Slider

ആരാണ് നീ

0

ആരാണ് നീ
അവനെ ഇന്നമ്മ നൊന്ത് പ്രസവിച്ചു
എന്നെ ഇന്നമ്മ പ്രസവിച്ച് നൊന്തു
അവന് നാവിൽ തേൻ തുള്ളി തൊട്ടു
എനിക്ക് നാവിൽ സ്വർണ്ണം ഉരച്ചു
അവനവന്റമ്മ അമ്മിഞ്ഞ നൽകി
എനിക്കെന്റെയമ്മ അമുൽ കുപ്പി നൽകി
അവനിളിയിലമ്മ കറുത്ത നൂൽ കെട്ടി
എനിക്കിളിയിലമ്മ സ്വർണ്ണ നൂൽ കെട്ടി
അവനെയവന്റമ്മ കട്ടിലിൽ കിടത്തി
എന്നെയെന്റമ്മ ആട്ട് തൊട്ടിലിൽ കിടത്തി
അവനെയവന്റമ്മ നല്ല താരാട്ട് പാടി
എനിക്കെന്റയമ്മ നല്ല താരാട്ട് സീഡി
അവനമ്മ ഊട്ടി കഞ്ഞിയും ,
ചുട്ട മീൻ , ചമ്മന്തിയും
എന്നമ്മ ഊട്ടി നൂഡിൽസും,
പഫ്സും, പായസവും
അവനമ്മ നൽകി, ഓല പന്തുകൾ ,
പീപ്പികൾ, പമ്പരം നാടൻ കളിക്കോപ്പുകൾ
എനിക്കമ്മ നൽകി ,കാറുകൾ, കത്തികൾ,
നാടൻ കളിതോക്കുകൾ
അവനവന്നമ്മ നൽ സ്നേഹം പകർന്നു
എനിക്കെന്നമ്മ നൽ സ്നേഹം മറന്നു
അവനും വളർന്നു,
ഞാനും വളർന്നു.
അവനിന്ന് നാട്ടിൽ അറിയുന്ന സാറായി
ഞാനിന്ന് നാട്ടിൽ അറിയുന്ന ബാറായി
അവനവന്നമ്മക്ക് സ്നേഹം പകർന്നു.
ഞാനുമെന്നമ്മയ്ക്ക് ദുരിതം പകർന്നു
അവനമ്മക്കായ് സ്നേഹ സൗധം പണിതു
ഞാനമ്മക്കായി വൃദ്ധസദനവും കണ്ടു
നിന്നിൽ അവനുണ്ടോ നിന്നിലീ ഞാനുണ്ടോ
അവനാണോ നീ ഞാനാണോ നീ
ഏതാണ് നീ , ആരാണ് നീ
സ്വന്തം
Sk Tvpm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo