Slider

ഒരു മഴ നൂല് കാണാൻ (ഗദ്യ കവിത)

0

================= ==========
ഒരു മഴ നൂല് കാണാൻ (ഗദ്യ കവിത)
================= ==========
മഴ ഒന്നു ചാറി
പിന്നെ മേഘത്തിന്റെ
വാതിൽപ്പാളികൾ-
ക്കിടയിലെങ്ങോ ഒളിച്ചു.
പാതിമുഖം പുറത്തേക്കിട്ട്
വീണ്ടും ഒന്നെത്തിനോക്കി.
വരുന്നുണ്ട് ഞാൻ
എന്നു പറയാതെ പറഞ്ഞു.
കരിമുകിൽക്കൂട്ടങ്ങളിലുരുമ്മി
നാണിച്ചു നിന്ന വാനത്തിന്റെ
മുഖം മൂടൽ കാണാൻ
മഴ നൂൽ തലയിൽ വാരിച്ചുറ്റിയ
മുറ്റത്തെ
കുഞ്ഞു ചെടികളുടെ കുസൃതികൾ കാണാൻ
ഒരു മാരിവില്ലഴകിലലിഞ്ഞൊരു
മയിലായി നൃത്തമാടാൻ...
വരണ്ട മൺകുടങ്ങളേന്തി
പ്രതീക്ഷകളറ്റ മനസ്സിന്റെ
പൊള്ളലുകളുമായി
കാത്തിരിക്കുകയാണ് ഞാൻ
വരില്ലേ വർഷമേ, നീ...
***********************
സായ് ശങ്കർ
************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo