Slider

തിര..

0

തിര..
-------
ഈ തിര ഇന്നെന്നിൽ ശക്തമാണ്.
നിന്റെ തീരത്തേയ്ക്കും ഈ അലകൾ
ആഞ്ഞുവീശട്ടെ...
കൊട്ങ്കാറ്റോടുകൂടി
പേമാരി പെയ്യട്ടെ...
എല്ലാമുരുകിയൊലിച്ചുപോയ്
വീണ്ടും ശാന്തമാകാനായ്...
ഈ തിര നിന്റെ തീരത്തെയും
വിഴുങ്ങട്ടെ...
അന്ന് നീയെനിക്കാദ്യം തന്ന നിന്റെ പ്രണയത്തെക്കാൾ അതിമധുരമാണ്
ഇന്ന് രാവിലും നീ തന്ന പ്രണയം.
വികാരതീവ്രമായ നിന്റെ വാക്കുകൾ ഇനിയും ശക്തമാകട്ടെ..
ഓരോ രോമകൂപങ്ങളിലും നിന്നോടുള്ള വികാരാവേശത്തിന്റെ തീ വിതറി ,അവ എന്റെ കാതിന്നലങ്കാരമാവട്ടെ,
കാറ്റുപോലും കേൾക്കാൻ കൊതിച്ച് ഒളിഞ്ഞുനിൽക്കുന്ന നിന്റെ പ്രണയമധുവൂറും
വരികൾക്കായ് എന്റെ മനവും കാതും
ഇന്നു മാത്രമല്ല എന്നും കൊതിക്കും.എന്റെ മരണത്തിന്റെ അന്ത്യനിമിഷങ്ങളിൽ
പോലും.
നിന്റെ വിരലുകൾ തീർക്കുന്ന ഇന്ദ്രജാലവും
ശ്വാസത്തിന്റെപോലും ഗന്ധവും എന്നെ
വീണ്ടും വീണ്ടും നിന്റെമാത്രം രാജകുമാരിയാക്കുന്നു.
ഈനീലരാവുകൾ അസ്തമിക്കാതിരുന്നുവെങ്കിൽ ...എന്നതിനു പകരം ഈ രാവു പുലരുംമുന്നേ..
എന്നും നിന്റേതാവാൻ കൊതിപ്പിക്കുന്ന
ഈ മാസ്മരികതയിൽ
നമുക്കിനിയുമിനിയും ലയിക്കാം.
ഒടുവിൽ അതിലലിഞ്ഞ് മരണത്തിലുമൊന്നാകാം...വീണ്ടും പുനർജ്ജനിക്കാനായ്....
നിനക്ക് എന്തു ഭംഗിയാണ്.നീ മനോഹരമായ
എനിക്കായ് മാത്രം പിറന്ന ഒരു കാവ്യം.
നിന്നെ പ്രണയിച്ചു കൊതിതീരാത്ത നിന്റെ
സ്വന്തം. ...ലിൻസി.
☆☆☆☆
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo