::::::::::ചന്തു ചതിക്കില്ല:::::::::
::::::::::::::::::::::::::::::::::::::::::::::
::::::::::::::::::::::::::::::::::::::::::::::
""എടാ.... എനിക്ക് അവളെ ഇഷ്ടമാ... "
""നിനക്കോ... പോടാ..... """
""സത്യമായിട്ടും.... എങ്ങനെ പറയുമെടാ.... ""
""നേരിൽ പറയ്... ""
""അവൾ ടീച്ചറിനോട് പറയുമോ... അതാ പേടി....""
""ചന്തു....നിനക്ക് പേടിയാണെകിൽ ഞാൻ പറയാം.... """
""എടാ ... ഞാൻ ലൗ ചെയുന്ന പെണ്ണിനെ നീ ഇഷ്ട്ടം പറയുമെന്നോ... നല്ല ഇടികിട്ടും... ""
""എടാ.. അതല്ല.... നിന്റെ കാര്യം ഞാൻ പറയാം എന്ന്...""
""അത് വേണ്ട... ഞാൻ പറയാം..... ""
""എങ്കിൽ ചെല്ല് അവൾ ക്ലാസ്സിൽ കയറിയാൽ പണിയാകും.... അവിടെ ഗുണ്ടുമണി ഉണ്ട്.... """
പിന്നെ ഒറ്റ ഓട്ടമായിരുന്നു. .. അവളെ തടഞ്ഞുകൊണ്ട്......
""ഡി..... ""
""എന്താടാ..... """
"""ങേ...... """
"""മാറി നികെടാ....""
""ചിന്നു... എനിക്ക് നിന്നെ ഇഷ്ടമാണ്..നമുക്കു കല്യാണം കഴികാം.... ""
ശ്വാസം പിടിച്ചു ഒറ്റ പറച്ചിൽ ആയിരുന്നു.. അവൾ അപ്പോൾ പറഞ്ഞ വാക്ക് കണ്ണിൽ നിന്നും പൊന്നീച്ച പാറി..
"""ഞാൻ നിന്റെ കാര്യം ടീച്ചറിനോട് പറയും നോക്കിക്കോ... """
തടയാൻ കഴിഞ്ഞില്ല...അവൾ ഓടി ഹെഡ്മാസ്റ്റർ കുറുപ്പ് സാറിന്റെ അടുത്ത് എത്തി... ഞാൻ ഓടി ഗ്രൗണ്ടിൽ എത്തി....അപ്പോൾ ആണ് കുറുപ്പ് സർ വിട്ട പയ്യൻ എന്റെ അടുത് എത്തിയത്.. എന്ന പിന്നെ പോയി... കിട്ടാനുള്ളത് വാങ്ങാം....
നല്ല അനുസരണ ഉള്ള കുട്ടിയായി ഓഫീസിൽ റൂമിൽ എത്തി അവിടെ അവളും ഉണ്ടായിരുന്നു... എന്നെ തറപ്പിച്ചു നോക്കികൊണ്ട്...
നല്ല അനുസരണ ഉള്ള കുട്ടിയായി ഓഫീസിൽ റൂമിൽ എത്തി അവിടെ അവളും ഉണ്ടായിരുന്നു... എന്നെ തറപ്പിച്ചു നോക്കികൊണ്ട്...
""ഡാ... കേട്ടത് സത്യമാണോ...... ""
ഡബിൾ ചങ്ക് ആണ് എനിക്ക് ഞാൻ തീർത്തു പറഞ്ഞു....
""അതെ.. . """
""ങ്ഹാ.... നീ കൊള്ളാമല്ലോ... പ്രേമിച്ചിട്ട് നീ എന്തോ ചെയ്യും.. . """"
""സർ ഞാൻ ഇവളെ കെട്ടികൊള്ളാം.... ""
അവളും സാറും ഞെട്ടി.... അവൾക് എന്നോട് മതിപ്പ് കൂടിയെന്ന് തോന്നുന്നു.. അവൾ എന്നെ തന്നെ നോക്കുന്നു...
"എപ്പോൾ.... ""
സർ ചോദിച്ചു...
സർ ചോദിച്ചു...
""ഇവൾ റെഡി ആണെകിൽ അടുത്ത കൊല്ലം റിസൾട്ട് വന്നിട്....""
അവളുടെ കണ്ണിലെ തിളക്കം.. ഓ... പറഞ്ഞരിക്കാൻ കഴിയില്ല... ഞാൻ നോക്കുമ്പോൾ കുറുപ്പ്സാർ ഒടുക്കത്തെ ചിരി... സാറിന് പ്രാന്ത് ആയോ......
""ഡാ... നീയാദ്യം.. . നാലക്ഷരം പഠിക്കുവാൻ നോക്ക്.... നീ എത്രയിലാണ് പഠിക്കുന്നത്... """
""രണ്ടാം ക്ലാസ്സിൽ... ""
പിന്നെ കൊലച്ചിരി.. ....എന്താ രണ്ടാം ക്ലാസ് മോശമാണോ
""ക്ലാസ്സിൽ പോടാ ചെറുക്കാ.... അവന്റെ ഒരു പ്രേമം. ..... "
പുറത്തിറങ്ങിയ എന്നെ അവൾ സ്നേഹത്തോടെ ഒരു നോട്ടം... വളഞ്ഞു മോനെ അവൾ വളഞ്ഞു.. .... ക്ലാസ്സിൽ ആരും അറിഞ്ഞില്ല... അങ്ങനെ ഞങ്ങളുടെ പ്രേമം...പെൻസിലും.... നിറമുള്ള റബറും...മഞ്ചാടി കുരുവും.... നാരങ്ങാ മുട്ടായിയും.... കൊടുത്തു മുന്നോട്ട് പോയി......
ഒരിക്കൽ ഞാൻ ചായ കുടിക്കാൻ കടയിൽ ഇരുന്നപ്പോൾ...
"""ഡാ... കാമുകാ..... ""
ഞാൻ തിരിഞ്ഞു നോക്കി...... അതാ എന്റെ കാമുകി.....
""കെട്ടാം എന്ന് പറഞ്ഞു പോയിട്ട് എവിടെയായിരുന്നു.... ""
""നീ കാന്താരി നിയോ.... നിനക്ക് തിരക്കല്ലെയിരുന്നു.. ഞാൻ ഇപ്പോളും റെഡി.. ""
അവൾ പൊട്ടിച്ചിരിച്ചു... കൂടെ ഞാനും
ഞങ്ങൾ പഴയ കാര്യങ്ങൾ സംസാരിച്ചിരുന്നു.. ഒടുവിൽ എന്റെ ബൈക്കിൽ കയറി വീട്ടിലേക്കു പോയി. അങ്ങനെ കോഫീ ഷോപ്പിൽ റീലോഡ് ചെയ്ത പ്രേമം..... എന്റെ രണ്ടു പിള്ളേരുടെ അമ്മയാക്കിയാണ് ഞാൻ സ്റ്റോപ്പ് ചെയ്തത്.
:::::::ശരത് ചാലക്ക ::::::
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക