കണക്ക്. (കവിത.)
*****************************************
അറബ് നാട്ടിലെ ഉറവതേടി ഞാൻ
പറന്നു വന്ന് ഇറങ്ങിടും മുൻപേ,
തുറന്നു വെച്ചൊരു ജാരകത്തിലൂടെ,
പറന്നു നീങ്ങുമാ മണലിനു മുകളിൽ,
പടുത്തുയർത്തിയൊരായിരം സൗധങ്ങൾ,
കണ്ടെൻ കൺ കുളിർന്നു.മമ മനസ്സും.!
*****************************************
അറബ് നാട്ടിലെ ഉറവതേടി ഞാൻ
പറന്നു വന്ന് ഇറങ്ങിടും മുൻപേ,
തുറന്നു വെച്ചൊരു ജാരകത്തിലൂടെ,
പറന്നു നീങ്ങുമാ മണലിനു മുകളിൽ,
പടുത്തുയർത്തിയൊരായിരം സൗധങ്ങൾ,
കണ്ടെൻ കൺ കുളിർന്നു.മമ മനസ്സും.!
നിറഞ്ഞൊരാ കാഴ്ച്ചയിൽ മുങ്ങവെ...,
പടുത്തുയർത്തി ഞാനായിരം സൗധങ്ങൾ,
നിറഞ്ഞു നിന്നെൻെറ മനസ്സിലും,മണ്ണിലും.!
പടുത്തുയർത്തി ഞാനായിരം സൗധങ്ങൾ,
നിറഞ്ഞു നിന്നെൻെറ മനസ്സിലും,മണ്ണിലും.!
മഞ്ഞും,വെയിലും,മണൽ കാറ്റിലും പെട്ടാരു
ഇരുപതു സംവത്സരം ഓടി നീങ്ങവെ,
കൂട്ടി ക്കിഴിച്ചു ഞാനെത്ര നാൾ നോക്കിയിട്ടും
ലഭിച്ചില്ല ശരിയായ കണക്കുകൾ ഒന്നുമേ.
ഇരുപതു സംവത്സരം ഓടി നീങ്ങവെ,
കൂട്ടി ക്കിഴിച്ചു ഞാനെത്ര നാൾ നോക്കിയിട്ടും
ലഭിച്ചില്ല ശരിയായ കണക്കുകൾ ഒന്നുമേ.
തകർന്നടിഞ്ഞെൻ സ്വപ്ന സൗധങ്ങളെ
നോക്കീ നെടുവീർപ്പിട്ടിട്ടിരിക്കവെ,
തെറ്റീ ഞാൻ കൂട്ടിയ എല്ലാ കണക്കും
കണ്ണീർ ക്കയത്തിലൊലിച്ചു പോയി. !!
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അസീസ് അറക്കൽ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
നോക്കീ നെടുവീർപ്പിട്ടിട്ടിരിക്കവെ,
തെറ്റീ ഞാൻ കൂട്ടിയ എല്ലാ കണക്കും
കണ്ണീർ ക്കയത്തിലൊലിച്ചു പോയി. !!
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അസീസ് അറക്കൽ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക