ആ തറവാട് മുറ്റത്ത് അവൾ അവളുടെ ജീവിതം തുടങ്ങി, അവളുടെ എല്ലാം ആ വിദ്യാലയം ആയിരുന്നു. അവിടെ അവിടെയായി കിടന്നിരുന്ന അക്ഷരങ്ങൾ തപ്പി പെറുക്കി ഞങ്ങൾ നൂലിൽ കോർത്തു ആ നൂലുമാല ഞങ്ങൾ പൊട്ടിച്ചെടുത്തു അതിലെ അക്ഷരങ്ങൾ ഞങ്ങൾ വാക്കുകളാക്കി അതിനെല്ലാം ക്ഷമയോടെ കാത്തിരുന്ന ഞങ്ങളുടെ അദ്യാപകർ. നല്ല ശീലങ്ങൾ ചൊല്ലി പഠിപ്പിച്ചു അത് ഞങ്ങൾ കൂട്ടുകാരൊത്തു ചൊല്ലിപ്പടിച്ചു. മുഖത്തു പുഞ്ചിരി സമ്മാനിക്കുന്ന സുഹൃത്തുക്കൾ, എന്നും സ്കൂളിൽ പോകാൻ കൊതിയായിരുന്നു നല്ല കൂട്ടുകാർ കുറെ നല്ല അദ്യാപകർ നേരം പോകുന്നതേ അറിയില്ല... അങ്ങനെ കുറെ അറിവുകൾ സമ്പാദിച്ചു... അങ്ങനെ ഇരിക്കെ കൗമാര കാലത് സഹപാഠിയോട് ഒരു തരം സ്നേഹം തോന്നി ആദ്യമായി. തുറന്നു അത് പറയാമെന്നോർത്തപ്പോൾ ആരോ പിടിച്ചു പുറകോട്ടു വലിക്കുന്ന പോലെ ഒരു തോന്നൽ... അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി അപ്പോഴേക്കും കണ്ണാടിയായി അവളുടെ ചങ്ങാതി... വീട്ടിലെത്തിയാൽ പഠിക്കാൻ പറ്റുന്നില്ല കഴിക്കാൻ പറ്റുന്നില്ല... എല്ലാത്തിനോടും ഒരു അകൽച്ച ഓർമയിലും ചിന്തയിലും ആ സഹപാഠിയുടെ മുഖം. നേരമൊന്നു വെളുത്താൽ മതിയെന്നായി വീട്ടിലെത്തിയാൽ ഉറക്കവും നഷ്ടമായി... അങ്ങനെ ലാസ്റ്റ് ബെൽ അടിക്കുമ്പോൾ ക്ലാസിലെത്തിയിരുന്ന അവൾ പീയൂൺ സ്കൂളിലെത്തുന്നതിനു മുൻപേ എത്താൻ തുടങ്ങി... ഒരു പാട് പ്രതീക്ഷകളുമായി നൂറായിരം വർണ്ണ സ്വപ്നങ്ങളുമായി അവൾ ക്ലാസ്മുറിയുടെ പാതിയടഞ്ഞ ജാലകവാതിലിക്കൽ മിഴിനട്ട് ആ സഹപാഠിയെ കാത്തിരിക്കും... അവൻ വരുന്ന ബസ് വന്നുകഴിയുമ്പോൾ അവളുടെ കണ്ണുകൾ അവനുവേണ്ടി കറങ്ങി നടക്കും.... അങ്ങനെ അവനെ കണ്ടു കഴിയുമ്പോൾ ഉള്ളിലൊരു ആശ്വാസത്തിന്റെ തിരി തെളിയും... അങ്ങനെ ദിവസങ്ങൾ കടന്നുപോകുമ്പോൾ സുഹൃത്തുക്കളിൽ ചിലർ അതിനെ പ്രേമമെന്ന് വിളിച്ചു. അങ്ങനെ സഹപാഠിയോട് തോന്നിയ ഒരടുപ്പം പ്രേമമെന്ന് തിരിച്ചറിഞ്ഞു... എങ്കിലും മനസിന്റെ കോണിൽ ആ പ്രണയം ഒരു രഹസ്യമായി സൂക്ഷിച്ചു. പലപ്പോഴും കണ്ണുകൾ തമ്മിൽ കഥകൾ കൈമാറിയിരുന്നു... പരസ്പരം തുറന്ന് പറയാഞ്ഞ ആ പ്രണയം വിദ്യാലയത്തിന്റെ പടവുകൾ ഇറങ്ങിയപ്പോൾ മനസിന്റെ മടിത്തട്ടിൽ ആട്ടി ഉറക്കേണ്ടി വന്നു അവൾക്കാ പ്രണയത്തെ... പിനീടെപ്പോളോ അവളുടെ സങ്കടത്തിലും സന്തോഷത്തിലും ഉറക്കമുണർന്നിരുന്നു ആ കൗമാര പ്രണയം. അപ്പോഴെല്ലാം അവളതിനെ ആട്ടി ഇറക്കിയിരുന്നു.... അങ്ങനെ ഒരുദിവസം ഓർമകളിൽ ഉണർന്ന ആ പ്രണയം മനസിനെ ആശങ്കപ്പെടുത്തും പോലെ തോന്നി. അവൾ ഓടി പോയി അവളുടെ ഓർമ്മകൾ സൂക്ഷിച്ചിരുന്ന ആ ഇരുമ്പ് പെട്ടി പൊടിതട്ടി മാറ്റി തുറന്ന് അതിലെ ഓട്ടോഗ്രാഫെടുത്തു. മനസിന്റെ പിടച്ചിലിൽ കൈകൾക്കും ഒരു വിറയൽ തോന്നിയിരുന്നു. എങ്കിലും അവൾ പറഞ്ഞു ഇല്ല..... ഒന്നുമില്ല ....... ഒന്നും സംഭവിക്കില്ല...... അവൾ ഒട്ടിഗ്രാഫിന്റെ ഓരോ താളുകൾ മറിച്ചുനോക്കി അതാ അവൻ അവൾക്കായി കുറിച്ചവരികൾ "കൊതിക്കുന്നതൊന്നും ചിലപ്പോൾ വിദിച്ചതല്ലാരിക്കും.. ... വിധിച്ചത് കൊതിച്ചതും അല്ലാരിക്കും"
സ്നേഹപൂർവ്വം....
പേരുപോലും എഴുതുയിരുന്നില്ല ചിലപ്പോൾ അവൾക്കിഷ്ടമുള്ളതു വിളിച്ചോട്ടെ എന്നോർത്താരിക്കും.... എങ്കിലും ലാൻഡ് ഫോൺ നമ്പർ കുറിച്ചിരുന്നു ആ വരികളുടെ അവസാനം... അവൾ ഓടിപോയി മൈബൈൽ എടുത്തു ഓട്ടോഗ്രാഫിലെ ആ നമ്പറിൽ വിളിച്ചു...മുഴുവൻ ബെല്ലടിച്ചു തീർന്നു ആരും എടുക്കുന്നില്ല..... അവൾ ഒന്നൂടെ ട്രൈ ചെയ്തു... കുറച്ചു ബെല്ലുകൾക്കു ശേഷം ഒരു ഹലോ കേട്ടു അവളുടെ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തേക്കു വന്നില്ല... വീണ്ടും ഹലോ കേട്ടു...... അവൾ മറുപടി പറയുന്നതിന് മുൻപേ അപ്പറത്തുനിന്നു കേട്ടു ബാലൻ ഒരാക്സിഡന്റിൽ മരിച്ചു ബോഡി ഇപ്പോളെത്തും 5 മണിക്ക് ദഹിപ്പിക്കും... അവളുടെ കയ്യിലിരുന്ന മൊബൈൽ താഴെ പോയതറിഞ്ഞിരുന്നില്ല സ്ഥലകാല ബോധം വന്നപ്പോൾ മൊബൈൽ തറയിൽ കിടക്കുന്നു.... അവൾ വേഗം അതെടുത്തു ഹലോ..... ഹലോ..... വെച്ചു പക്ഷെ മറുവശത്തെ കോൾ അപ്പോളേക്കും കട്ടായിരുന്നു...... അവൾ ഒരിക്കൽ കൂടി ആ ഓട്ടോഗ്രാഫിലെ വരികൾ വായിച്ചു എത്ര ശെരിയായ വാചകങ്ങൾ....... അവൾ അതെല്ലാം ഭദ്രമായെടുത്തു വെച്ചു. വരാന്തയിൽ പോയിരുന്നു താടിക്കു കയ്യും കൊടുത്തിരുന്നു ആലോചിച്ചു.... ആദ്യ പ്രണയം സത്യമായിരുന്നു ആരോടും പറയാത്ത പ്രണയം മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്ത പ്രണയം..... അവസാനം മനസിന്റെ മടിത്തട്ടിൽ മണിച്ചിത്രത്താഴിട്ടു പൂട്ടിവെക്കേണ്ടി വന്ന മധുരിക്കുന്ന ഓർമ്മ.......
റോജി തോമസ്‌ജോ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക