Slider

സ്നേഹ പർവ്വം

0

സ്നേഹ പർവ്വം
(ഒരു പഴയ കവിത )
ഈ ധനുമാസ ചന്ദ്രികയൊഴുകുന്ന രാവി
ന്നുപചാരമേകുവാനൊരുമിച്ചിരിക്ക നാം
മധുരമാം സ്നേഹത്തെ മതിയെന്ന മതി -
ലാലടക്കാവതല്ലതൊഴുകണം നിർബാധം. മാനത്തിന്നതിരോളം വളരുമതിൻ ചില്ലക്കു
ളിരിൽ തണുതേടും സ്നേഹവിരഹങ്ങൾ?
എത്രനാൾ തോരാതെ പെയ്തു നിറഞ്ഞു
നിൻ പിൻവഴികളിൽ തോരാമൗനങ്ങളിൽ.
നാമുരുവിട്ട വാക്കിൻമുറുക്കങ്ങളന്യോന്യ
മീറനിറ്റിച്ചഴിച്ചെടുത്തു പൊൻകഥകളാൽ.
നീയുറങ്ങാത്ത കദനപർവ്വങ്ങളിലാകവെ
ഉണർവ്വു തേടി ഞാൻ തപസ്സിരുന്നില്ലേ?
ആരുമില്ലെനിക്കിതേകുവാൻ മൽസഖേ
കത്തിനിൽക്കുമെന്നോർമ്മയെ മുത്തുക.
ഇനി വരും ധനുമാസരാവുകളിത്രമേൽ
ആർദ്രമാകുമോ, കാത്തു നിൽക്കൂ സഖേ.
ഇനി വരും പൂങ്കാറ്റുമിത്രമേൽ മധുരമാം
പ്രണയഗാനങ്ങളിൽ പൂത്തുലഞ്ഞീടുമോ?
ഈ ശുഭരാവിന്റെ നേർമ്മ പകുക്കുവാൻ,
ചുരന്നുല്ലസിക്കുമീ പ്രേമം നുകരുവാൻ
ഇപ്പടിവാതിലിലെൻ മെയ് ചാരിനിൽക്കുക
മൊഴിയുക പൂവുകൾ പോലുള്ള വാക്കുകൾ.

By
Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo