നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നഷ്ട സ്മരണകള്‍

നഷ്ട സ്മരണകള്‍
--------------------------------------
പെയ്തൊഴിഞ്ഞ മഴയില്‍ നിറഞ്ഞ
വഴിയിറമ്പി ലെ ചെറുകുഴികളില്‍
വന്നു ചാടിയ കുഞ്ഞു തവളകളെ 
കൂര്‍മ്പലക്കുടുക്കില്‍കുരുക്കിക്കളിച്ച
ബാല്യ കാലത്തെ സ്കൂള്‍യാത്രകള്‍
കണ്ണിമാങ്ങയ്ക്കു കല്ലെറിഞ്ഞും
ചാമ്പമരത്തില്‍ പിടച്ചുകയറിയും
ചുനപറ്റിക്കറുത്ത കുപ്പായവുമായി
ഒരുകയ്യില്‍ കുടുക്കുപോയൂര്‍ന്ന
കാക്കിനിക്കറിന്‍ വള്ളിയും
മറുകയ്യില്‍ നനഞ്ഞ പുസ്തകവുമായി
മാഷിന്റെ ദയകാത്തു വാതില്‍ക്കല്‍
പകുതി തലനീട്ടി നിന്ന കാലം
ജയഹെ പാടിത്തീരും മുന്നേ
കൂട്ടമണിക്കു കാത്തുനില്‍ക്കാതെ
പുറത്തുചാടുന്ന സ്വാതന്ത്ര്യ മോഹികള്‍,
കുടമറന്നുപോന്ന വഴികളില്‍
ചേമ്പിലക്കുട ചൂടി ചാറ്റല്‍മഴയെ
തോല്‍പ്പിച്ച സൗഹൃദ വിജയങ്ങള്‍
ഉപ്പും പുളിമാങ്ങയും പങ്കിട്ട
മധുരമിറ്റുന്ന തേന്‍മുട്ടായി
മുറിച്ചു നല്‍കിയ സ്നേഹ സൗഹൃദങ്ങള്‍
മതചിഹ്നങ്ങള്‍ വരമ്പുകള്‍ തീര്‍ക്കാത്ത
എന്നോ നഷ്ടമായ നിഷ്കളങ്ക ബാല്യങ്ങള്‍
ഓര്‍മ്മയില്‍ നഷബോധത്തിന്റെ
നനവിറ്റിക്കും സ്മരണകള്‍
-----------------പ്രവീണ്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot