‌ എക്സ്ക്യൂസ്‌ പറഞ്ഞിട്ട്‌ കാര്യമില്ലാന്ന് അറിയാവുന്നത്‌ കൊണ്ട്‌ അതിനു മുതിർന്നില്ല ,
അതെ നിനക്കിപ്പോഴാണൊ അത്‌ തോനിയത്‌ ?ഒന്നുമില്ലെങ്കിലും എനിക്ക്‌ നിന്നെക്കാൾ പൊക്കമില്ലേടാ, ഇത്രയും പറഞ്ഞപ്പോഴേക്ക്‌ അവൻ റൂട്ടിൽ വന്നു , പിന്നെ നാട്ടിലെ വിശേഷവും മറ്റ്‌ കാര്യ്ങ്ങളൊക്കെ പറഞ്ഞു കുറച്ചുനേരം സംസാരിച്ചു , അവിടെ നിൾക്കുന്നവർക്ക്‌ ബുദ്ദിമുട്ടാകണ്ടാ എന്ന് കരുതി ഇത്തിരി മാറി നിന്ന സംസാരിച്ചത്‌.
ടാ ഇന്നാ , എന്ന വിളികേട്ടു തിരിഞ്ഞു നോക്കിയപ്പോൾ കുലുക്കി സർബത്തുമായിട്ട്‌ അനീസ്‌ നിൾക്കുന്നു. ഇത്‌ റെഡിയായോ എന്ന് ഫോൺ കട്ട്‌ ചെയ്യാതെ അവനോടു ചോദിച്ചു , ആദ്യം മറുപടി വന്നത്‌ ഒരു ചാൺ അകലെ നിൾക്കുന്ന അനിസിന്റെ അടുത്ത്‌ നിന്നല്ല പതിനായിരക്കണക്കിനു കിലോമീറ്റർ അകലെ നിൾക്കുന്ന ഷമ്നാദിൽ നിന്ന, എന്താണടാ ?
അഹ്ഹ്‌ ഞാൻ കുലുക്കി സബത്ത്‌ കുടിക്കാൻ വന്നതതാണെന്ന് മറുപടി പറഞ്ഞു , അതെന്താ സാദനം ?
ശരിയടാ നീ പിന്നെ വിളിക്ക്‌ എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത്‌. കൈകളിലേക്ക്‌ തന്ന ഗ്ലാസ്സിലേക്ക്‌ നോക്കി .
കാണാൻ നല്ല ചന്തമുണ്ട്‌ മുകളിൽ നാരങ്ങായുടെ തോട്‌ പൊങി കിടക്കുന്നൂണ്ട്‌ , അതിനു ചുറ്റിനും ആയാളി പരന്നുകിടക്കുന്നു , ഇത്‌ രണ്ടിനേയും വേർത്തിരിച്ച്‌ ഒരു പച്ചമുളക്‌ കീറി ഇട്ടിരിക്കുന്നു. സത്യം പറഞ്ഞാൽ കണ്ടപ്പോഴേ മനസ്സ്‌ നിറഞ്ഞു . കുടിച്ച്‌ നോക്കിയപ്പൊൾ എന്താണു ഇതിന്റെ രുചി എന്ന് വെക്തമായി പറയാൻ പറ്റാത്ത അവസ്ത ആയിപ്പോയി മധുരവും എരിവും എല്ലാം കൂടി കലർന്ന ഒരു രുചി , എന്തായാലും ഇഷ്ടപ്പെട്ടു, കുടിച്ച ഗ്ലാസ്സ്‌ കടയിൽ ഏൽപ്പിച്ചിട്ട്‌ ബൈക്കിൽ കയറി തിരിച്ചു പോരുംബ്ബോൾ എപ്പോഴും പറയുന്നപോലെ നിഷാദ്‌ പിറകിലിരുന്ന് പറയുന്നുണ്ടായിരുന്നു,
"ഓരോന്നും കൂടി കുടിക്കേണ്ടതായിരുന്നൂന്ന് "
സ്നേഹത്തോടെ : അനീസ്‌ മുഹമ്മദ്‌

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot