അവസ്ഥ .. കവിത
==========
==========
എനിക്കു പണിയില്ലാതായിട്ട് നാളേറെയായി
അതിനാൽ പണമില്ലാതായി എന്റെ കയ്യിൽ.
അതിനാൽ പണമില്ലാതായി എന്റെ കയ്യിൽ.
വീട്ടിൽ അടുപ്പെരിഞ്ഞിട്ടും നാളേറെയായി
റേഷൻ കടയിൽ അറിയില്ലെന്നു പെണ്ണിൻ പരാതി.
റേഷൻ കടയിൽ അറിയില്ലെന്നു പെണ്ണിൻ പരാതി.
ഒന്നുമറിയാത്ത എന്റെ കുഞ്ഞുങ്ങൾ കരയുന്നു
ദാഹിച്ചാൽ കോരിക്കൊടുക്കുവാൻ ജലമില്ല.
ദാഹിച്ചാൽ കോരിക്കൊടുക്കുവാൻ ജലമില്ല.
വറ്റിവരണ്ടു നാട്ടിൽ പുഴയും കിണറും.
വളരില്ല, വരളും തളരും പലതുമിവിടെ.
വളരില്ല, വരളും തളരും പലതുമിവിടെ.
കണ്ണീരിൻ ഉപ്പുകൊണ്ട് എത്രനാൾ നാവു നനയും
അതും വറ്റിയുറയും ഒരു ദിനം.
അതും വറ്റിയുറയും ഒരു ദിനം.
അവസ്ഥയില്ല, ദുരവസ്ഥയാണിവിടെ
ഇതിവിടെ കാണാൻ കണ്ണില്ല സമരമില്ല.
ഇതിവിടെ കാണാൻ കണ്ണില്ല സമരമില്ല.
========
രതീഷ് സുഭദ്രം
രതീഷ് സുഭദ്രം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക