Slider

ഒളിച്ചോട്ടം

3

ഒരു സുഹൃത്തിന്റെ മകനോടൊപ്പമാണ് അദ്ദേഹത്തെ കണ്ടത് , ആകെ തകർന്ന പോലെ തല കുമ്പിട്ടിരിക്കുന്ന ദയനീയമായ കാഴ്ച .
ഒരേ ഒരു മകൾ ഇന്ന് ഒളിച്ചോടിയിരിക്കുന്നു.
പരാതി പറയാൻ പോലും അശക്തനാണയാൾ സർവ്വവിധ സുഖ സൗകര്യങ്ങളോടും കൂടി 21 വർഷം വളർത്തിയവൾ അവൾക്കിഷ്ടപ്പെട്ട അന്യമതസ്ഥനോടൊപ്പം പോയിരിക്കുന്നു.
ജീവിതത്തിലെ സിംഹഭാഗവും അയാൾ ജീവിച്ചത് അവൾക്കു വേണ്ടി ആയിരുന്നു. അയാൾ കണ്ട സ്വപ്നങ്ങൾക്ക് നിറം കെട്ടിരിക്കുന്നു. താൻ മകളുടെ കൈ പിടിച്ച് കതിർ മണ്ഡപത്തിന് വലം വയ്ക്കുന്നത് അയാൾ പലപ്പോഴും സ്വപ്നം കാണാറുണ്ടായിരുന്നു. പുതുവസ്ത്രമണിഞ്ഞ് കാരണവൻമാരുടെ അനുഗ്രഹം തേടുന്ന തന്റെ പൊന്നോമനയെ , അവളെ യാത്രയാക്കുന്ന നിമിഷത്തെ, എല്ലാം അയാളുടെ മനസ്സിലൂടെ പല പ്രാവശ്യം കടന്ന് പോയിട്ടുണ്ടാവണം . അവൾ എന്തിനിത് ചെയ്തു . അയാൾക്ക് ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല . താനും കുടുംബവും എത്രമാത്രം സ്നേഹിച്ചിരുന്നതാണവളെ . അവളുടെ വളർച്ചയു ടെ ഓരോ ഘട്ടത്തിലും എന്തുമാത്രം കരുതലുണ്ടായിരുന്നു അയാൾക്ക് .
ഞങ്ങൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രായപൂർത്തിയായ കുട്ടിയായിരുന്നു.
എന്റെ മോൾ അവൾക്കൊന്നും അറിയില്ല .
അവളെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നിനും കഴിയില്ല . ഇടയ്ക്കിടയ്ക്ക് അയാൾ ഇത് പറയുന്നുണ്ട് . മാതാപിതാക്കളുടെ സ്നേഹം മനസ്സിലാക്കാതെ സ്വതന്ത്ര ചിന്താഗതിയോടെ എടുത്തു ചാടി ഇഷ്ടപ്പെട്ടവനോടൊപ്പം പോകുമ്പോൾ ഈ കുട്ടികൾക്ക് എന്താകും മനസ്സിലുണ്ടാവുക ..
വേദനയോടെ

By
Gopal A
3
( Hide )

  1. Aankuttikalude parents enthavum parayuka.. Athine kurich chinthikkunnavar kuravaan. Ee karyathil penkuttikal mathramallallo ulpettirikkunnath...

    ReplyDelete
  2. മക്കൾ ആണായാലും പെണ്ണായാലും മാതാപിതാക്കൾക്ക് ഒന്നു പോലാണ് ' കഥ ഒരു വശത്തു നിന്ന് പറഞ്ഞു എന്നേ ഉള്ളൂ.
    വൈകിയതിന് ക്ഷമിക്കണം

    ReplyDelete
  3. മക്കൾ ആണായാലും പെണ്ണായാലും മാതാപിതാക്കൾക്ക് ഒന്നു പോലാണ് ' കഥ ഒരു വശത്തു നിന്ന് പറഞ്ഞു എന്നേ ഉള്ളൂ.
    വൈകിയതിന് ക്ഷമിക്കണം

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo