എന്റെ സ്വപ്നം:
അനുഭവങ്ങളുടെ അനുഭൂതികളില്‍
ഉത്തരം തേടുന്ന പകല്‍ കിനാവുകള്‍
യാഥാര്‍ത്ഥ്യമായെന്‍റെ മുന്നിലെത്തി
എന്നെ ഉറക്കിയതെന്‍റെ സ്വപ്നം .
ഉത്തരം തേടുന്ന പകല്‍ കിനാവുകള്‍
യാഥാര്‍ത്ഥ്യമായെന്‍റെ മുന്നിലെത്തി
എന്നെ ഉറക്കിയതെന്‍റെ സ്വപ്നം .
എരിപിരികൊള്ളുന്ന സൂര്യന്‍റെ ചൂടില്‍
വിയര്‍ത്തൊലിക്കുന്നെന്‍ ചിന്താ ധാരകള്‍
പൂര്‍ണ ചന്ദ്രന്‍റെ നിലാവിന്‍റെ കുളിരില്‍
എന്നെ ഉറക്കിയതെന്‍റെ സ്വപ്നം.
വിയര്‍ത്തൊലിക്കുന്നെന്‍ ചിന്താ ധാരകള്‍
പൂര്‍ണ ചന്ദ്രന്‍റെ നിലാവിന്‍റെ കുളിരില്‍
എന്നെ ഉറക്കിയതെന്‍റെ സ്വപ്നം.
പൊട്ടിത്തെറിച്ച എന്‍ പിന്നിട്ട യൗവ്വന-
ജീവിത യാത്രയില്‍ എന്നെ ഉരുക്കിയ
തീച്ചൂള കൊണ്ടെന്‍റെ ഹൃദയം മുറിഞ്ഞപ്പോള്‍
എന്നെ ഉറക്കിയതെന്‍റെ സ്വപ്നം .
ജീവിത യാത്രയില്‍ എന്നെ ഉരുക്കിയ
തീച്ചൂള കൊണ്ടെന്‍റെ ഹൃദയം മുറിഞ്ഞപ്പോള്‍
എന്നെ ഉറക്കിയതെന്‍റെ സ്വപ്നം .
നഷ്ട സ്വപ്നങ്ങള്‍ കൂംപാരമായതും
നഷ്ട സ്വപ്നങ്ങളില്‍ കാലിടറിയതും
നഷ്ടമാണെന്നറിയിച്ചിട്ടെന്നെ
തഴുകിയുറക്കിയതെന്‍റെ സ്വപ്നം.
നഷ്ട സ്വപ്നങ്ങളില്‍ കാലിടറിയതും
നഷ്ടമാണെന്നറിയിച്ചിട്ടെന്നെ
തഴുകിയുറക്കിയതെന്‍റെ സ്വപ്നം.
മനസിന്‍റെ മാന്ത്രിക പുഷ്പവാടിയില്‍
പ്രണയ വികാരം പൂത്തുലഞ്ഞപ്പോള്‍
പ്രണയം മരീചികയായീടുമെന്ന്
എന്നെ അറിയിച്ചതെന്‍റെ സ്വപ്നം.
പ്രണയ വികാരം പൂത്തുലഞ്ഞപ്പോള്‍
പ്രണയം മരീചികയായീടുമെന്ന്
എന്നെ അറിയിച്ചതെന്‍റെ സ്വപ്നം.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക