നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാൻ മരിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസായി..


ഞാൻ മരിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസായി..
ഞാൻ ആരാന്നല്ലേ..
ഷാരോൺ.. ഒരു പെണ്ണായിരുന്നു..!!
അതെന്താ അങ്ങനെ എന്നല്ലേ..
ഇപ്പൊ ഞാൻ പറയാൻ പോകുന്ന കാര്യത്തിന് ഈ ഒരു ടാഗ് ലൈൻ മാത്രം മതി...!
ഇരുപത്തിയൊന്ന് വയസ്സായിരുന്നു എനിക്ക്.. പലപ്പോഴും മരിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും വേണ്ടായെന്ന വീണ്ട് വിചാരത്തിൽ ഇത്രത്തോളം നീണ്ടുപോയൊരു ആയുസ്സ്..!! പക്ഷേ മൂന്ന് ദിവസം മുൻപ് ഞാനതങ്ങുറപ്പിച്ചു.. അല്ലെങ്കിലും വിഷാദത്തിന് മുകളിൽ ചിരികൊണ്ട് കെട്ടുന്നതൊക്കെ തകരാനുള്ളതാണ്..! വീഴുമൊരിക്കൽ.. "താങ്ങാൻ ആളുണ്ടേൽ അത് അതിജീവിക്കും".. ഇല്ലാത്തവർ എന്നെപോലെ...
ഹാ, അങ്ങനെ മരിച്ചു മൂന്നാം ദിവസ്സം ഞാൻ എല്ലാരേം ഒന്നുകൂടെ കാണണമെന്ന ആഗ്രഹത്തോടെ പോയി..
ആദ്യം പോയത് എന്റെ ഹോസ്റ്റൽ റൂമിലേക്കാണ്.. ഇണങ്ങിയും പിണങ്ങിയും തല്ലുകൂടി ഞങ്ങൾ താമസിച്ച ഹോസ്റ്റൽ റൂം.. ചടങ്ങുകൾക്ക് അവരൊക്കെ വന്നിരുന്നു... അമ്മയെ ശാന്തി അശ്വസിപ്പിക്കുന്ന കണ്ടപ്പോൾ ഞാൻ സന്തോഷിച്ചിരുന്നു.. ഇപ്പോ അവരുടെ സംസാരം ഞാൻ തന്നെ.. പക്ഷേ അത് ആ മുറി തന്നെ മരിക്കാൻ തിരഞ്ഞെടുത്ത എന്റെ തീരുമാനത്തെ കുറിച്ചായിരുന്നു..!! ജീവിച്ചിരുന്നപ്പോഴും ശല്യമായിരുന്നു അത്രേ., ഇനിയിപ്പോ മരണം നടന്ന മുറിയിൽ എങ്ങനെ താമസിക്കുമെന്നു.. ശരിയാ.. അവരെ കുറ്റം പറയാൻ പറ്റിലാലോ..!! എനിക്ക് പീരീഡ് ആയിട്ട് മൂന്ന് മാസം ആയിരുന്നു എന്നൊരുത്തി.. എന്നാൽ പിന്നെ എന്തേലും അബദ്ധം പറ്റിയതായിരിക്കും എന്ന് മറുപടിയും.. അങ്ങനെ ആണേൽ പോസ്റ്മാർട്ടത്തിൽ അറിയില്ലേ എന്ന മറു ചോദ്യം.. അപ്പന്റെ കൈയിലെ കാശ് മായിച്ചു കളഞ്ഞ എന്റെ ഗർഭകഥയുടെ ബാക്കി കേൾക്കാതെ പുറത്തേക്ക് ചാടി..
മരിച്ചു കഴിഞ്ഞാൽ നമ്മുക്ക് വികാരങ്ങൾ ഇല്ല കേട്ടോ.. അതുകൊണ്ട് ഈ പറഞ്ഞതൊക്കെ കേട്ടിട്ട് വെറുതെ പുറത്തേക്ക് പോരുന്നു..!!
കോളേജിലെ പയ്യന്മാരെ ഒന്ന് പോയി കണ്ടേക്കാമെന്ന് വെച്ചു.. അവന്മാർ നല്ല സപ്പോർട്ട് ആയിരുന്നു.. അവിടെ ചെന്നപ്പോ വെള്ളമടി നടക്കുവാണ്.. വെറുതെ അവരുടെ നടുക്കിരുന്നു..!! ഞാനൊരു നല്ല ചരക്കായിരുന്നു അത്രേ... കൊടുക്കുമായിരുന്നു എന്ന്.. അതിലൊരുത്തൻ എന്നെ കിസ്സ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോ, കൂടെ ഉള്ളവൻ ഓ പിന്നെ അവൾ എന്റെ കൂടെ കിടന്നിട്ടുണ്ട് എന്നായി.. എങ്കിൽ പിന്നെ അതൊക്കെ തന്നെയാവും മരണ കാരണമെന്നായി.. അധികം അവിടെ ഇരുന്നില്ല.. എന്തിനാ വെറുതെ..!!
അധികനാൾ ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നത് കൊണ്ട്, ഞാൻ ജീവിതത്തിലേക്ക് കൂടാതെയിരുന്ന ഒരു ഇഷ്ടമുണ്ടായിരുന്നു.. അവനെന്റെ ചടങ്ങുകൾക്കൊന്നും വന്നിരുന്നില്ല.. അവനെ ഒന്ന് പോയി കാണണമെന്ന് തീരുമാനിച്ചവന്റെ വീട്ടിൽ പോയി.. അവിടെ അവൻ വീഡിയോ ചാറ്റിലാണ്.. ഏതോ ഒരു പെൺകുട്ടി. ഞാൻ മരിച്ചതിന്റെ സെന്റിമെന്റസ് പറഞ്ഞു അവളെ അവന്റെ വരുതിയിലാക്കുകയാണ് അവൻ..! ഹാ, അവന്റെ ജീവിതമല്ലേ.. കൂട്ട് വേണമല്ലോ...
വീട്ടിലൊന്നു പോയി നോക്കി.. അപ്പൻ കള്ളു സൽക്കാരമാണ്.. മകളുടെ മരിപ്പു ചടങ്ങിൽ വന്നു സഹകരിച്ച എല്ലാർക്കും.. ആരൊക്കെയോ ഉണ്ട്.. അപ്പനതൊരു ബിസിനസ് രാഷ്ട്രീയ നേട്ടമാക്കി..!! അമ്മ അടുക്കളയിലാണ്.. എന്റെ ഫോട്ടോ നോക്കുന്നുണ്ട്.. അഥിതികൾക്കുള്ള ഭക്ഷണമുണ്ടാക്കുന്നു.. ഇടയ്ക്കിടയ്ക്ക് ഫോട്ടോ നോക്കി കരയും.. പിന്നെ സാധാരണമായി ഭക്ഷണം ഉണ്ടാകും..
അടുത്ത ലക്ഷ്യം ഇടവക പള്ളിയാണ്.. മാമോദീസ്സാ മുതൽ എന്റെ ചാവടക്ക് വരെ നടന്ന സ്ഥലം.. അതിന്റെ ഒരു മൂലക്ക് കൊറച്ചു പ്രായമായ അമ്മമാര് ഇരുന്നു വർത്തമാനം പറയുന്നുണ്ട്.. മാതൃവേദിയാണ്... അവിടേം ഞാനാണ് സംസാരവിഷയം.. എന്റെ വസ്ത്ര ധാരണമൊക്കെ കണ്ടാലേ അറിയാമായിരുന്നു എന്ന്, ഞാൻ ആത്മഹത്യ ചെയ്യുമെന്ന്... പള്ളിയിൽ വരാറില്ല കുടുംബയോഗങ്ങൾക്കും വരാറില്ല അപ്പോഴേ തോന്നിയെന്ന് ഞാൻ ആത്മഹത്യ ചെയ്യുമെന്ന്.. ആഹാ.. നന്നായി.. നല്ല രസം കേൾക്കാൻ..!!
ഇനി അപ്പുറത്തും പിതൃവേദിയുണ്ട്.. അപ്പാപ്പന്മാരുടെ..!! അങ്ങോട്ട് പോകാൻ ഒന്നു മടിച്ചു..പിന്നേം പോയി.. അവിടേം ഞാൻ തന്നെ.. എന്റെ അമ്മയുടെ നടപ്പുദോഷം കൊണ്ടാണത്രേ ഞാൻ മരിച്ചത്.. എത്രയോ തലമുറകൾക്കു പിന്നിലുള്ള ആരോ ഇതുപോലെ മരിച്ചിട്ടുണ്ടത്രേ.. കുടുംബ പരമായി ഞങ്ങൾ അങ്ങനെയാണെന്നു..
മടുപ്പായി.. ഇനിയാരം കാണണമെന്നില്ല.. എന്റെ കല്ലറയുടെ മുകളിൽ ചെന്നിരുന്നു..!! ഒന്ന് ഫേസ്ബുക്ക്‌ നോക്കിയാൽ കൊള്ളാമെന്നുണ്ട്.. പക്ഷേ കാണാതെ തന്നെയെനിക്ക് കാണാം.. എല്ലാവരും എന്റെ ഫോട്ടോയ്ക്ക് താഴെ ശോകപ്രകടനങ്ങൾ കാണിക്കുന്നുണ്ടാവും.. അവിടെയും ആരൊക്കെയോ എന്റെ മരണ കാരണമായ വീഡിയോ ഇറങ്ങിയതിനെ കുറിച്ചും, ഉണ്ടെകിലും തരണമെന്നുമൊക്കെ പറയുണ്ടാവും..മാംസ ദാഹികൾ..!!
ഞാൻ എന്തിനാ മരിച്ചത് എന്നാണോ.. !! ഈ മുകളിൽ പറഞ്ഞതൊന്നും അല്ലാതെ, ആരോടും വാക്കുകളിൽ പറയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.. ഖനീഭവിച്ച ഏതൊയൊരു ദുഃഖത്തിന് അടിമയായിരുന്നു ഞാൻ..!! അല്ലാതെ.... പെണ്ണാണ് വിഷയമെങ്കിൽ ഭാവന വളരുന്നതിനും ചിറകടിക്കുന്നതിനുമൊന്നും പ്രയാസമിലല്ലോ..!!
മരിക്കാനും അവകാശമില്ലാത്തവർ..

2 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot