Slider

രണ്ടായിരത്തിപ്പതിനാറ്

0

.........................................
അസൂയാവഹമായൊരു
ചരമഗീതത്തിന്റെ
ഉപ്പു രുചിയുള്ള
മരുഭൂമിയുടെ,
ഉജ്ജയ്നിയിലൂടെയുള്ള
അഗ്നിശലഭങ്ങളുടെ,
മയിൽപ്പീലി വർണ്ണങ്ങളുടെ
തിരോധാനമായിരുന്നു.
മാരാരുടെ ചെണ്ട നാദവും
ഉടുക്കിന്റെ കൊട്ടും
നിലച്ച കലാ ഭാവങ്ങളുടെ
തിരശ്ശീല വീണ
നാടകാന്ത്യ മായിരുന്നു.
തൊലിപ്പുറം കറുത്ത
ഒരാമയെ തോൽപ്പിച്ച
വെളുത്ത മുയലിന്റെ
ഡംഭിൽ
അന്തം വിട്ടവരുടെ
നെടുവീർപ്പായിരുന്നു.
ലോകത്തിന്റെ
പഞ്ചസാര പാത്രത്തിന്
കാവലിരുന്ന
രക്തതാരകത്തിന്റെ
അസ്തമയമായിരുന്നു.
പഴയ ഗാന്ധിജിയെ
പുതുക്കി വാങ്ങാൻ
വരിനിന്ന കരിയുറുമ്പുകളുടെ
വിയർപ്പിൽ നാണിച്ച്
തുലാവർഷത്തിന്റെ
ഒളിച്ചോട്ടമായിരുന്നു.

By
Shabnam Siddeequi

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo