ഓർമപാടങ്ങളിൽ ഒരു പിടി -
വിത്തുകൾ വാരിവിതറി ഈ അബ്ദവും കടന്നുപോയ്.....
പെരുമഴ ചാറിത്തുടങ്ങിയ -
നിമിഷം മുളപൊട്ടിയ വിത്തുകൾ പാതിയും പതിരായിരുന്നു........
മറുപാതി മാത്രം കതിരായ് -
കുലച്ചപ്പോൾ, നോവും, നേട്ടവും എന്നിരുപുറങ്ങളിൽ നിഴലായിരുന്നു......
ഇന്നലെകളിൽ ഈറനണിഞ്ഞ -
മിഴിയിൽ , ഇന്ന് ഇളംവെയിലിൽ ശോഭയാർന്നിരുന്നത് ഞാനറിഞ്ഞിരുന്നു...
പുലർകാല സൂര്യനെപോൽ,
ഞാനും കാത്തിരിപ്പുണ്ട് ഈ - ഊഴിയിൽ നല്ല നാളകളെ വരവേൽക്കാൻ.....
അനിലൻ...
|
അബ്ദങ്ങൾ
0
Subscribe to:
Post Comments (Atom)
both, mystorymag
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക