കൂടെ പഠിച്ച സുഹുർത്തിന്റെ ക്ഷണം സ്വീകരിച്ച് അവന്റെ വീട്ടിലേക്ക് പോകുവാൻ ബസ്സ് കാത്തു നിൽക്കുന്നതിനിടയിലാണ് ആ രംഗം എന്റെ കണ്ണിൽ പതിഞ്ഞത്....,
ഏതാണ്ട് ഒരു അമ്പത് അമ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ഒരു ഓട്ടോയിൽ നിന്നും ഇറങ്ങി ഓട്ടോ കാരനോട് എന്തോ പറയുന്നുണ്ട്...,
ഓട്ടോക്കാരൻ ഒന്നും മിണ്ടാതെ അയാൾ നൽകിയ നൂറു രൂപാ നോട്ട് തിരികെ നൽകിയപ്പോൾ തലയും ചൊറിഞ്ഞു കൊണ്ട് ആ മധ്യവയസ്കൻ ആ നോട്ടും കയ്യിൽ പിടിച്ചു കൊണ്ട് കടകൾ കയറി ഇറങ്ങുന്നത് കണ്ടു...,
അവസാനമയാൾ എന്റെ മുന്നിലെത്തി...,

"നൂറു രൂപക്ക് ചില്ലറയുണ്ടോ മോനെ...?"
ഞാനെന്റെ പേഴ്‌സെടുത്ത് നോക്കി..., ഇല്ല ചില്ലറയില്ല...
ചില്ലറയായിട്ടുള്ളത് നൂറു രൂപ തികയുകയുമില്ല.., പിന്നെയുള്ളത് നൂറു രൂപാ നോട്ടുകളുമാണ്.....,

"ക്ഷമിക്കണം..... ചില്ലറയില്ല.... എത്ര രൂപയാ ഓട്ടോ കാരനു നൽകാനുള്ളത്.....?"
"ഏഴ് രൂപയാമോനെ...., ഓട്ടം വിട്ട് മടങ്ങിവരുമ്പോൾ കയറിയതാ ഞാൻ...."
ഞാൻ വേഗം ഒരു പത്തു രൂപ അയാൾക്ക് നൽകി.... പത്തു രൂപ കടക്കാരനായല്ലോ എന്ന ആധിയിൽആണെന്നു തോന്നുന്നു അയാളെന്നെ നോക്കുന്നുണ്ട്... പത്തു രൂപ തിരിച്ചു തരേണ്ടതില്ലെന്നു പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി...
ഞാനാ ഓട്ടോ ഡ്രൈവറുടെ മുഖത്തേക്ക് നല്ലോണമൊന്നു നോക്കി... എന്തൊരു മനുഷ്യനാണയാൾ.... സ്വന്തം അച്ഛന്റെ പ്രായമുള്ള ഒരായുടെ പക്കൽ നിന്നും ഏഴു രൂപാ കിട്ടാൻ അയാളെ കടകൾ കയറ്റിയിറക്കുക... നടക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാവില്ലെ ആ മനുഷ്യൻ ഓട്ടോക്ക് കൈ കാണിച്ച് കയറിയത്... എന്നിട്ടിപ്പോൾ ആ മനുഷ്യനെ അങ്ങാടി മൊത്തം നടത്തിക്കുന്നു....
അപ്പൊഴേക്കും ഓട്ടൊ ഓടിച്ചു കൊണ്ട് അയാൾ എനിക്ക് മുന്നിലൂടെ കടന്നു പോയി...,
അൽപസമയത്തിനകം തന്നെ ബസ് വന്നു.., ഞാൻ വേഗം ബസ്സിൽ കയറി യാത്രയായി...

ബസ്സിറങ്ങി ഒരു ഓട്ടോ വിളിച്ചു വേണം സുഹുർത്തിന്റെ വീട്ടിലെത്താൻ...
നാലഞ്ച് ഓട്ടോകൾ വരിയായിട്ട് നിറുത്തിയിട്ടിട്ടുണ്ട്... ഏറ്റവും മുന്നിൽ തന്നെയുള്ള ഓട്ടോ കാരനെ കണ്ട ഞാൻ അതിശയിച്ചു..... നേരത്തെ ആ മദ്ധ്യവയസ്കനെ ഏഴു രൂപക്കു വേണ്ടി നടത്തിച്ച ആ മഹാൻ തന്നെ..... ഇവനെയൊന്നു ഉപദേശിക്കാൻ ഇതു തന്നെ പറ്റിയ അവസരം....
ഞാൻ മനസിൽ പറഞ്ഞു കൊണ്ട് അയാളെത്തന്നെ ഓട്ടം വിളിച്ചു...,

യാത്രക്കിടെ ആ മദ്ധ്യവയസ്ക്കന്റെ കാര്യം ഞാനയാളൊട് ചോദിച്ചു... പക്ഷേ അയാളതിന് ഒരക്ഷരവും മിണ്ടിയില്ല.... ഞാൻ വീണ്ടും അയാളോട് അതിനെ കുറിച്ചു തന്നെ പറഞ്ഞു.... അപ്പോഴും അയാൾ തിരിച്ചൊരക്ഷരം പോലും മിണ്ടിയില്ല... എനിക്കപ്പോൾ അയാളോട് ദേഷ്യമാണ് തോന്നിയത്.... അഹങ്കാരി... ഞാൻ മനസ്സിൽ പിറുപിറുത്തു...,
അതിലേറെ എന്നെ ദേഷ്യം പിടിപ്പിച്ചത് ഒച്ചിഴയും പോലെയുള്ള പോക്കായിരുന്നു..,
കുറച്ചു കൂടി വേഗത കൂട്ടാൻ ഞാൻ പറഞ്ഞെങ്കിലും അയാളത് കേട്ടതായി ഭാവിച്ചില്ല....,
എന്തായാലും കുറച്ചു സമയത്തിനു ശേഷം ഞാൻ സുഹുർത്തിന്റെ വീട്ടിലെത്തി.... ഒരു മാസം മുമ്പ് ഇവിടെ വന്നപ്പോൾ അന്നു വിളിച്ചഓട്ടോകാരനു ഇരുന്നൂറ് രൂപയായിരുന്നു കൊടുത്തത്... അത് പ്രകാരം ഇത്തവണയും ഞാൻ രണ്ടു നൂറു രൂപാ നോട്ടുകൾ ഓട്ടോക്കാരനു നേരേ നീട്ടി.... ഒന്നും പറയാതെ അയാളത് വാങ്ങി പോക്കറ്റിൽ വെച്ചു.
സുഹുർത്തിന്റെ വീട്ടിൽ നിന്നും തിരിച്ചു പോകുവാൻ മറ്റു വണ്ടികൾ കിട്ടാൻ പ്രയാസമാണെന്നുള്ളത് മുൻകൂട്ടി കണ്ടുകൊണ്ട് അയാളോട് തന്നെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുവരാനും പാഞ്ഞുറപ്പിച്ചു....,

ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു ഞാനും സുഹുർത്തും കൂടി ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ ആ ഓട്ടോക്കാനെ കുറിച്ചും അയാളുടെ അഹങ്കാരത്തെ കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു..,
ചില മനുഷ്യരുടെ ഇടുങ്ങിയ ചിന്താഗതിയെ കുറിച്ചൊക്കെ ഞങ്ങൾ വാചാലരായി....,

സമയം കടന്നു പോയി...
ഞാൻ പറഞ്ഞ രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ഓട്ടോയുമായ് അയാൾ വന്നില്ല.... വീണ്ടും ഒരു പത്തിരുപത് മിനുട്ടിന് ശേഷമാണയാൾ എത്തിയത്...

"എന്താടൊ.... ഒരു സമയം പറഞ്ഞാൽ ആ സമയത്തു തന്നെ എത്താൻ തനിക്കു പറ്റില്ലെങ്കിൽ അത് നേരത്തേ പറയെണ്ടേ...?"
- ഞാനരൽപം ദേഷ്യത്തോടെ ചോദിച്ചു...
പക്ഷെ... മറുപടിയൊന്നും പറയാതെ അയാളൊന്ന് സൗമ്യമായ് പുഞ്ചിരിച്ചു...

"എന്താടാ ഒരു കാര്യം ചോദിക്കുമ്പോൾ നിന്ന് ഇളിക്കുന്നത്.....?"
-പൊതുവേ ശുണ്ഡിക്കാരനായ എന്റെ സുഹുർത്തിന്റെ വകയായിരുന്നു ചോദ്യം...
അതിനും മറുപടി പറയാതെ അയാൾ ഓട്ടോയിൽ കയറി ഇരുന്നു.
അതികം വൈകാതെ തന്നെ സുഹുർത്തിനോടും കുടുംബത്തോടും യാത്ര പറഞ്ഞു ഞാനിറങ്ങി...,

കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോൾ റോഡിന്റെ ഒരു സൈഡിലായി വണ്ടി നിറുത്തിയിട്ട് ഇപ്പൊ വരാമെന്ന് ആംഗ്യം കാണിച്ചയാൾ ഒരു മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നടന്നു....
അപ്പോഴാണ് ഞാനയാളെ ശരിക്കും ശ്രദ്ധിച്ചത്...

ദൈവമേ.... അയാൾ മുടന്തിക്കൊണ്ട് വളരെ പതുക്കെയാണല്ലോ നടക്കുന്നത്... എന്തായിരിക്കും അയാളുടെ കാലിന്....?
കുറച്ചുസമയത്തിനു ശേഷം ഒരു പൊതി മരുന്നുമായി അയാൾ തിരികെ വന്നു വണ്ടി സ്റ്റാർട്ട് ചെയ്തു...
"എന്താ നിങ്ങളുടെ കാലിന് പറ്റിയത്.....? നിങ്ങൾക്കുള്ളതാണോ ഈ മരുന്നുകൾ...?"
എന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒന്നു ചിരിച്ചു കൊണ്ട് അയാൾ വണ്ടി മുന്നോട്ടെടുത്തു...
എന്തോ എനിക്കും പിന്നെ അയാളോട് സംസാരിക്കാൻ തോന്നിയില്ല....,

കുറച്ചു ദൂരം കൂടി പിന്നിട്ടപ്പേൾ വീണ്ടും അയാൾ വണ്ടി നിറുത്തിയിട്ട് എന്തൊക്കെയോ ആംഗ്യം കാണിച്ചു... അയാൾ എന്താ പറഞതെന്ന് എനിക്ക് മനസ്സിലായില്ല.... മനസ്സിലായില്ലെങ്കിലും ശരിയെന്ന് ഞാനയാളോട് തല കൊണ്ട് ആംഗ്യം കാണിച്ചു..., ഉടനെത്തന്നെ അയാൾ ഓട്ടോസ്റ്റാർട്ടു ചെയ്ത് മറ്റൊരു പോക്കറ്റ് റോട്ടിലേക്ക് തിരിച്ചു...,
"ഹേയ്... നിങ്ങളിതെവിടെക്കാ പോകുന്നത്....? നിങ്ങൾക്കു റോഡ് മാറിയോ..?"
പക്ഷേ അയാൾ ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ കുണ്ടും കഴിയും നിറഞ്ഞ പോക്കറ്റ് റോഡിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.... ആ പൊക്ക് ചെന്നവസാനിച്ചത് ഇടിഞ്ഞു വീഴാറായ ഒരു ചെറ്റക്കുടിലിനു മുന്നിലാണ്....,
ഇപ്പൊ വരാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച ശേഷം അയാൾ മരുന്ന് പൊതിയുമായ് വീടിനകത്തേക്ക് നടക്കവേ അസ്വസ്ഥതയോടെ ഞാനയാളെ ശബ്ദമിട്ടു വിളിച്ചു....
അയാൾ തിരിഞ്ഞു നോക്കിയപ്പോൾ ഞാനും കൂടെ വരട്ടെന്ന് ചോദിച്ചു.... അയാൾ തലയാട്ടി സമ്മതിച്ചപ്പോൾ ഞാനും അയാളുടെ കൂടെ വീടിനകത്തേക്ക് കയറി..., അവിടെ കണ്ട കാഴ്ച ശരിക്കും എന്നേ വേദനിപ്പിച്ചു.

ചെറിയൊരു ഒറ്റമുറിയിൽ രണ്ടു കട്ടിൽ... ഒരു കട്ടിലിൽ മദ്ധ്യവയസ്ക്കനായ ഒരു പുരുഷനും അടുത്ത കട്ടിലിൽ അയാളുടെ ഭാര്യ എന്നു തോന്നിക്കുന്ന ഒരു സ്ത്രീയും കിടക്കുന്നു...
എന്നെ കണ്ടപ്പോൾ ആ മദ്ധ്യവയസ്ക്കൻ പതുക്കെ എണീറ്റിരുന്നു...
ഞാനാരാണെന്നു ചോദിച്ചു...
ഉടനെ ആംഗ്യ ഭാഷയിൽ ഓട്ടോ ഡ്രൈവർ അയാളോട് എന്തൊക്കെയോ പറഞ്ഞു.., പിന്നേ എന്നെ ചൂണ്ടിക്കാണിച്ചു കൊണ്ടും ഓരോ ആംഗ്യങ്ങൾ കാണിച്ചു...,
ഒന്നും മനസ്സിലാകാതെ ഞാനവരുടെ മുഖത്തേക്ക് നോക്കി.., ശേഷം ഞാനവരോടായി ചോദിച്ചു:-

"നിങ്ങളുടെ മകനാണോയിത്....? നിങ്ങൾക്കൊക്കെ എന്താ അസുഖം..?"
എന്റെ ചോദ്യം കേട്ട മദ്ധ്യവയസ്ക്കൻ സംസാരിച്ചു തുടങ്ങി...
"ആണായിട്ടും പെണ്ണായിട്ടുമുള്ള എന്റെ ഒരേയൊരു മകനാണിവൻ... ജന്മനാ ഇവന് സംസാരശേഷിയില്ല...."
ഞാൻ ഓട്ടോക്കാരനെ ഒന്നു നോക്കി.... എന്റെനോട്ടം കണ്ട അയാളെന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു....
കുറ്റബോധത്താൽ ഞാൻ തല താഴ്ത്തി അയാളിൽ നിന്നും മുഖം മറച്ചു...

അതൊന്നും ശ്രദ്ധിക്കാതെ അയാളുടെ അച്ഛൻ സംസാരം തുടർന്നു...
"എനിക്ക് ഹാർട്ടിന് നല്ല സുഖമില്ല.. ഇവൾ...ഇവന്റെ അമ്മ തളർന്നു കിടന്നിട്ട് ഒരു വർഷത്തോടടുക്കുന്നു....,
രാപകൽ വ്യത്യാസമില്ലാതെ എന്റെ കുട്ടി കഷ്ടപ്പെട്ടിട്ടാണ് ഞങ്ങളുടെ അടുപ്പ് പുകയുന്നത്..... മരുന്നിന്റെ ചിലവ് വേറെയും....!"

അയാളുടെ അച്ഛന്റെ സംസാരം കേട്ട് എന്തു മറുപടി പറയെണമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോഴാണ് മറ്റൊരു ചോദ്യം എന്റെ നാവിൽ വന്നത്...
"മകന്റെ കാലിനെന്തു പറ്റി....?"
ശ്വാസം ഒന്നു നീട്ടി വലിച്ചു വിട്ടുകൊണ്ട് ആ അച്ഛൻ സംസാരം തുടർന്നു...
"രണ്ടു വർഷം മുൻമ്പ് ഓട്ടോ ഒരു അപകടത്തിൽ പെട്ടു... കാലിന് ഗുരുതരമായ പരിക്കുകളോടെ അന്ന് ഒരു പാട് നാൾ ഇവൻ ഹോസ്പിറ്റലിൽ കിടന്നു.... അന്ന് ഇട്ട കമ്പി ഇപ്പോഴും ഇവന്റെ കാലിനകത്തുണ്ട്....., അന്നു ഇവനെ ചികിത്സിക്കാൻ വാങ്ങിയ കടം ഇന്നും ഇവൻ വീട്ടിക്കൊണ്ടിരിക്കുന്നു... എല്ലാം ഇവൻ ഒരുത്തൻ ഈ ഓട്ടോ ഉരുട്ടിയിട്ട് വേണ്ടേ...."
ആ അച്ഛന്റെ നിസ്സഹായത നിറഞ്ഞ വാക്കുകൾ കേട്ട ഞാൻ എന്തു പറഞ്ഞവരെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങി.... അൽപസമയത്തെ മൗനത്തിനു ശേഷം ഞാൻ ആ അച്ഛന്റെ കൈ പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു...
"അച്ഛൻ വിഷമിക്കരുത്...., ആരുമില്ലാത്തവർക്ക് ദൈവം കൂട്ടിനുണ്ടാകും...
പ്രതീക്ഷ കൈവിടരുത് എല്ലാം ശരിയാകും..."
പ്രതീക്ഷ കൈവിടരുത് എല്ലാം ശരിയാകും..."
ആ സമയം അടുക്കളയുടെ ഭാഗത്തു നിന്നും ആരോ ഒന്നു എത്തിനോക്കി മറഞ്ഞ പോലെ എനിക്ക് തോന്നി... അത് ശ്രദ്ധിച്ച ആ അച്ഛൻ പറഞ്ഞു..
"അടുക്കളയിൽ ഉള്ളത് ഇവന്റെ ഭാര്യയാണ്... ദൈവാനുഗ്രഹം കൊണ്ട് അവൾക്ക് കുഴപ്പമൊന്നുമില്ല.... അവളാണ് ഞങ്ങളുടെ മറ്റൊരാശ്രയം..."
എന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറാൻ തുടങ്ങി...
ഈ പാവം മനുഷ്യനെയാണല്ലോ ദൈവമേ ഞാൻ രാവിലെ സംശയിച്ചത്...., ദൈവമേ... ഞാൻ നിത്യേനെ കാണുന്നവരിൽ ഇതു പോലെ എത്ര മനുഷ്യരുണ്ടാകും പുറമേ ചിരിച്ചു കൊണ്ട് അകത്ത് വിങ്ങിപ്പൊട്ടുന്നവർ....
എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചപ്പൊഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്....
എന്റെ മറ്റൊരു കൂട്ടുകാരനും ഡോക്റ്ററുമായ ഞാൻ ഉണ്ണിയെന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്റേതായിരുന്നു കാൾ..., എരണാംകുളത്ത് ഏതോ ഒരു വലിയ ഹോസ്പിറ്റലിലാണ് ഉണ്ണി ജോലി ചെയ്യുന്നത്....,
പാരമ്പര്യമായി തന്നേ കോടീശ്വരൻമാരാണ് ഉണ്ണിയുടെ കുടുംബം..., പാവപ്പെട്ടവരുടേയും അനാഥരുടെയും കാണപ്പെട്ട ദൈവങ്ങളെന്നാണ്
ഉണ്ണിയുടെ കുടുംബത്തേ കുറിച്ച് അവിടുത്തെ നാട്ടുകാർ പറയാറ്...,
അപ്പോഴത്തെ വിളി ഒരു ദൈവനിശ്ചയമായിട്ടാണെനിക്ക് തോന്നിയത്..., ആ ഓട്ടോകാരന്റേയും കുടുംബത്തിന്റേയും അവസ്ഥയും മറ്റും ഞാൻ ഉണ്ണിയോട് ചുരുക്കി വിവരിച്ചു...., അതികം വൈകാതെ ആ കുടുംബത്തെ നമുക്കൊരുമിച്ചു പോയി ഒന്നു കണ്ട് വേണ്ടതു ചെയ്യാമെന്ന് ഉണ്ണിയെനിക്ക് വാക്കു തന്നപ്പോഴാണ് എനിക്ക് ആശ്വാസമായത്....,
അടുത്തൊരു ദിവസംതന്നെ ഞാനും എന്റെ സുഹുർത്തായ ഡോക്റ്ററും നിങ്ങളെ കാണാൻ വരുന്നുണ്ടെന്നും അതോടെ നിങ്ങളുടെ എല്ലാ കഷ്ടപ്പാടും ദൈവം മാറ്റിത്തരുമെന്നും പറഞ്ഞ് ഞാനാ അച്ഛനമ്മമാരോട് യാത്ര പറഞ്ഞിറങ്ങി...,

ഇത്തവന്ന ഓട്ടോ ചാർജ് ഇരുനൂറിനു പകരം ഞാൻ അഞ്ഞൂറു കൊടുത്തപ്പോൾ ആ പാവം ഓട്ടോക്കാൻ അതിശയത്തോടെ എന്നെ നോക്കി നിന്നു..., അന്നേരം അയാൾക്ക് ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ എന്റെ നാട്ടിലേക്കുള്ള ബസ് ലക്ഷ്യമാക്കി നടന്നു....
രണ്ടത്താണി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക