Slider

സൗന്ദരൃാരധന ഗദൃത്തില്‍ ഒരു കവിത , പടുതോള്‍

0

സൗന്ദരൃാരധന
ഗദൃത്തില്‍ ഒരു കവിത , പടുതോള്‍
കവിത ചൊല്ലാന്‍ വേണം
തറവാട്ടു പൂമുഖം,
നിലവിളക്ക്,
നിറപറ,
പശ്ചാത്തലത്തില്‍ ക്ഷേത്രത്തിന്റെ എടുപ്പ്.
കവിതയാലപിക്കുന്നയിടത്തു വേണം
കസവുവേഷ്ടിയും ചന്ദനക്കുറിയുമിട്ടയാളുടെ ഇടയ്ക്ക വാദൃം,
വെള്ളമൂണ്ട് ചുറ്റിയ വിധികര്‍ത്താക്കള്‍.
കവിത ചൊല്ലുന്നവള്‍ ഒരു കവിതയാവണം,
തോന്നിയൂരമ്പലവും , പുളിയിരക്കരമുണ്ടും കിനാവുകാണണം,
പാവാടക്കാരിയാവണം,
പുഴപോലെയൊഴുകുന്ന മുടിയില്‍ തുളസിക്കതിര്‍ പൊങ്ങിയും താണും കാണണം,
പൂവും പ്രസാദവും നീട്ടുന്ന ഭംഗിയുള്ള കെെവിരലുകളുണ്ടാവണം ,
മീനാക്ഷിയാവണം,
പൂമാനിനിമാര്‍ക്കു വേണ്ട ഒതുക്കമുള്ളവളാവണം
കണ്ണെഴുതിയവളാവണം
നെറ്റിയില്‍ ചന്ദനക്കുറിയുള്ളവളാവണം
കവിതചൊല്ലുന്നവന്‍ ,
അവന് എന്തുമാവാം വേഷം.
അവന്‍ കവിയാണ്,
ഗ്രുഹാതുരത്വം പിടിപെട്ടവന്‍,
പൂവും പ്രസാദവും നീട്ടുന്ന പാവാടക്കാരിയെ സ്വപ്നം കാണുന്നവന്‍,
ഈറന്‍ മുടിക്കെട്ടില്‍ തുളസിക്കതിര്‍ ചൂടിക്കാന്‍ വെമ്പുന്നവന്‍.
നഗരത്തിലെ ഭ്രാന്തന്‍

പടുതോള്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo