നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സപത്നി


സപത്നി
“അന്നു നിലവിളക്കും പേറി സാവിത്രി പടി കയറി വന്നു..അവളുടെ കൈയ്യിലെ കത്തുന്ന നിലവിളിക്കിൽ ജീവിതത്തെ തിരിയിട്ട് നീട്ടിയിരുന്നു.വെന്തുരുകാൻ പോകുന്ന തിരിയും അതിലൂടെ അവൾ നല്കുന്ന പ്രകാശത്തെ പറ്റിയുള്ള മുന്നറിയിപ്പുകളൊന്നും ജാതകചേർച്ചയിൽ ഒൻപത് പൊരുത്തം കണ്ട് പിടിച പണിക്കർ നല്കിയില്ല.പൊർനമി പെയ്തിറങ്ങിയ നിലാവു പടർന്ന രാത്രികൾ പ്രണയത്തിന്റെയും കാമത്തിന്റെയും അഗ്നികൾ അവളിലെ കന്യകത്വത്തെ മായ്ച് കളഞ്ഞു.നാണത്തിന്റെ പുതപ്പിനുള്ളിൽ അവൾ അവ്ന്റെ കരുത്തരോമം പടർന്ന മാറിൽ പറ്റി ചേർന്നുറങ്ങി. നീണ്ട സുഖമുള്ള നിദ്രയിൽ നിന്ന് അവൾ ഒരാൽസ്യത്തോടെ ഉണർന്നു.ഉറക്കത്തിൽ തന്നെ അവന്റെ പത്ത് മക്കൾക്ക് ജന്മമേകി അവൾ പേറ്റ് നോവിന്റെ സുഖം അറിഞ്ഞിരുന്നു..പക്ഷെ പൊർണമി പെയ്തിറങ്ങിയ ആ രാത്രിയിൽ തന്റെ വെടിചഗർഭപാത്രത്തെയോർത്ത് അവൾ വിതുംബി കരഞ്ഞു.താൻ കണ്ട നനുത്തസ്വപനത്തിൽ ചിരി പടർത്തി നിന്ന കുഞ്ഞുങ്ങൾക്ക് അവന്റെ മുഖമായിരുന്നു..ആ മുഖം തേടി അവൾ അലഞ്ഞു.പ്രണയത്തിന്റെ മുഖം മൂടികൾ പതിയെ കൊഴിഞ്ഞു വീണൂ.”നീ മച്ചി യാണ്‌“.അവന്റെ കണ്ണുകളീൽ കാമത്തിന്റെ ചുവപ്പല്ല.അതിൽ അവളോടുള്ള മറ നീക്കിയ വെറുപ്പിന്റെ തീജ്വാലകൾ മാത്രം.ഒരു മൂഹൂർത്തം വീണ്ടും വന്നു.കൈയിൽ വീളക്കേന്തിയ വാസന്തി തന്റെ പ്രിയന്റെ കൈയും പിടിച്ച് പടി കടന്നു വരുന്നത്,ഇരുണ്ട ഇടനാഴിയിലെ ജനല്പാളികളിലൂടെ ഉടഞ്ഞ ഹ്രിദയവും പേറി അവൾ നോക്കി നിന്നു.അവരുടെ ജീവിതത്തിനു വെളിചമായി അവൾ ഇരുട്ടിലേക്കിറങ്ങി നിന്നു.പൌർണമി പിന്നെയും വന്നു.ഒരു ചുമരിന്റെ മറവിൽ കരഞ്ഞു കലങ്ങി നീരുപടർന്ന മുഖവുമായി സാവിത്രി ഉറങ്ങാതെ കിടക്കുംബ്ബോൾ അവ്ന്റെ ശരീരവും മനസും ഒരുപോലെ സ്വന്തമാക്കിയ വിജയഭാവത്തിൽ വാസന്തി ഉന്മേഷവതിയായി മയങ്ങി.നിലാവ് എല്ലാത്തിനും സാക്ഷിയായി.സ്വപ്നത്തിൽ അവൾ തേടിയ ഒരു കുഞ്ഞു മുഖം പതിയെ അവളെ നോക്കി പുഞ്ചിരിച്ചു.പേറ്റു നോവറയാതെ അറിഞ്ഞ് അവൾ അമ്മയായി.മൂന്ന് പിഞ്ചോമനകൾ അവൾക്ക് ചുറ്റും ഓടികളിചു.“അമ്മയാണ്‌ പോലും !!അവളല്ല ഞാനാ നിന്നെയൊക്കെ പെറ്റത്”..അടുക്കള്യിലെ കരിപിടിച ചുവരുകളിൽ പ്രതിധ്വനിക്കുന്ന വാസന്തിയുടെ ശബ്ദ്ം.കൂരംബുകൾ പോലെ സാവിത്രിയുടെ ഹ്രിദയം തുളചു കീറി.വെറുമൊരു അടുക്കളകാരിയായത്,പഴികൾ കേട്ടത്,പശി സഹിചത്,കണ്ണിരിന്റെ ഉപ്പുരസം ആവ്വോളം രുചിചത്,അകലെനിന്നെങ്കിലും അവനെ ഒന്നു കാണാനായിരുന്നു..അവന്റെ കുഞ്ഞിനെ ഓമനിക്കാനായിരുന്നു..സപത്നിയായി സർവവും സഹിചത് അവനു വേണ്ടി മാത്രം..“
ഇങ്ങനെ എന്റെ ഭാവനകൾ ഉണർന്നു...
സർക്കാർ ജീവനക്കാർ നല്ല സാഹിത്യകാരന്മാരാകണം എന്ന് പണ്ട് സർവീസിൽ കേറിയപ്പൊ ഗുരു തുല്യനായി ആദ്യം കണ്ട മുരളി സാറിന്റെ വാക്കുകൾ എന്നും ഓർക്കാറുണ്ട്.അന്നു മുതൽ എന്റെ മുന്നിൽ ചുവപ്പുനാടയിൽ കുരുങ്ങി എത്തുന്ന ജീവിതങ്ങളെ ഭാവനയിലൂടെ കാണാറുണ്ട്. ആ ഭാവനകളിൽ ഞാൻ ആ ജീവിത കഥാപാത്രങ്ങളോ അല്ലെങ്കിൽ ജീവിതങ്ങൾ നിശബ്ദം സസൂഷ്മവീക്ഷിക്കുന്ന ഒരു കാഴ്ചകാരിയോ ആകാറുണ്ട്.അപ്പോൾ മാത്രമേ എനിക്കവരെ ഉൾക്കൊള്ളൻ കഴിയു.
വിധവപെൻഷനുവേണ്ടി കൈയിൽ കിട്ടിയ രണ്ടപേക്ഷയും എടുത്ത് ഞാൻ നിസംഗഭാവത്തിൽ ചിന്താധീനയായിരുന്നു .സാവിത്രിയെ പറ്റിയും വാസന്തിയെ പറ്റിയും ലീല ചേചിയും രാധ മെംബറും പറഞ്ഞ് തന്ന കഥകളിലൂടെ രണ്ട് പേരുടേയും ജീവിതകഥ ഏറെകുറേ ഞാൻ ഭാവനയിൽ കണ്ടു.
“ഒരു ഭാര്യക്കെ വിധവ പെൻഷന്‌ അർഹതയുള്ളു”. സെക്രട്ടറി തറപ്പിചു പറഞ്ഞു.
“പക്ഷെ രണ്ട് പേർക്കും മര്യെജ് സർട്ടിഫിക്കറ്റ് ഇല്ല..ആദ്യഭാര്യ സാവിത്രിയാണ്‌” ഞാൻ പിന്നെയും സംശയാലുവായി..
സെക്രട്ടറിയും ആകെ ആശയകുഴപ്പത്തിലായി..
“അവരെ രണ്ട് പേരെയും വിളിച് സംസാരിക്ക്..”
ഞാൻ ഭാവനയിൽ കണ്ട രണ്ട് സ്ത്രി രൂപങ്ങൾ തന്നെയായിരുന്നു അവർ.സാവിത്രിക്ക് സധ്വികഭാവമാണെങ്കിൽ വാസന്തിക്ക് അല്പം രൌദ്രഭാവമാണ്‌.താങ്ങും തൂങ്ങുമായി മക്കളുടെ അകംബടിയോടെയാണ്‌ വാസന്തി വന്നത്.പഴയ സിനിമാ കഥയാണ്‌ ഓർമ്മവരുന്നത്..പക്ഷെ മാനസികമായി ഒരു സഹതാപം സാവിത്രിയോട് തോന്നി.
“നിങ്ങളിൽ ഒരാൾക്ക് വിധവപെൻഷന്‌ അർഹതയുണ്ട്.ആദ്യഭാര്യ സാവിത്രി ആണെങ്കിലും.രേഷൻ കാർഡിലും മറ്റ് രേഖകളിലും വാസന്തിയുടെ പേരാണ്‌ ഭാര്യയുടെ സ്ത്ഥാനത്ത്.പക്ഷെ ചന്ദ്രന്റെ മരണപത്രത്തിൽ സാവിത്രിയുടെ വീട്ട് അഡ്രസ്സാണല്ലോ?‘
”ചന്ദ്രെട്ടൻ വയ്യാണ്ടായപ്പൊ എന്റൊപ്പം ആയിർന്നു“ സാവിത്രിയുടെ ഇടറിയ ശബ്ധം
”ഓൾ ഞങ്ങളിൽ നിന്ന് അകറ്റിയതല്ലെ..ന്റെ ഏട്ടനെ“..വാസന്തി കടുപ്പിച സ്വരത്തോടെ സാവിത്രിയെ തുറിച് നോക്കി..അകംബടിയായി നിന്ന മകൻ അമ്മയോട് ’അടങ്ങാൻ‘ ആംഗ്യം കാട്ടി..
ഇത് ഒരു നിലക്ക് പോകില്ല..ഞാൻ മനസ്സിലുറപ്പിച്ചു..
വിധി പ്രഖ്യാപിച് പെൻഷൻ നല്കാൻ തീരുമാനിചാൽ അത് വാസന്തിക്കേ കിട്ടു.പക്ഷെ അർഹിക്കുന്നവൾ സപത്നിയായി സഹനം പേറി ജീവിച സാവിത്രി തന്നെയാണ്‌..ഞാൻ ആകെ കുഴഞ്ഞു.
അപ്പൊഴാണ്‌ ദൈവം അയച മാലാഖമാരെ പോലെ രണ്ട് തട്ടമിട്ട ഉമ്മമാർ രംഗപ്രവേശം ച്യ്തത്..
“ഈങ്ങളാണാ പെൻസൻ തരണെ” അതിൽ ഒരാളുടെ ചോദ്യം .ഇവിടെ ആകെ നട്ടപ്രാന്ത് പിടിച് ഇരിക്കുവാ.പക്ഷെ ആ ചൊദ്യം കേട്ട് ഞാൻ ചിരിച് പോയി.
‘ഞാനല്ല ഗവണ്മെന്റാണ്‌ തരുന്നെ..അപേക്ഷ കൊട്ക്കണം“
”ഞമ്മൾടെ പൊയ്യപ്ല ഒന്നാ..ഓര്‌ ന്നെ ആദ്യം നിക്കാഹ് ച്യ്ത്..പിന്നെ രണ്ടാമത് ഇബളെയും നിക്കാഹ് ച്യ്തിക്ക്‌ണ്‌..ഞമ്മല്ക്ക് രണ്ടോല്ക്കും അപേചിക്കാമോ!“
ഞാൻ വീണ്ടും ബ്ലിങ്കസ്സി..!!!
”ശ്ശെ“ എനിക്ക് ആകെ ചൂട് പിടിച്ചു.ഈ ആണുങ്ങൾക്കൊന്നും വേരെ പണീയില്ലെ..ഒന്നും രണ്ടും കെട്ടീട്ട് അവരങ്ങു മേലേക്ക് പോകും പിന്നെ വിധവ പെൻഷനു വേണ്ടി ഇവ്ടെ നടക്കുന്ന തമ്മി തല്ല് അവരറിയുന്നുണ്ടോ??
”നിങ്ങളിൽ ഒരാല്ക്ക് കിട്ടും !! നിങ്ങൾക്ക് തീരുമാനിക്കാം അതാരാകണമെന്ന്“
അവർ രണ്ട് പേരും മുഖത്തോട് മുഖം നോക്കി മെല്ലെ ഒന്ന് ചിരിച്ചു..
”ഓല്ക്ക് കൊട്ത്താ മതി..“ഒരുമ്മ മറ്റെ ഉമ്മയെ ചൂണ്ടി പറഞ്ഞു.
”ഞമ്മളാ..ബ്ബേണ്ട ..അത് ഇതാത്തക്ക് കൊട്ത്താ മതി..മ്മളെ കുടുംബ്വും കുട്ട്യൊലയും ഒക്കെ നോക്കി ബല്ലാണ്ട് സഹിച്ചിക്ക്ണ്‌..ഇത്താതക്ക് കൊട്ത്തോളിൻ സാറെ“
അവർ പരസ്പരം വച്ച് മാറി..അവരുടെ ത്യാഗമനോഭാവം കണ്ട് എനിക്ക് അവരോട് വല്ലാത്ത ബഹുമാനം തോന്നി..
അപേക്ഷഫോം വാങ്ങി അവർ പോയപ്പോൾ ഞാൻ വാസന്തിയെയും അവരുടെ മകനെയും നോക്കി..
“ത്യാഗമനോഭാവം എന്നത് എല്ലാരിലും ഉണ്ടാകില്ല..മനസ്സിൽ നന്മ ഉള്ളവർക്കെ അതിനു കഴിയു...”
ഞാൻ സാവിത്രിയെ ദയനീയമായി നോക്കി..“സോറി അമ്മെ..” എന്റെ വാക്കുകളിൽ അവർക്ക് കാര്യം മനസ്സിലായി
സാവിത്രി പതുക്കെ പുഞ്ചിരി തൂകി എണിറ്റു..‘സരല്യ മോളെ..ന്റെ അപേക്ഷ നിരസിചോളൂ“
ഞാൻ പേന എടുത്തു..സാവിത്രിയുടെ അപേക്ഷക്കു നേരെ നിരസിചു എന്ന് എഴുതാൻ തുടങ്ങവെ...
”മാഡം..പെൻഷൻ വല്യമ്മക്ക് കൊട്ത്തോളൂ...അമ്മ സമ്മതപത്രം നല്കും...“
പെട്ടെന്നുള്ള അന്തരീക്ഷമാറ്റം എന്നെ അല്ഭുദപ്പെടുത്തി..
അമ്മയെക്കാൾ ഒരുപക്ഷെ സാവിത്രി അയാൾക്ക് നല്കിയ സ്നേഹത്തിന്റെ തിരിചറിവുകളാണ്‌ ആ വാക്കുകൾ..
തെല്ല് ഈർഷ്യയോടെ എങ്കിലും വാസന്തി മൌനം പാലിച്ചു..
നന്മ നിറഞ്ഞ നിമിഷത്തിന്‌ അവസരമൊരുക്കിയ തട്ടമിട്ട ഉമ്മ മാലാഖമാർക്ക് ഞാൻ മനസ്സിൽ ഒരു കോടി നന്ദി പറഞ്ഞു..ഒരു വലിയ കുഴഞ്ഞ പ്രശനവും അതോടെ പരിഹരിക്കപ്പെട്ടു..

By
Parvathy Shankar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot