Slider

നെഞ്ചോട് ചേർത്ത ചങ്ങാതിമാർ

0

എല്ലവർക്കും പുതുവത്സരാആശംസകൾ
ഇരുട്ടിലും കൂടെയുള്ളവർ ആണ് ചങ്ങാതിമാർ..
അവർ സമയവും ദൂരവും... അകലവും നോക്കാറില്ല... കഴിഞ്ഞ വർഷം.... എനിക്ക് പ്രതീക്ഷകളുടെയാണ്.... ജീവിതത്തിന്റെ കാത്തിരിപ്പിന്റെ പ്രാർത്ഥനയുടെ.... ജീവിതം എങ്ങുമെത്താതെ അവസ്ഥയിലും ഒരു പിടി നല്ല പ്രതീക്ഷകൾ ആയിരുന്നു എനിക്ക് സ്വന്തം... ഞാൻ എന്റേതെന്നു കരുതിയത് എന്റേതല്ല എന്നും... എന്റേതല്ല എന്ന് കരുതിയത് എന്റെ സ്വന്തം എന്നു മനസ്സിലാക്കിയ വർഷം....
ആദ്യ കാലങ്ങളിൽ കൈയ് പിടിച്ച മിത്രങ്ങൾ ഇപ്പോൾ കൂടെയില്ല... അകലെയാണെങ്കിലും അവരെ ഞാൻ നെഞ്ചോട് ചേർക്കുന്നു..
സോഷ്യൽമീഡിയ ബന്ധങ്ങൾ വളരുന്ന ഈ കാലത്തു ആർക്കും ആരെയും സഹായിക്കാൻ സാധിക്കില്ല എന്നുപറയുന്നു... അവർ പോസ്റ്റുകളിൽ കരയുന്നവർ ആണ്....... പിന്നിൽ നിന്നും കുത്തുന്നവർ ആണ്... സ്വന്തം കാര്യം നോക്കിനടക്കുന്നവർ ആണ്... ചതിയുടെ ലോകമാണ്.. ലൈക് cmnt... ഇതു മാത്രം നോക്കുന്നവർ ആണ്.....
പക്ഷേ അതിനപ്പുറം ഒരു ലോകമുണ്ട്... ആയിരം തിരക്കുകൾക്കിടയിൽ അകലെയുള്ള ചങ്ങാതിക്ക്... ഒരിക്കൽ പോലും കണ്ടിട്ടില്ല എങ്കിലും... അവന്റെ പോസ്റ്റുകൾക് ലൈക് ഇടുന്നവർ..... അവനൊരു ആപത് വന്നപ്പോൾ അകലെയെങ്കിലും നെഞ്ചിൽ മുറിവുമായി ഓടിനടന്നവർ.. കുട്ടുകാരന്റെ അമ്മക്ക് അസുഖം കുടുതൽ ആണ് അവനു ചികത്സക് പണം ആവശ്യമാണ്.. സഹായിക്കണം.. അവന്റെ ചോദ്യത്തിന് മുമ്പ് ഒരിക്കൽ പോലും നേരിട്ട് കണ്ടട്ടില്ലാത്ത ആ അമ്മയുടെ ചികിത്സക് എല്ലാവരോടും പണം ചോദിക്കുന്ന... അഭിമാനമോ അപമാനമോ നോക്കാതെ ഓടിനടന്നവർ... കൈയിൽ കരുതിയ അമ്പത് രൂപപോലും അയച്ചു നൽകിയവർ... ഭാര്യയുടെ ആവശ്യപ്രകാരം അവൾ തന്ന പണം അയക്കുന്ന കുട്ടത്തിൽ തന്റെ കൈയിലെ പണം കൂടി അയച്ചു തന്ന നല്ല മനുഷ്യർ... അവന്റെ ലോൺ അടക്കുവാൻ കൈയിലെ പൈസ അയച്ചു തന്നവർ...ഓരോ നിമിഷവും വിളിച്ചു സമാധാനിപ്പിക്കുന്ന ചേച്ചിയും....തിരക്കിനിടയിലും ഏന്തയാടാ എന്ന് ചോദിച്ചു വരുന്ന ചങ്ങാതിമാർ... തൻ പണം അയച്ചിട്ടും.. ഇല്ലടാ ഞാൻ കാര്യങ്ങൾ മാത്രം അനേഷിക്കുന്നുള്ളു.. എന്ന് പറഞ്ഞവർ...തോളിൽ കൈയ്യിട്ടവനെക്കാൾ നെഞ്ചോട് ചേർത്ത അവരായിരുന്നു...
സത്യവസ്ഥ മനസ്സിലാക്കിയപ്പോൾ മനസ്സിലാക്കിയപ്പോൾ മുടങ്ങിയ ശബളം കണ്ട് തനിക്കു തന്ന ചെക് അവനുകൊടുക്.. അവന്റെ ചെക്ക് എനിക്ക് തന്നാൽമതി എന്ന് പറഞ്ഞ.. ആ സ്നേഹം... കടത്തിൽ എങ്കിലും കൈയിലെ പൈസ നൽകിയ ആ ചങ്ങാതിയും... എടാ നിനക്കു എത്ര വേണം ഞാൻ നോക്കട്ടെ... ശരിയാക്കി തരാം.. അങ്ങനെയും ചങ്ങാതി. എടാ ക്യാഷ് പ്രശനം ഉണ്ട് നീ.. ഈ മാല പണയം വെക്ക്... നന്ദി ചേച്ചി... എടാ.. എന്റെകൈയിൽ പൈസയില്ല... ഈ വള വിറ്റോ പണയംവെച്ചോ പൈസ എടുക് എന്നും പറഞ്ഞ തന്റെ ആകെയുള്ള സമ്പാദ്യം ഉരിത്തന്ന ആ ചേച്ചി.. എടാ നീ എപ്പോളാ പോകുന്നത്... കുറച്ചു പൈസ ഞാൻ തരാൻ വെച്ചിട്ടുണ്ട് അങ്ങനെ ഓടിവന്നചങ്ങാതിയും...
ഇങ്ങനെയൊരു ലോകമുണ്ട് സോഷ്യൽ മീഡിയയിൽ... അറിയുമോ.. സുകുറണ്ണ... നന്ദി.. നല്ല ചങ്ങാതിമാരെ ഇവിടെയെത്തിച്ചതിന്.. ഇനി കടപ്പാടുകളുടെ കാലമാണ്... അവർക്കൊപ്പം.. ഇനിയുള്ള കാലം... പുതുവർഷം ഇപ്പോൾ എനിക്ക് സമ്പാദ്യം... നല്ല ചങ്ങാതിമാർ ആണ്.... നെഞ്ചോട് ചേർത്തവർ....
എല്ലാവർക്കും നന്ദി
രചനാ :::ശരത് ചാലക്ക ::::
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo