ചെറുകഥ
ആട് പ്രേമം
....................
ചെറിയ ചാറ്റൽ മഴ, കൂടെ വെയിലും. വയറ്റിൽ വിശപ്പിൻ്റെ കരഘോഷം. കുട്ടപ്പേട്ടൻ എന്നും രാവിലേ തീറ്റാൻ കൊണ്ടു പോകാറുള്ളതാ, ഇന്നിതെന്തു പറ്റി. പത്തറുപത് വയസ്സു കഴിഞ്ഞ കുട്ടപ്പേട്ടന് എന്നെ ജീവനാ. ഇനി വല്ല ദീനവും വന്നിരിക്കുമോ?.
....................
ചെറിയ ചാറ്റൽ മഴ, കൂടെ വെയിലും. വയറ്റിൽ വിശപ്പിൻ്റെ കരഘോഷം. കുട്ടപ്പേട്ടൻ എന്നും രാവിലേ തീറ്റാൻ കൊണ്ടു പോകാറുള്ളതാ, ഇന്നിതെന്തു പറ്റി. പത്തറുപത് വയസ്സു കഴിഞ്ഞ കുട്ടപ്പേട്ടന് എന്നെ ജീവനാ. ഇനി വല്ല ദീനവും വന്നിരിക്കുമോ?.
"എടാ, വേണ്ട മോനേ ", കുട്ടപ്പേട്ടൻ്റെ ശബ്ദം.
" അച്ചനൊന്നു മിണ്ടാതിരുന്നേ, അവനിപ്പൊ വരും ": കുട്ടപ്പേട്ടൻ്റെ മകൻ അപ്പു.
പറഞ്ഞു തീർന്നില്ല, ആരോ ഒരാൾ വീട്ടുമുറ്റത്ത് വന്നു നിന്നു. അയാളെന്നെ അടിമുടിയൊന്നു നോക്കി. അപ്പു പുറത്തു വന്നു. എന്തെല്ലാമോ സംസാരിച്ചിട്ട്, എൻ്റെ നേരെ വിരൽ ചൂണ്ടി.
അയാളെൻ്റെ കെട്ടഴിച്ചു. എനിക്ക് തീരെ രസിച്ചില്ല. ഉറക്കെ അമറിയും, കാലുകൾ നിലത്ത് ചവിട്ടിപ്പിടിച്ചും പ്രതിഷേധം അറിയിച്ചു. രക്ഷിക്കാനായി കുട്ടപ്പൻ ചേട്ടനെയും കാണുന്നില്ല. വളരെ പ്രയാസപ്പെട്ട് ഞാൻ തിരിഞ്ഞു നോക്കി. ജന്നലരികെ ചേട്ടൻ, ആ കണ്ണു നിറഞ്ഞിരുന്നോ?
അയാളെൻ്റെ കെട്ടഴിച്ചു. എനിക്ക് തീരെ രസിച്ചില്ല. ഉറക്കെ അമറിയും, കാലുകൾ നിലത്ത് ചവിട്ടിപ്പിടിച്ചും പ്രതിഷേധം അറിയിച്ചു. രക്ഷിക്കാനായി കുട്ടപ്പൻ ചേട്ടനെയും കാണുന്നില്ല. വളരെ പ്രയാസപ്പെട്ട് ഞാൻ തിരിഞ്ഞു നോക്കി. ജന്നലരികെ ചേട്ടൻ, ആ കണ്ണു നിറഞ്ഞിരുന്നോ?
എന്തു ലാളിച്ചാന്നോ, കുട്ടപ്പേട്ടൻ എന്നെ തീറ്റാൻ കൊണ്ടോവാ, എന്തോരം കിന്നാരം പറയും. ഈ കാട്ടു മാക്കാനാണേൽ, ഉന്തിത്തള്ളികൊണ്ടോ വാ. അധികം വയ്കാതെ, അയാൾ നിന്നു, ആശ്വാസം. ഒരു ഇലക്ട്രിക് പോസ്റ്റിലെന്നെ കെട്ടിയിട്ടു. അകത്തെവിടയോ പോയി ഒരു കെട്ട് പ്ലാവിലയുമായി തിരിച്ചു വന്നു. അത് പോസ്റ്റിൽ കെട്ടിയിട്ട് തിരിച്ചു നടന്നു പോയി. വരണ്ടുണങ്ങിയതെങ്കിലും വിശപ്പുകാരണം നല്ല മധുരം തോന്നി.
അതിലും മധുരിക്കുന്നൊരു കാഴ്ചയാണ് അടുത്ത് കണ്ടത്. അതിസുന്ദരിയായ ഒരു ആട്ടിൻകുട്ടി. ആദ്യ മാത്രയിൽ തന്നെ കുട്ടിയെ എനിക്കിഷ്ടായി. നല്ല വെളുത്ത മിനുസ്സമുള്ള രോമമായിരുന്നു അവൾക്ക്, നല്ല വെള്ളാരംകണ്ണുകൾ, കുണുങ്ങി കുണുങ്ങി യുള്ള അവളുടെ നടത്തത്തിൻ്റെ ശേല്, ആഹ പോരാത്തതിന് കഴുത്തിലെ മണിയുടെ മധുര സ്വരം. മൊത്തം മധുരിമ. ഈശ്വരാ, അവളേയും ഇങ്ങോട്ടാണല്ലോ കൊണ്ടുവരുന്നത്. എൻ്റെ നെഞ്ചിടിപ്പു കൂടി. ആ പോസ്റ്റിൽ എൻ്റെയും അവളുടേയും കണ്ഠാ ഭരണങ്ങൾ ചുറ്റിപ്പിണഞ്ഞു. അവളിങ്ങോട്ട് നോക്കുന്നേയില്ല.
ഞാൻ ഉണ്ണി... തല കൊണ്ട് ഒരു പ്ലാവില അവൾക്ക് നേരെ നീട്ടി.
തെല്ലു നാണത്തോടെ അവൾ: ഞാൻ റോസ് മേരി.
പലപ്പോഴും മനുഷ്യനായി പിറക്കാത്തതിൽ ഖേദിച്ചിരുന്നു. ആദ്യമായി സന്തോഷായി, ഇല്ലേൽ ജാതിപ്പേരിൽ എന്നിൽ മുളയിട്ടു കഴിഞ്ഞിരുന്ന പ്രേമക്കതിരുകൾ നുള്ളിക്കളയേണ്ടി വന്നേനെ. അവളെ ഒന്നു മുട്ടിയുരുമാൻ നോക്കിയെങ്കിലും, അവൾ ഒഴിഞ്ഞു മാറി. ഒന്നും രണ്ടും പറഞ്ഞ് അവളുടെ ഹൃദയം കവരാൻ ശ്രമിക്കുമ്പോഴാണ് അടുത്ത ബോംബ്.
ദേ വരുന്നു ഒരു ചുള്ളൻ. പോസ്റ്റിൽ ഞങ്ങളുടെ നടുക്കായി അവനും കൂടി .
എനിക്ക് തീരെ പിടിച്ചില്ല.
എനിക്ക് തീരെ പിടിച്ചില്ല.
അവളെ നോക്കി അവൻ: മുഹമ്മദ്, കുട്ടീടെ പേര്?
ഞാൻ ഇടയ്ക്കു കേറി പറഞ്ഞു: റോസ് മേരി.
ഈർഷ്യയോടെ എന്നെ നോക്കിയ അവൻ്റെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ തന്നെ മറുപടി പറഞ്ഞു. അവനത് രസിച്ചില്ല. ഞങ്ങൾ കൊമ്പ് കോർത്തു.
ബഹളം കേട്ട് കാട്ടു മാക്കാൻ ഓടി വന്നു, അവൻ്റെ കെട്ടഴിച്ച് അടുത്തുള്ള കെട്ടിടത്തിൻ്റെ പുറകിലോട്ട് കൊണ്ടോയി, അത്രയും സമാധാനം. ഞാൻ വീണ്ടും റോസ് മേരിയോട് കിന്നാരം പറഞ്ഞിരുന്നു. അവൻ്റെ ശബ്ദം അല്ലെ ആ കേൾക്കുന്നത്? അവനതു തന്നെ വേണം, എന്തായിരുന്നു പത്രാസ്. ബഹളം ഉണ്ടാക്കിയതിന് നല്ല തല്ല് കിട്ടി കാണും.
അപ്പോഴേക്കും അയാൾ തിരിച്ചെത്തി, റോസ് മേരിയേയും അഴിച്ചു കൊണ്ടോയി. ഞാൻ ആ വുന്നത്ര പ്രതിഷേധിച്ചു. "അല്ല, അവളല്ല, ഞാനാണ് തെറ്റുകാരൻ" ,പക്ഷെ കേട്ടില്ല. റോസ് മേരിയേയും അയാൾ തല്ലിക്കാണും, അവളുടെ ദീനരോധനവും അവിടെ അലതല്ലി.
അയാൾ തിരിച്ചു വരുന്നുണ്ടല്ലോ. അടുത്തത് എൻ്റെ ഊഴമാണോ? കയറിൽ പിടിച്ചു എന്നെ കൊണ്ടോകുമ്പോൾ കാലനെ പോലെ തോന്നിയെനിക്ക്.
അയാൾ തിരിച്ചു വരുന്നുണ്ടല്ലോ. അടുത്തത് എൻ്റെ ഊഴമാണോ? കയറിൽ പിടിച്ചു എന്നെ കൊണ്ടോകുമ്പോൾ കാലനെ പോലെ തോന്നിയെനിക്ക്.
കെട്ടിടത്തിൻ്റെ പുറകിലെത്തിയപ്പോൾ എൻ്റെ ഹൃദയം നിലച്ചു പോയി. എൻ്റെ സുന്ദരിക്കുട്ടിയുടെ വെള്ളാരം കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കുമ്പോലെ, പിടഞ്ഞു പിടഞ്ഞ് അവളുടെ ജീവൻ ശരീരത്തിൽ നിന്ന് വേർപ്പെട്ടു തുടങ്ങിയിരുന്നു. അടുത്തു തന്നെ മുഹമ്മദിൻ്റെ ചേതനയറ്റ ശരീരം. അവിടാകെ ചോരയാണ്. ആണിൻ്റെയും പെണ്ണിൻ്റെയും ചോരയുടെ നിറം ഒന്നാണെന്ന് എനിക്ക് മനസ്സിലായി. എല്ലാ ജാതിക്കാരുടേയും ചോര നിറവും ഒന്നു തന്നെ. ജീവൻ്റെ അവസാന തുള്ളിയും അവളിൽ നിന്നകന്നപ്പോൾ, അവളിലെ സൗന്ദര്യം എനിക്കു അധിക പെറ്റായി തോന്നി. കഴുത്തിലെ മണി രക്തത്തുള്ളികളാൽ അലങ്കൃതമായി തെല്ലു ദൂരെ ആർക്കും വേണ്ടാതെ കിടക്കുന്നു.
ഇതൊക്കെ ഓർത്തു നിന്നപ്പോൾ അസഹ്യമായ വേദനയാൽ ഞാനും മണ്ണിനോടു ചേർന്നു...
ഇന്ദു പ്രവീൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക