Slider

കുട്ടിക്കവിതകൾ

0

3.കുട്ടിക്കവിതകൾ:
********************
1. സമ്മാനം:
"""""""""""""""""
അച്ഛൻ സമ്മാനിച്ചത്;
പാതി ജന്മം
ഒരു കടലോളം സ്നേഹം
കളിക്കോപ്പുകൾ
നെഞ്ചിലെ ചൂട്
ആദ്യാക്ഷരങ്ങൾ
പടികൾ കയറാൻ
കരുത്തും ഊർജവും,.....
പകരം
അച്ഛനു സമ്മാനിച്ചത്
അമ്മയോടൊപ്പം
വൃദ്ധസദനത്തിൽ വാസം.
2. അന്ധൻ:
""""""""""""""""""
രണ്ടു കണ്ണുകളിൽ
ഒന്ന് ദാനം തന്നാണ്
അമ്മ,
അന്ധനായിരുന്ന എന്നെ
കാഴ്ചയുള്ളവനാക്കിയത്.
തീരെ താൽപര്യമില്ലാതിരുന്നിട്ടും
അമ്മയുടെ
നിർബന്ധത്തിനു വഴങ്ങിയാണ്
അവളുടെ കഴുത്തിൽ
താലി കെട്ടിയത്.
അതോടെ ഞാൻ
വീണ്ടും അന്ധനായി.
അവൾ തന്നെ
അമ്മയെ കെട്ടിയിട്ടു.
3. പുറമറ:
""""""""""""""
പുറത്തിറങ്ങുമ്പോൾ
തനിക്കിണങ്ങുന്ന
നല്ല നല്ല വസ്ത്രങ്ങൾ
അണിഞ്ഞു നടന്ന
അയാൾ
വീടിനുള്ളിൽ
എപ്പോഴും
നഗ്നനായി നടന്നു.
*******************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo