Slider

കാലം

0

കാലം
---------
മരം മാംസം ഭക്ഷിക്കുന്ന കാലം -
അരുകിലുണ്ടിപ്പോഴും.
പശു മരം കയറുന്ന കാലം -
നാം കണ്ടുകൊണ്ടിരിക്കുന്നു.
മരമായിവിടെ കാമപേക്കൂത്താടുന്നു
നമുക്കു മുന്നിൽ നരാധമന്മാർ.
ഇതളറ്റ് പിഞ്ചി പറിഞ്ഞു,
ഇരയായി മറയുന്നു കുരുന്നുകൾ.
ഈ കാഴ്ചയെ ഇന്നിന്റെ ശാപമായി ഞാൻ കാണുന്നു.
അതുപോലെ മോഹങ്ങൾ, പ്രതീക്ഷകളായി കാണിച്ചു -
രക്തം കുടിക്കുന്ന മനസുകൾ നമുക്കിന്നു സ്വന്തം.
ഞാനതിനെ പശു മരം കയറുന്നതിനോട് ഉപമിക്കുന്നു.
ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളിൽ ഒതുങ്ങിപ്പോകുന്നു ജീവിതം.
അനിലൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo